India - 2024

ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച് എം.വി ഗോവിന്ദൻ; പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ്

പ്രവാചകശബ്ദം 07-07-2023 - Friday

കൊച്ചി: ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി കുറ്റപ്പെടുത്തി. സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങളെ തൊഴിലാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചതു തെറ്റാണ്. അവർ നടത്തിയ വലിയ സേവനങ്ങളാണ് യൂറോപ്യൻ രാജ്യങ്ങളുടെ ഇന്നത്തെ വികസനങ്ങൾക്ക് ആധാരമെന്നത് യാഥാർഥ്യമാണെന്നു സംഘടന ചൂണ്ടിക്കാട്ടി.

ലോകത്ത് എല്ലാ രാജ്യങ്ങളിലും ഇന്ത്യയിൽ കേരളത്തിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇല്ലാതായ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ പ്രസക്തിയെക്കുറിച്ചാണ് അദ്ദേഹം ആശങ്കപ്പെടേണ്ടത്.ഇത്തരം രാജ്യങ്ങൾ സന്ദർശിച്ച് അപചയം വിലയിരുത്താൻ അദ്ദേഹം തയാറാകണം. ഈ നാട്ടിൽ വ്യാജ സർട്ടിഫിക്കറ്റുകളും വ്യാജ നിയമനങ്ങളും അക്രമമാർഗങ്ങളുമൊ ക്കെ നടത്തി ഏറെനാൾ പിടിച്ചുനിൽക്കാനാകില്ലെന്ന സത്യം മനസിലാക്കണം. പ്രീണന രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തുടർച്ചയായി നടത്തുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളും സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഇതിൽ നിന്നു പിന്മാറണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡ യറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്ര ഷറർ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. ജോസ്കുട്ടി ഒഴുകയിൽ, ബേബി നെട്ടനാനി, തോമസ് പീടികയിൽ, രാജേഷ് ജോൺ, ടെസി ബിജു, ബെന്നി ആന്റ ണി എന്നിവർ പ്രസംഗിച്ചു.


Related Articles »