News - 2024

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പരോളിന്‍ ഇസ്രായേൽ എംബസിയിൽ സന്ദർശനം നടത്തി

പ്രവാചകശബ്ദം 15-10-2023 - Sunday

വത്തിക്കാന്‍ സിറ്റി: ഇസ്രായേലിൽ നടന്ന ഭീകരാക്രമണത്തിൽ പ്രാർത്ഥനയും പിന്തുണയും അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പരിശുദ്ധ സിംഹാസനത്തിനു വേണ്ടിയുള്ള ഇസ്രായേൽ എംബസിയിൽ സന്ദർശനം നടത്തി. കഴിഞ്ഞ ശനിയാഴ്ച ഇസ്രായേലിൽ നടന്ന ദാരുണമായ ഭീകരാക്രമണത്തിനും, അരുംകൊലയ്ക്കും തന്റെ പ്രാർത്ഥനയും,പിന്തുണയും അറിയിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, ഇസ്രായേൽ അംബാസഡർ റാഫേൽ ഷൂട്സുമായി സംസാരിച്ചു.

സന്ദർശനവേളയിൽ അക്രമത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന ഇസ്രയേലിലും, പലസ്തീനിലും പ്രത്യേകിച്ചു ഗാസയിലുമുള്ള സാധാരണജനങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സമാധാനത്തിന് വേണ്ടിയുള്ള അഭ്യര്‍ത്ഥന അദ്ദേഹം പുതുക്കി. ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിൽ പങ്കെടുത്ത എല്ലാ പരിപാടികളിലും കർദ്ദിനാൾ തന്റെ ആശങ്ക പങ്കുവച്ചിരുന്നു. അതേസമയം ഇസ്രായേൽ - ഹമാസ് യുദ്ധത്തില്‍ മരണസംഖ്യ 3,200 ആയി. ഹമാസ് തീവ്രവാദികള്‍ ഇസ്രായേലില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയതോടെയാണ് കഴിഞ്ഞ ആഴ്ച യുദ്ധം ആരംഭിച്ചത്.


Related Articles »