India - 2024

150 കുടുംബങ്ങൾക്കു ഭക്ഷ്യവസ്തുക്കള്‍, മിണ്ടാ പ്രാണികൾക്കു പുല്ലും വൈക്കോലും: പൂളപ്പാടം ഇടവകയുടെ മാതൃക

പ്രവാചക ശബ്ദം 05-06-2021 - Saturday

പൂളപ്പാടം: കോവിഡ് മഹാമാരി നാടിനെയും വീടിനെയും പ്രതിസന്ധിയിലാക്കിയപ്പോൾ കൈത്താങ്ങായി മാനന്തവാടി രൂപതയുടെ കീഴിലുള്ള മലപ്പുറം ജില്ലയിലെ നിലമ്പൂർ മലയോര മേഖലയിലെ പൂളപ്പാടം സെന്റ് ജോർജ് ദേവാലയം. ഇടവക വികാരിയായ ഫാ. തോമസ് പരുന്തനോലിൽ ഇടവക നേതൃത്വത്തോടൊപ്പം തനിക്കേൽപ്പിക്കപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും കൂടാതെ തന്റെ ഇടവക പരിധിയിൽ പെട്ട നൂറ്റൻപതോളം കുടുംബങ്ങൾക്കും ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു നൽകി. കോവിഡ് രോഗികളായ കുടുംബങ്ങളുടെ മിണ്ടാ പ്രാണികൾക്കും പുല്ലും വൈക്കോലും എത്തിച്ചു നൽകി. വികാരിയച്ചന്റെ നേതൃത്വത്തിൽ കൈക്കാരന്മാരും വാർഡ് പ്രതിനിധി അംഗങ്ങളും ചേർന്നാണ് വിതരണം നടത്തിയത്.


Related Articles »