Purgatory to Heaven. - June 2024

മരണത്തിന്റെ നിമിഷത്തിൽ തന്നെ അത്യുന്നതന്റെ മക്കള്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ വദനത്തിലേക്ക്‌ ഉറ്റുനോക്കുന്നു

സ്വന്തം ലേഖകന്‍ 21-06-2023 - Wednesday

“കര്‍ത്താവേ, എന്റെ ആഗ്രഹങ്ങള്‍ അങ്ങേക്കറിയാമല്ലോ; എന്റെ തേങ്ങല്‍ അങ്ങേക്ക്‌ അജ്ഞാതമല്ല” (സങ്കീര്‍ത്തനങ്ങള്‍ 38:9).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-21

“ആവിലായിലെ വിശുദ്ധ തെരേസക്ക് ഒരിക്കല്‍ യേശുവിന്റെ ദിവ്യമായ കരം കാണുവാനുള്ള വിശേഷ ഭാഗ്യം ലഭിച്ചു. ഈ ദര്‍ശനം അവളെ ആനന്ദനിര്‍വൃതിയിലാക്കുകയും, സന്തോഷാധിക്യത്തില്‍ അവള്‍ക്ക് ബോധക്ഷയം സംഭവിക്കുകയും ചെയ്തു. യേശുവിന്റെ ഒരിക്കലും മായാത്തതും ഇതുവരെ കാണപ്പെടാത്തതുമായ മനോഹാരിത. അത് നമ്മുടെ ഹൃദയത്തിന്റെ ഏറ്റവും അടിത്തട്ടില്‍ വരെ ഇറങ്ങി ചെല്ലുകയും, ഉച്ചസൂര്യനേക്കാളും ഭയാനകമാം വിധം നമ്മുടെ സത്തയുടെ ഓരോ അണുവിലും അവനോടുള്ള ആഗ്രഹത്തിന്റെ അഗ്നിയെ ജ്വലിപ്പിക്കുകയും ചെയ്യുന്നു.

ഒരു ആത്മാവ് ശുദ്ധീകരണസ്ഥലത്തേക്ക് പ്രവേശിക്കുമ്പോഴും ഇത് തന്നെയാണ് സംഭവിക്കുന്നത്. മരണത്തിന്റെ നിമിഷത്തിൽ തന്നെ അത്യുന്നതന്റെ മക്കള്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ വദനത്തിലേക്ക്‌ ഉറ്റുനോക്കുന്നു, പൂർണ്ണ ഹൃദയത്തോടുകൂടി അവനെ ആഗ്രഹിക്കുകയും ചെയ്യുന്നു. ആത്മാവിന്റെ ഈ ആഗ്രഹം നിഷേധിക്കപ്പെട്ടാല്‍ അതിന് ശുദ്ധീകരണസ്ഥലത്തെ യാതനകള്‍ അനുഭവിക്കേണ്ടതായി വരും. ഒരിക്കലും മതിവരാത്ത ഒരാഗ്രഹം ആത്മാവില്‍ നിറയുന്നു. ഒരു ജ്വലിക്കുന്ന ദുഃഖം, മനുഷ്യരുടെ അഗ്നിയെന്ന വാക്കിനാല്‍ തൃപ്തികരമായി പറഞ്ഞറിയിക്കുവാന്‍ കഴിയാത്ത തരത്തിലുള്ള ഒരു ആത്മീയ ജ്വരം”.

(അസംപ്ഷനിസ്റ്റും, ബൈസന്റൈന്‍ പണ്ഡിതനും, ഗ്രന്ഥരചയിതാവുമായ ഫാദര്‍ മാര്‍ട്ടിന്‍ ജൂഗിയും ഐറിഷ് ഗ്രന്ഥ രചയിതാവായ മോണ്‍സിഞ്ഞോര്‍ ജോണ്‍ എസ്. വോഗനും).

വിചിന്തനം:

ദൈവീക സ്നേഹത്തിന്റെ അഗ്നിക്കായും, യേശുവിനോടുള്ള അത്യധികമായ സ്നേഹം നമ്മുടെ ഹൃദയത്തില്‍ ജ്വലിപ്പിക്കുവാനും പരിശുദ്ധാത്മാവിനോട് അപേക്ഷിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »