India - 2024

ഡോ. ബെന്നി വർഗീസ് ഇടത്തട്ടേൽ അഭിഷിക്തനായി

പ്രവാചകശബ്ദം 16-10-2023 - Monday

ഇറ്റാനഗർ (അരുണാചൽ പ്രദേശ്): നൂറുകണക്കിനാളുകളെ സാക്ഷിയാക്കി ഇറ്റാനഗർ രൂപതയുടെ അധ്യക്ഷനായി ഡോ. ബെന്നി വർഗീസ് ഇടത്തട്ടേൽ അഭിഷിക്തനായി. ഇറ്റാനഗർ രൂപതയുടെ രണ്ടാമത്തെ മെത്രാനായാണ് മലയാളിയായ ഇദ്ദേഹം നിയോഗമേറ്റത്. നഹാർലാഗുൺ സേക്രഡ് ഹാർട്ട് പള്ളിയിൽ നടന്ന ശുശ്രൂഷകളിൽ ഗുവാഹത്തി ആർച്ച് ബിഷപ്പ് ഡോ. ജോൺ മൂലച്ചിറ മുഖ്യ കർമികത്വം വഹിച്ചു. കോതമംഗലം രൂപതയിലെ വടാട്ടുപാറ ഇടവകയിലെ വർഗീസ്-അന്ന ക്കുട്ടി ദമ്പതികളുടെ മകനാണ് ബിഷപ് ഡോ. ബെന്നി വർഗീസ് ഇടത്തട്ടേൽ.

സ്ഥാനമൊഴിഞ്ഞ ഇറ്റാനഗർ ബിഷപ്പ് ഡോ. ജോൺ ജോസഫ് കാട്ടറുകുടിയിൽ, ബിഷപ്പ് ഡോ. ജോസഫ് തോപ്പിൽ എന്നിവർ മെത്രാഭിഷേക തിരുകര്‍മ്മങ്ങളില്‍ സഹകാർമികരായി. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ, ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ തുടങ്ങി മുപ്പതോളം മെത്രാന്മാരും നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും തിരുക്കർമങ്ങളിൽ പങ്കെടുത്തു. വെളിയേൽച്ചാൽ ഫൊറോന വികാരി റവ. ഡോ. തോമസ് ജെ. പറയിടം, വടാട്ടുപാറ ഇടവക വികാരി ഫാ. ജേക്കബ് വക്കുംപറമ്പിൽ, ഫാ. റോയ് കണ്ണഞ്ചിറ, ബിഷപ്പിന്റെ സഹോദരൻ ഫാ. സണ്ണി വർഗീസ് ഇടത്തട്ടേൽ, കുടുബാംഗങ്ങൾ തുടങ്ങിയവർ ഇറ്റാനഗറിൽ എത്തി മെത്രാഭിഷേക ചടങ്ങുകളിൽ പങ്കെടുത്തു.


Related Articles »