Purgatory to Heaven. - April 2024

ആത്മാക്കളുടെ രക്ഷയ്ക്കായി പ്രാര്‍ത്ഥനകള്‍ കൊണ്ട് ദൈവവുമായി കൈമാറ്റം നടത്തുക

സ്വന്തം ലേഖകന്‍ 24-04-2023 - Monday

“വെറും കൈയോടെ കര്‍ത്താവിനെ സമീപിക്കരുത്. എന്തെന്നാല്‍, ഇവയെല്ലാം അനുഷ്ഠിക്കാന്‍ നിയമം അനുശാസിക്കുന്നു” (പ്രഭാഷകന്‍ 35:6-7).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-24

ഒരു ദിവസം ദിവ്യബലിക്കിടെ വിശുദ്ധ ജോണ്‍മരിയ വിയാനി ഒരു പ്രസംഗം നടത്തുകയുണ്ടായി. പ്രസ്തുത പ്രസംഗത്തില്‍ മരിച്ചു പോയ തന്റെ സുഹൃത്തിന് വേണ്ടി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്ന ഒരു പുരോഹിതന്റെ ഉദാഹരണം അദ്ദേഹം പറഞ്ഞു. അഭിഷേക പ്രാര്‍ത്ഥനക്ക് ശേഷം ആ പുരോഹിതന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. "അനശ്വരനായ പിതാവേ, നിന്റെ പക്കല്‍ ശുദ്ധീകരണസ്ഥലത്തെ എന്റെ സുഹൃത്തിന്റെ ആത്മാവും എന്റെ കയ്യില്‍ നിന്റെ തിരുകുമാരന്റെ ദിവ്യ ശരീരവുമുണ്ട്. നീ എനിക്ക് വേണ്ടി, എന്റെ സുഹൃത്തിനെ മോചിപ്പിക്കുക; പകരം ഞാന്‍, അങ്ങയുടെ മകനെ അവന്റെ സഹനങ്ങളുടേയും, മരണത്തിന്റേയും, സകലവിധ യോഗ്യതകളോടും കൂടെ അങ്ങേക്ക്‌ നല്‍കാം".

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക്‌ പകരമായി നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി നല്‍കുക. എത്രമാത്രം നാം അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ, അത്രമാത്രം ശക്തമായിരിക്കും നമ്മുക്ക് വേണ്ടിയുള്ള അവരുടെ മാദ്ധ്യസ്ഥം.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക