India - 2024

കെസിബിസി ദിവ്യകാരുണ്യ കോൺഗ്രസിന്റെ സംഘാടക സമിതി രൂപീകരിച്ചു

പ്രവാചകശബ്ദം 06-08-2023 - Sunday

കൊച്ചി: കെസിബിസിയുടെ ആഭിമുഖ്യത്തിൽ കേരള സഭാ നവീകരണം 2022- 25 ന്റെ ഭാഗമായി ഡിസംബറിൽ കൊച്ചിയിൽ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന്റെ സംഘാടകസമിതി രൂപീകരണ സമ്മേളനം പാലാരിവട്ടം പിഒസിയിൽ നടന്നു. 18 കമ്മിറ്റികൾക്ക് സമ്മേളനം രൂപം നൽകി. ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പള്ളി, റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, ഡോ. കെ.എം. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.


Related Articles »