India - 2024

പോട്ട ദേശീയ ബൈബിൾ കൺവെഷൻ ഇന്ന് സമാപിക്കും

പ്രവാചകശബ്ദം 26-02-2023 - Sunday

ചാലക്കുടി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങള്‍ പങ്കെടുക്കുന്ന 34-ാമത് പോട്ട ദേശീയ ബൈബിൾ കൺവെഷൻ ഇന്ന് സമാപിക്കും. വിശുദ്ധ ഗ്രന്ഥത്തോടുള്ള ആദരവ് യേശുവിനോടുള്ള ആദരവുതന്നെയാണെന്ന് പ്രമുഖ വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ഇന്നലെ ഉദ്ബോധിപ്പിച്ചു. പരിശുദ്ധ കുർബാനയെന്ന പോലെതന്നെ വിശുദ്ധ ഗ്രന്ഥത്തേയും ആദരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദൈവവചനത്തിന്റെ സ്വരം തിരിച്ചറിയാൻ മടിക്കുന്നവർ വഴിതെറ്റിപ്പോകാൻ സാധ്യതയുണ്ടെന്നും ദൈവ വചനത്തെ ആഴമായി പഠിക്കണമെന്നും ഫാ. ഡാനിയേൽ തുടർന്നു പറഞ്ഞു.

ഫാ. സെബാസ്റ്റ്യൻ നെടിയാങ്കൽ, ഫാ. ജോൺ കണിച്ചേരി, ഫാ. ബിനോയി ചക്കാനികുന്നേൽ, ഫാ. ഡെന്നി മണ്ഡപത്തിൽ എന്നിവർ വചനപ്രഘോഷണം നടത്തി. ഫാ. ജേക്കബ് ചിറയിൽ, ഫാ. മാത്യു മാന്തുരുത്തിൽ, ഫാ. തോമസ് അറക്കൽ എന്നിവർ ദിവ്യബലിക്ക് കാർമികത്വം വഹിച്ചു. ഫാ. മാത്യു നായ്ക്കംപറമ്പിൽ ആരാധനക്ക് കാർമികത്വം വഹിച്ചു. ഇന്ന് ഫാ. തോമസ് അറക്കൽ, ഫാ. ജോർജ് പനയ്ക്കൽ. ഫാ. ജോസഫ് എറമ്പിൽ, ഫാ. ഡെന്നി മണ്ഡപത്തിൽ എന്നിവർ വചനപ്രഘോഷണം നടത്തും. ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ കാർമികത്വത്തിൽ നടത്തുന്ന ആരാധനയോടെ അഞ്ചുദിവസം നീണ്ടുനിന്ന കൺവൻഷൻ സമാപിക്കും.


Related Articles »