News

വിശുദ്ധവാരത്തില്‍ നാം എപ്രകാരം ഒരുങ്ങണം?: ഓൺലൈൻ ക്ലാസ് ഇന്ന് Zoom -ല്‍

പ്രവാചകശബ്ദം 01-04-2023 - Saturday

ദൈവത്തിന് എല്ലാം സാധ്യമല്ല്ലേ, അപ്പോള്‍ കുരിശിലെ ഈശോയുടെ മരണം രക്ഷയ്ക്കു ആവശ്യമായിരിന്നോ? മിശിഹായിലൂടെ നടന്ന രക്ഷാകര പദ്ധതിയുടെ അര്‍ത്ഥവും ലക്ഷ്യവുമെന്ത്? വലിയ ശനിയുടെ പ്രാധാന്യമെന്താണ്? വിശുദ്ധവാരത്തില്‍ നാം എപ്രകാരം ഒരുങ്ങണം? തുടങ്ങീ വിശുദ്ധവാരത്തിന് ഒരുക്കമായി ഓരോ ക്രൈസ്തവ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട ആഴമേറിയ ആത്മീയ രഹസ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ഓൺലൈൻ ക്ലാസ് ഇന്നു (ഏപ്രില്‍ 01, 2023 ) Zoom -ല്‍ നടക്കും. 'പ്രവാചകശബ്ദം' ഒരുക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 48ാമത്തെ ക്ലാസിന്റെ ഭാഗമായി കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് ആത്മീയ രഹസ്യങ്ങൾ വിവരിക്കുക.

ക്ലാസ് ഇന്ത്യന്‍ സമയം വൈകീട്ട് 06 മണി മുതല്‍ 07 വരെ നടക്കും. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 05;25 മുതൽ കുരിശിന്റെ വഴിയുടെ ആദ്യത്തെ ഏഴു സ്ഥലങ്ങൾ ധ്യാനിക്കും. കൃത്യം 6 മണിയ്ക്ക് ക്ലാസ് ആരംഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും മിഷ്ണറിമാരും അല്‍മായരും ഉള്‍പ്പെടെ നിരവധിപേരാണ് ക്ലാസില്‍ ഭാഗഭാക്കാകുന്നത്. ക്രൈസ്തവന്റെ ആത്മീയ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധവാര ദിനങ്ങൾക്ക് പിന്നിലെ ആത്മീയ രഹസ്യം വിവേചിച്ചറിയുവാൻ സഹായകരമായ ഇന്നത്തെ ക്ലാസിലേക്ക് ഏവരെയും ആദരവോടെ സ്വാഗതം ചെയ്യുന്നു.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »