India - 2024

മോണ്‍. ലീനസ് നെലി മണിപ്പൂരിലെ ഇംഫാൽ അതിരൂപതയുടെ പുതിയ ഇടയൻ

പ്രവാചകശബ്ദം 08-10-2023 - Sunday

വത്തിക്കാന്‍ സിറ്റി: ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ അതിരൂപതയുടെ പുതിയ ഇടയനായി ഫാ. ലീനസ് നെലിയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. ആർച്ച് ബിഷപ്പ് ഡൊമിനിക്ക് ല്യൂമോൻ സമർപ്പിച്ച രാജി സ്വീകരിച്ചുകൊണ്ടാണ് പാപ്പാ പുതിയ ഇടയനായി ഫാ.ലീനസ് നെലിയെ തിരഞ്ഞെടുത്തത്. നിലവിൽ ഇംഫാൽ അതിരൂപതയിലെ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും, ജുഡീഷ്യൽ വികാരിയുമായി സേവനം ചെയ്തു വരവെയാണ് പുതിയ നിയമനം ലഭിക്കുന്നത്. സെമിനാരികളിലും, ഇടവകകളിലും സേവനം ചെയ്തിട്ടുള്ള അദ്ദേഹം 2013 -2014 കാലഘട്ടങ്ങളിൽ കാരിത്താസ് ഇന്ത്യയുടെ ദേശീയ ഡയറക്റായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

1957 ഏപ്രിൽ 26 ന് ഇംഫാലിൽ തന്നെയാണ് ജനനം. ഷില്ലോങ്ങിലെ ക്രൈസ്റ്റ് ദി കിംഗ് കോളേജിൽ ഫിലോസഫിയും പൂനെയിലെ പേപ്പൽ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രവും പൂർത്തിയാക്കി. തുടർന്ന് ഉപരിപഠനത്തിനായി റോമിലെത്തിയ ഫാ.ലീനസ് നെലി പൊന്തിഫിക്കൽ ഉർബാനിയൻ സർവകലാശാലയിൽ നിന്നും കാനൻ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.

ഇംഫാലിലെ മൈനർ സെമിനാരിയിൽ (1985-1986) ഡീൻ, ഇംഫാൽ ആർച്ച് ബിഷപ്പിന്റെ സെക്രട്ടറി (1986-1988), ഇംഫാലിലെ ചാൻസലര്‍, ജുഡീഷ്യൽ വികാരി (1994-1998), ഹുണ്ടുങ്ങിലെ സേക്രഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പൽ (1998-2004); ബാംഗ്ലൂരിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ (2004-2007), ഇംഫാൽ വികാരി ജനറൽ (2007-2010) എന്നീ നിലകളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.


Related Articles »