News - 2024

നിക്കരാഗ്വേയില്‍ വൃദ്ധസദനത്തിൽ സേവനം ചെയ്തിരിന്ന 3 സന്യാസിനികളെ കൂടി ഭരണകൂടം പുറത്താക്കി

പ്രവാചകശബ്ദം 17-04-2023 - Monday

മനാഗ്വേ: മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം ഡൊമിനിക്കൻ സഭയിൽപ്പെട്ട മൂന്നു സന്യാസിനികളെ പുറത്താക്കി ആശ്രമം കണ്ടുകെട്ടി. സാൻ പെഡ്രോ ദി ലോവാഗോയിലെ ട്രാപ്പിസ്റ്റ് സന്യാസിനികളുടെ ആശ്രമമാണ് കണ്ടുകെട്ടിയത്. മംഗളവാർത്ത ഡൊമിനിക്കൻ സന്യാസിനി സമൂഹത്തിലെ കോസ്റ്ററിക്കയില്‍ നിന്നുള്ള സന്യാസിനികളായ ഇസബെൽ, സിസിലിയ ബ്ലാങ്കോ കുബില്ലോ എന്നിവരെ ഏപ്രിൽ 12 ബുധനാഴ്ചയാണ് നിക്കരാഗ്വേയിൽ നിന്ന് പുറത്താക്കിയത്. ഗ്വാട്ടിമലയില്‍ നിന്നുള്ള ഒരു സന്യാസിനിയെ കൂടി പുറത്താക്കിയിട്ടുണ്ട്. ലാ ഫൌണ്ടസിയോൺ കൊളേജോ സുസാന്നാ ലോപസ് കറാത്സോ വൃദ്ധസദനത്തിൽ അഗതികളായവര്‍ക്കിടയില്‍ സേവനം ചെയ്യുകയായിരിന്നു സന്യാസിനികൾ.

ഏപ്രിൽ 11 ന്, ചോണ്ടലെസിലെ സാൻ പെഡ്രോ ദി ലോവാഗോയിൽ സ്ഥിതിചെയ്യുന്ന ട്രാപ്പിസ്റ്റ് സന്യാസിനികളുടെ ആശ്രമം പിടിച്ചെടുത്ത നിക്കരാഗ്വേൻ സർക്കാർ, നിക്കരാഗ്വേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ ടെക്നോളജിക്ക് കൈമാറുകയായിരിന്നു. 2001 ജനുവരി 20ന് അർജന്റീനയിൽ നിന്ന് നിക്കരാഗ്വേയിലെത്തിയ ഈ സന്യാസ സമൂഹം വളരെ തീക്ഷ്ണതയോടെ സേവനം ചെയ്തുക്കൊണ്ടിരിന്നവരാണ്. രണ്ടുപേര്‍ കോസ്റ്ററിക്കയില്‍ തിരിച്ചെത്തി.

2018-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയത് മുതലാണ് നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. ജനദ്രോഹ നടപടികളില്‍ സഭ ശക്തമായി രംഗത്തുവന്നിരിന്നു. ഇതില്‍ അസ്വസ്ഥരായ ഭരണകൂടം സഭയ്ക്ക് നേരെ ശക്തമായ നടപടികള്‍ ആരംഭിക്കുകയായിരിന്നു. കത്തോലിക്ക റേഡിയോ ടെലിവിഷന്‍ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയും മെത്രാനെയും വൈദികരെയും തടങ്കലിലാക്കിയതും വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള സന്യാസിനീ സമൂഹങ്ങളെ പുറത്താക്കിയതും ഉള്‍പ്പെടെ അനേകം സംഭവങ്ങളാണ് രാജ്യത്തു പില്‍ക്കാലത്ത് നടന്നത്.

Tag: Dictatorship in Nicaragua expels three nuns who were serving the elderly Malayalam news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »