India - 2024

ഇവ ആന്റണി കൊലപാതകം: നീതി ലഭിക്കാന്‍ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെ‌എല്‍‌സി‌എ

പ്രവാചക ശബ്ദം 01-06-2020 - Monday

കൊച്ചി: പ്രേമം നടിച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപാതകം നടത്തിയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു വിചാരണ ഉടൻ നടത്തി പെൺകുട്ടിയുടെ കുടുംബത്തിനും സമൂഹത്തിനും നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവർ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകി. ഇതുസംബന്ധിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷ നിലവിലുണ്ട്.

സമയബന്ധിതമായി കുറ്റപത്രം നൽകിയിട്ടും അക്കാര്യം കോടതി രേഖകളിൽ വരാതെ ജാമ്യം ലഭിച്ചതും പിന്നീട് അത് റദ്ദാക്കിയ സാഹചര്യവും അതീവഗൗരവത്തോടെ കൂടിയാണ് പൊതു സമൂഹം വീക്ഷിക്കുന്നത്. ഇത്തരം സംഭവങ്ങൾ സമൂഹത്തിന് പാഠം ആകുന്ന തരത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടികൾ ഉണ്ടാവുകയും ഇരയുടെ കുടുംബത്തിന് ആവശ്യമായ സാന്ത്വന നടപടികൾ ഫലപ്രദമായി ചെയ്യാനും ആഭ്യന്തരവകുപ്പ് തയ്യാറാകണം എന്നും കെ എൽ സി എ ഭാരവാഹികൾ ആവശ്യപ്പെട്ടു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »