Seasonal Reflections - 2026
മഹാനായ വിശുദ്ധ യൗസേപ്പിതാവേ: പ്രാര്‍ത്ഥന
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 11-11-2021 - Thursday
മഹാനായ വിശുദ്ധ യൗസേപ്പേ ദാവീദിന്റെ പുത്രാ,
മറിയത്തിന്റെ കളങ്കമില്ലാത്ത ജീവിത പങ്കാളി,
തിരുകുടുംബത്തിന്റെ കാവൽക്കാരാ,
ദിവ്യശിശുവിന്റെ പിതാവേ,
ദൈവം നിന്നെ അനുഗ്രഹങ്ങളാൽ നിറയ്ക്കുകയും
സങ്കീർണ്ണമായ നിന്റെ ജീവിതത്തെ മഹത്വവൽക്കരിക്കുകയും ചെയ്തു. എല്ലാ കന്യകളുടെയും കാവൽക്കാരനും ദരിദ്രരുടെ ആശ്വാസവുമായി അവൻ നിന്നെ ഉയർത്തി.
ഗാർഹിക ജീവിതത്തിന്റെ ആഭരണമേ
അധ്വാന ജിവിതത്തിന്റെ മാതൃകയേ
രോഗികളുടെയും ക്ലേശിതരുടെയും പ്രത്യാശയേ
മരണമണിക്കൂറിൽ ഞങ്ങളുടെ സങ്കേതമേ.
ആഗോളസഭയുടെ മഹാനായ സംരക്ഷകനേ ഞങ്ങൾ നിന്നെ അഭിവാദ്യം ചെയ്യുന്നു.
ഓ മഹാനായ യൗസേപ്പിതാവേ ഞങ്ങൾ നിന്റെ നാമം വിളിക്കുമ്പോൾ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കേണമേ.
ഈശോയുടെയും മറിയത്തിന്റെയും കൈകളിൽ പിടിച്ചു,
അവസാനം സൗമ്യമായി മരണം വരിച്ചപ്പോൾ,
നിന്റെ ശുദ്ധാത്മാവ് മധുരമായി നെടുവീർപ്പെട്ടു
അതിന്റെ ഭൗമിക വാസസ്ഥലത്തുനിന്ന് കടന്നുപോയി.
മഹാനായ വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളുടെ മരണം അങ്ങയുടെ മരണം പോലെയാകട്ടെ. ഈശോയോടും, മറിയത്തോടും യൗസേപ്പിതാവിനുമൊപ്പം, ഞങ്ങളുടെ ആത്മാക്കൾ എന്നേക്കും പ്രകാശിക്കട്ടെ.

















