News

കർദ്ദിനാൾ ജോര്‍ജ്ജ് പെല്ലിന്റെ മൃതസംസ്കാരം ശനിയാഴ്ച; ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കും

പ്രവാചകശബ്ദം 12-01-2023 - Thursday

റോം: നിരപരാധിയായിരിന്നിട്ടും നാനൂറു ദിവസത്തിലധികം തടവ് ശിക്ഷ അനുഭവിച്ചതിന്റെ പേരില്‍ ശ്രദ്ധേയനായി ഇക്കഴിഞ്ഞ ദിവസം ദിവംഗതനായ ഓസ്ട്രേലിയന്‍ കർദ്ദിനാൾ ജോര്‍ജ്ജ് പെല്ലിന്റെ മൃതസംസ്കാരം ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കും. കർദ്ദിനാൾ ജോർജ്ജിന്റെ സംസ്‌കാരച്ചടങ്ങിന്റെ അവസാന ഭാഗത്തിന് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 14 ശനിയാഴ്ച രാവിലെ 11:30-ന് കർദ്ദിനാൾ കോളേജ് ഡീൻ കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ അനുസ്മരണ ബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ തന്നെയാണ് ബലിയര്‍പ്പണവും നടക്കുക. മറ്റ് കർദ്ദിനാളുമാരും ബിഷപ്പുമാരും കുർബാനയിൽ പങ്കെടുക്കും.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച റോമിൽ 81-ാം വയസ്സിൽ ഇടുപ്പ് ഓപ്പറേഷനെ തുടർന്നു വിശ്രമത്തിലായിരിന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങൾക്കായുള്ള ഓഫീസ് മുൻ മേധാവിയായിരുന്നു കർദ്ദിനാൾ ജോര്‍ജ്ജ് പെൽ. 1996-ല്‍ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ചുവെന്ന കുറ്റമാണ് അദ്ദേഹത്തിന് നേരെ ആരോപിക്കപ്പെട്ടത്. 2019-ൽ ഓസ്‌ട്രേലിയയിൽവെച്ച് കര്‍ദ്ദിനാളിനേ അറസ്റ്റ് ചെയ്യുകയും ആറ് വർഷത്തേക്ക് തടവിന് വിധിക്കുകയും ചെയ്തിരുന്നു. 404 ദിവസത്തെ ജയിൽ വാസത്തിനു ശേഷം, നിരപരാധിയാണെന്നു ഹൈക്കോടതിയില്‍ തെളിഞ്ഞു. 2020 ഏപ്രിൽ 7നു ഹൈക്കോടതി വിധിയിലൂടെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.

കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷം റോമിൽ തിരികെയെത്തിയ അദ്ദേഹത്തെ, ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ സ്വീകരിച്ചിരുന്നു. മീഡിയാസെറ്റ് എന്ന ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, കർദ്ദിനാൾ പെൽ വത്തിക്കാന്റെ സാമ്പത്തിക മേഖലയിൽ നൽകിയ സംഭാവനകളെ എടുത്തുപറയുകയും, അദ്ദേഹത്തിനെതിരെ നടന്ന അപവാദപ്രചാരണം കാരണമാണ് ഈ രംഗത്തുനിന്ന് മാറിനിൽക്കേണ്ടിവന്നതെന്നും വലിയ ഒരു മനുഷ്യനായ അദ്ദേഹത്തോട് വത്തിക്കാൻ ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും പാപ്പ അന്ന് പറഞ്ഞിരുന്നു.

അതേസമയം കർദ്ദിനാൾ ജോര്‍ജ്ജ് പെല്ലിന്റെ നിര്യാണത്തോടെ കർദ്ദിനാൾ തിരുസംഘത്തിലെ അംഗങ്ങളുടെ എണ്ണം 223 ആയി ചുരുങ്ങി. ഇവരിൽ 125 പേര് പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ വോട്ടവകാശമുള്ളവരും 98 പേർ ഈ അവകാശത്തിനുള്ള 80 വയസ്സെന്ന പ്രായപരിധി കഴിഞ്ഞവരുമാണ്.

Tag: Cardinal George Pell Funeral, Christian Malayalam News, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »