India - 2024

വിശുദ്ധ പോള്‍ ആറാമന്റെ പേരില്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ ആദ്യ ദേവാലയം നെയ്യാറ്റിന്‍കര രൂപതയില്‍

സ്വന്തം ലേഖകന്‍ 02-01-2020 - Thursday

നെയ്യാറ്റിന്‍കര: വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയുടെ പേരില്‍ നെയ്യാറ്റിന്‍കര രൂപതയ്ക്കു കീഴിലുള്ള തോട്ടുംപുറത്ത് നിര്‍മ്മിക്കുന്ന പുതിയ ദേവാലയത്തിന്റെ തറക്കല്ല് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ആശീര്‍വദിച്ചു. നെടുവാന്‍വിള ഹോളി ട്രിനിറ്റി ദേവാലയത്തിന്റെ ഉപ ഇടവകയായാണ് പുതിയ ദേവാലയം നിര്‍മ്മിക്കുക. 1500 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇടവക വികാരി ഫാ.ജോസഫ് ഷാഷി നേതൃത്വം നല്‍കും.

ആഗസ്റ്റ് 6-നാണ് തിരുനാള്‍ ദിവസം. തിരുക്കർമ്മങ്ങളിൽ സന്യസ്തരും വിശ്വാസികളും പങ്കാളികളായി. 2018 ഒക്ടോബര്‍ 14-നാണ് തിരുസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ പോള്‍ ആറാമനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയത്. വിശുദ്ധന്റെ പേരില്‍ നിര്‍മ്മിക്കപ്പെടുന്ന ലോകത്തിലെ ആദ്യത്തെ കത്തോലിക്ക ദേവാലയമാണ് ഇതെന്ന്‍ നെയ്യാറ്റിന്‍കര രൂപതയുടെ ഔദ്യോഗിക വാര്‍ത്ത പോര്‍ട്ടലായ കാത്തലിക് വോക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Related Articles »