India - 2024

"ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി": അജ്നയുടെ ജീവചരിത്രം പ്രകാശനം ചെയ്തു

പ്രവാചകശബ്ദം 01-03-2022 - Tuesday

താടിയെല്ലിലെ കാൻസറിനോട് നീണ്ട അഞ്ചു വർഷങ്ങൾ ആത്മീയ ധീരതയോടെ പോരാടിയ അജ്ന ജോർജ്ജിന്റെ ജീവചരിത്രം "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി" പ്രകാശനം ചെയ്തു. ഇന്നലെ ഫെബ്രുവരി 28 തിങ്കളാഴ്ച തേവര കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ഹൈബി ഈഡൻ എം.പി.യുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ഫാ.ജോസ് ജോൺ അജ്നയുടെ മാതാപിതാക്കൾക്ക് ആദ്യത്തെ കോപ്പി കൈമാറി. അജ്നയുടെ അധ്യാപകനും ആത്മീയ പിതാവുമായിരുന്ന ഫാ. സാബു കുമ്പുക്കൽ, ഉറ്റ സുഹൃത്തും ജീസസ് യൂത്ത് സഹയാത്രികനുമായിരുന്ന ജിത്ത് ജോർജ്ജ് എന്നിവർ ചേർന്നെഴുതിയ ഹൃദയ സ്പർശിയായ ഗ്രന്ഥം നിസ്സാര പ്രശ്നങ്ങളുടെ മുന്നിൽ തളർന്നു പോകുന്ന കുട്ടികൾ, യുവാക്കൾ തുടങ്ങിയവർക്ക് വലിയ വഴിക്കാട്ടിയായാണ് നിരീക്ഷിക്കപ്പെടുന്നത്. ഒരു കോപ്പിക്ക് 140 രൂപയാണ് വില. അന്‍പതോ അതില്‍ അധികമോ കോപ്പികള്‍ മേടിക്കുമ്പോള്‍ 100 രൂപ നിരക്കില്‍ ലഭ്യമാകും. അതി കഠിനമായ സഹനങ്ങള്‍ക്ക് നടുവിലും ക്രിസ്തുവിനെ നെഞ്ചോട് ചേര്‍ത്തു വിശുദ്ധമായ ജീവിതം നയിച്ച അജ്നയുടെ ജീവിതത്തെ കുറിച്ച് പുറത്തിറങ്ങുന്ന ആദ്യ പുസ്തകമാണ് "ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി".

* കോപ്പികൾക്ക് :

Contacts: Jith George- 7012841881 , Johan- 8156906390.


Related Articles »