News

പൗരോഹിത്യവും വിശുദ്ധ ഗ്രന്ഥ അടിത്തറയും: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ പതിനേഴാമത് ക്ലാസ് നാളെ (നവംബര്‍ 20)

പ്രവാചകശബ്ദം 19-11-2021 - Friday

നൂറുകണക്കിന് വിശ്വാസികള്‍ തത്സമയം പങ്കെടുത്തുക്കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ പതിനേഴാമത് ഓണ്‍ലൈന്‍ ക്ലാസ് നാളെ (നവംബര്‍ 20) ശനിയാഴ്ച നടക്കും. പൗരോഹിത്യത്തേയും മെത്രാന്‍ സ്ഥാനത്തേയും കുറിച്ചു ബൈബിള്‍ എന്തുവിവരിക്കുന്നു? പ്രൊട്ടസ്റ്റന്‍റ് സമൂഹം നിരാകരിക്കുന്ന പൗരോഹിത്യത്തിന് പിന്നിലെ വിശുദ്ധ ഗ്രന്ഥ അടിത്തറ എന്താണ്? പൗരോഹിത്യത്തിന്റെ യഥാര്‍ത്ഥ ദൌത്യങ്ങള്‍ എന്താണ്? പൗരോഹിത്യം സ്വീകരിച്ച ആളുകള്‍ക്ക് തെറ്റുപറ്റാനുള്ള സാധ്യതയുണ്ടോ? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായാണ് നാളത്തെ ക്ലാസ് നടക്കുക.

'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര പതിവുപോലെ കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് നയിക്കുന്നത്. നാളെ ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് നടക്കുക. മെത്രാന്‍ സ്ഥാനം, ഹയരാര്‍ക്കി, അപ്പസ്തോലികത, ശ്ലൈഹീക പിന്തുടര്‍ച്ച തുടങ്ങീയവ അടിസ്ഥാനപ്പെടുത്തി പുതിയ അദ്ധ്യായത്തിലെ രണ്ടാമത്തെ ക്ലാസാണ് നാളെ നടക്കുക.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും മിഷ്ണറിമാരും അല്‍മായരും ഉള്‍പ്പെടെ ഇരുനൂറിലധികം പേര്‍ ഭാഗഭാക്കാകുന്ന ഒരു മണിക്കൂര്‍ സെഷനില്‍ സംശയനിവാരണത്തിനും അവസരമുണ്ട്. പഠനപരമ്പരയുടെ വിജയത്തിനായി മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പ് സജീവമായി പ്രാര്‍ത്ഥന തുടരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »