India - 2024

കോവിഡ് 19: തൃശൂർ അതിരൂപതയിലെ യുവവൈദികന്‍ അന്തരിച്ചു

പ്രവാചക ശബ്ദം 28-05-2021 - Friday

തൃശൂര്‍: കോവിഡ് രോഗബാധയെ തുടര്‍ന്നു തൃശൂർ അതിരൂപതയിലെ യുവവൈദികന്‍ അന്തരിച്ചു. ഫാ. സിൻസൺ എടക്കളത്തൂരാണ് ഇന്ന് വൈകീട്ട് അന്തരിച്ചത്. 32 വയസ്സായിരിന്നു. റോമിൽ ദൈവശാസ്ത്രത്തിൽ ഡോക്ടേറേറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് നാട്ടിൽ അവധിക്ക് വന്നത്. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിതനായ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരിന്നു. മുല്ലശ്ശേരി ഇടവകാംഗമാണ്. മൃതസംസ്ക്കാരം പിന്നീട്.

മുല്ലശേരി എടക്കളത്തൂർ ഫ്രാൻസീസ് എൽസി ദമ്പതികളുടെ മകനായി 1988 ഏപ്രിൽ 25 ജനിച്ചു. ദൈവവിളി സ്വീകരിച്ച് 2005 ജൂണിൽ തൃശ്ശൂർ മൈനർ സെമിനാരി ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു. മുളയം മേരിമാത മേജർ സെമിനാരിയിൽ തത്വശാസ്ത്ര പരിശീലനത്തിനും ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ദൈവശാസ്ത്ര പരിശീലനത്തിനുശേഷം 2014 ഡിസംബർ 29ന് മാർ ആൻഡ്രൂസ് താഴത്ത് പിതാവിൽ നിന്ന് മുല്ലശ്ശേരിയിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു. തൃശൂർ മൈനർ സെമിനാരിയിൽ 2010-2011 കാലഘട്ടത്തിൽ അച്ചൻ പ്രായോ​ഗിക പരിശീലനം നടത്തിയിട്ടുണ്ട്.

കർത്താവ് എന്റെ ഇയനാകുന്നു എനിക്ക് ഒന്നിനും കുറവുണ്ടാക്കുകയില്ല എന്ന സങ്കീർത്തന വചനം ആപ്തവാക്ക്യമായി സ്വീകരിച്ച അച്ചൻ പുതുക്കാട് ഫൊറോന, ഒളരി, മണ്ണുത്തി, മുക്കാട്ടുക്കര എന്നിവിടങ്ങളിൽ സഹവികാരിയായി സേവനം ചെയ്തിട്ടുണ്ട്. 2016 മെയ് 30 മുതൽ അതിരൂപത കൂരിയിൽ നോട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 ആ​ഗസ്റ്റ് 30 മുതൽ റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസത്രത്തിൽ ലൈസൻഷ്യേറ്റ് നടത്തുകയും 2020 ജൂണിൽ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ തന്നെ ദൈവശാസത്രത്തിൽ ഡോക്ടേറേറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇടവകയിൽ സേവനം ചെയ്തിരുന്നപ്പോൾ യുവജനങ്ങളെയും കുട്ടികളെയും സംഘടിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന അച്ചൻ പ്രതിഭയുള്ള ഒരു നാടക നടനമായിരുന്നു.

ഫ്രൻസി ജോയി, സിൻസി സുനിൽ എന്നിവർ സഹോദരിമാരാണ്. അതിരൂപതയിലെ വൈദികരുടെ ​ഗായക സംഘമായ ഹോളി സ്രിം​ഗ്സിലെ അനു​ഗ്രഹിത ​ഗായകനായിരുന്ന സിൻസൺ സാമൂ​ഹിക മാധ്യമങ്ങളിൽ തന്റെ ​ഗാനങ്ങളുമായി അനേകർക്ക് പ്രചോദനമായിരുന്നു. അച്ചൻ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അവധിക്ക് വന്നപ്പോഴും വൈദികരുടെ മൃതസംസ്ക്കാര ശുശ്രൂഷകളിൽ ​ഗാനാലാപനങ്ങൾക്ക് നേതൃത്വം നല്കിയിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »