Meditation. - July 2024

ദൈവം എന്നെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യം.

സ്വന്തം ലേഖകന്‍ 09-07-2016 - Saturday

''ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്" (മത്തായി 16:16).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 9

വ്യക്തിപരവും ആഴവുമായ വിശ്വാസത്തിന്റേയും ദൈവീകമായ പ്രചോദനത്തിന്റേയുമായ ഈ വാക്കുകളാണ് പത്രോസിന്റെ ദൗത്യത്തിനു തുടക്കം കുറിക്കുന്നത്. രക്ഷയുടെ ചരിത്രത്തില്‍ ഒരു പുതിയ യുഗം ആരംഭിക്കുന്നതും അടയാളപ്പെടുത്തുന്നതും ഈ വാക്കുകളാണ്. ''നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും'' കേസറിയാഫിലിപ്പി പ്രദേശത്ത് വച്ച് ഉച്ചരിക്കപ്പെട്ട അവിടുത്തെ ഈ വാക്കുകള്‍ തന്റെ സഭയെ കുറിച്ചാണു അവിടുന്ന് പറഞ്ഞതെന്ന് നമ്മുക്ക് അറിയാം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഈ അവസാന ഘട്ടത്തില്‍, ''പത്രോസിന്റെ പിന്‍ഗാമി'' എന്ന നിലയ്ക്കുള്ള എന്റെ ദൗത്യത്തെ കൂടുതല്‍ ഓര്‍മ്മപ്പെടുത്തുന്നതാണ് കര്‍ത്താവിന്റെ വാക്കുകള്‍. ഈ പ്രപഞ്ചം മുഴുവന്റെയും കേന്ദ്രം യേശുക്രിസ്തുവാണ്. ഓരോ മനുഷ്യജീവിയുടേയും കേന്ദ്രം അവന്‍ മാത്രമാണ്. ദൈവത്തിന്റെ നിഗൂഢമായ പദ്ധതികളാല്‍ പത്രോസിന്റെ ദൗത്യത്തിന്റെ തുടര്‍ച്ചയ്ക്കായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു; ആയതിനാല്‍ പത്രോസിന്റെ അതേ വിശ്വാസം ഞാന്‍ ആവര്‍ത്തിക്കട്ടെ.

''നീ ക്രിസ്തുവാണ് - ജീവിക്കുന്ന ദൈവത്തിന്റെ പുത്രന്‍.'' സകല രാഷ്ട്രങ്ങളോടും ക്രിസ്തുവിനെ പ്രഘോഷിക്കുക, അവന്റെ അത്ഭുതകരമായ നന്മയെ പ്രസംഗിക്കുക, രക്ഷിക്കാനുള്ള അവന്റെ ശക്തിയെക്കുറിച്ച് സംസാരിക്കുക, അവനില്‍ വിശ്വസിക്കുന്ന ഓരോരുത്തരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കും എന്ന് ഉറപ്പ് നല്‍കുക.... ഇങ്ങനെ നീളുന്ന ദൗത്യത്തേക്കാള്‍ മുന്‍ഗണനയുള്ള യാതൊന്നും എന്റെ ജീവിതത്തിലോ ശുശ്രൂഷയിലോ ഇല്ല.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 22.2.80).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »