India - 2024

മിഷന്‍ ലീഗ് അവാര്‍ഡ് ഫാ. ഫ്രാന്‍സിസ് ചീരങ്കലിന്

06-09-2019 - Friday

മൂവാറ്റുപുഴ: ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറന്പില്‍ മിഷന്‍ അവാര്‍ഡിന് കോതമംഗലം രൂപതയിലെ റവ. ഡോ. ഫ്രാന്‍സിസ് ചീരങ്കല്‍ അര്‍ഹനായി. നാഗാലാന്‍ഡ് മിഷനില്‍ സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹത്തെ സാമൂഹ്യ പ്രവര്‍ത്തന രംഗത്തും ജീവകാരുണ്യ രംഗത്തും നല്‍കിയ സേവനം പരിഗണിച്ചാണ് അവാര്‍ഡിനു തെരഞ്ഞെടുത്തത്. ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന ഉപ രക്ഷാധികാരി മാര്‍ ജോസഫ് പെരുന്തോട്ടം, പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പുച്ചുക്കണ്ടത്തില്‍, പ്രസിഡന്റ് ബിനു മാങ്കൂട്ടം, സെക്രട്ടറി ഷിനോ മോളത്ത്, ഓര്‍ഗനൈസര്‍ ഫ്രാന്‍സീസ് കൊല്ലറേട്ട് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

ഫാ. ജോസഫ് മാലിപ്പറന്പിലിന്റെ 21ാമത് ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് 14ന് ചങ്ങനാശേരി അതിരൂപതയിലെ കോട്ടയം ആര്‍പ്പൂക്കര ചെറുപുഷ്പം ദേവാലയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അവാര്‍ഡ് സമ്മാനിക്കും.


Related Articles »