Events - 2024
യുവഹൃദയങ്ങളിൽ ദൈവകരുണയുടെ വാതിൽതുറന്ന് 'ഡോർ ഓഫ് ഗ്രേയ്‌സ്' 28ന്: ഫാ.സോജി ഓലിക്കൽ, പ്രിൻസ് വിതയത്തിൽ എന്നിവർ നയിക്കും: ഫ്രീ രെജിസ്ട്രേഷൻ & ഫുഡ്: മാതാപിതാക്കൾക്കും പ്രത്യേക പേരന്റൽ ട്രെയിനിങ്
ബാബു ജോസഫ് 26-09-2019 - Thursday
ബർമിങ്ഹാം: വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന "ഡോർ ഓഫ് ഗ്രേസ് " അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സെഹിയോനിൽ 28 ന് നടക്കും. രെജിസ്ട്രേഷൻ, ഫുഡ് എന്നിവ സൗജന്യമായിരിക്കും.
ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കൺവെൻഷൻ സെഹിയോൻ യുകെ ഡയരക്ടർ ഫാ.സോജി ഓലിക്കൽ നയിക്കും. പ്രമുഖ യുവജന ശുശ്രൂഷകൻ ബ്രദർ പ്രിൻസ് വിതയത്തിലും പങ്കെടുക്കും. മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും. കൺവെൻഷൻ 28 ന് ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും.
യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ് ഗ്രേയ്‌സ്. ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു റവ.ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
>>>>>>> അഡ്രസ്:
സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്
ബെർമിങ്ങ്ഹാം
B 35 6JT.
>>>>>>> കൂടുതൽ വിവരങ്ങൾക്ക്:
ബിജു 07515368239
സാറാമ്മ 07838942077