Purgatory to Heaven. - June 2024

എന്റെ പ്രിയപ്പെട്ടവര്‍ എല്ലാവരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത് വരെ ഞാന്‍ സ്വര്‍ഗ്ഗീയ കവാടത്തില്‍ നില്‍ക്കും; വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തില്‍ നിന്ന്‍

സ്വന്തം ലേഖകന്‍ 16-06-2021 - Wednesday

“ജെറൂസലേമേ ഇതാ ഞങ്ങള്‍ നിന്റെ കവാടത്തില്‍ എത്തിരിയിരിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 122:2).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-16

എല്ലാ മനുഷ്യരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കപ്പെടണമെന്ന് വിശുദ്ധ പാദ്രെ പിയോ ആഗ്രഹിച്ചിരുന്നു. അതിനാല്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ഞാന്‍ ദൈവവുമായി ഒരുടമ്പടിയുണ്ടാക്കിയിരിക്കുന്നു. എന്റെ ആത്മാവ് ശുദ്ധീകരണസ്ഥലത്ത് ശുദ്ധീകരിക്കപ്പെട്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാനുള്ള യോഗ്യതനേടിയതിനു ശേഷം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന വേളയില്‍ ഞാന്‍ അകത്ത് പ്രവേശിക്കാതെ സ്വര്‍ഗ്ഗീയ കവാടത്തില്‍ തന്നെ നില്‍ക്കും. എന്റെ എല്ലാ സഹോദരീ-സഹോദരന്‍മാരും ആത്മീയ മക്കളും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത് വരെ ഞാന്‍ അവിടെ തന്നെ നില്‍ക്കും.”

വിചിന്തനം:

വിശുദ്ധ പാദ്രെ പിയോക്കൊപ്പം ഈ പ്രാര്‍ത്ഥന ചൊല്ലുക: “പ്രിയപ്പെട്ട യേശുവേ, മലിനമായതൊന്നും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, പ്രിയപ്പെട്ട രക്ഷകാ, നിത്യതയുടെ സുപ്രഭാതം കാണുവാനും, നീ ഞങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുവാന്‍ തക്കവിധം ഞങ്ങളെ ശുദ്ധിയുള്ളവരാക്കി മാറ്റേണമേ. - ഇത് വളരെപ്പെട്ടെന്ന്‍ തന്നെ ആക്കണണമേ എന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.” വിശുദ്ധ പാദ്രെ പിയോയുടെ ആത്മീയ മക്കളില്‍ നിങ്ങളുടെ കുടുംബത്തേയും ചേര്‍ക്കുക. അവന്റെ ആത്മീയ മക്കള്‍ സ്വര്‍ഗ്ഗത്തിലെ പ്രവേശിക്കാതെ താന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് വിശുദ്ധന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »