India - 2024

ഡോ. മാത്യൂസ് മാർ പക്കോമിയോസ് അഭിഷിക്തനായി

പ്രവാചകശബ്ദം 16-02-2024 - Friday

പൂന: മലങ്കര കത്തോലിക്ക സഭ പൂന - കട്‌കി സെൻ്റ് എഫ്രേം ഭദ്രാസന മെത്രാനായി ഡോ. മാത്യൂസ് മാർ പക്കോമിയോസ് അഭിഷിക്തനായി. പൂന കാലാപുർ മൗണ്ട് ഇവാനിയോസ് പള്ളിയിൽ നടന്ന പ്രാർത്ഥനാനിർഭരമായ ചടങ്ങിൽ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ മുഖ്യകാർമികത്വം വഹിച്ചു. കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചന സന്ദേശം നൽകി. ഇന്ത്യയിലെ അപ്പസ്തോലിക് നൂൺഷ്യോ ലെയോപോൾദോ ജെറേല്ലി അനുമോദന പ്രസംഗം നടത്തി.

ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, തോമസ് മാർ അന്തോണിയോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഏബ്രഹാ മാർ യൂലിയോസ്, ജോസഫ് മാർ തോമസ്, ഫിലിപ്പോസ് മാർ സ്തെഫാനോസ്, സാമുവൽ മാർ ഐറേനിയോസ്, വിൻസെൻ്റ് മാർ പൗലോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, യൂഹാനോൻ മാർ തിയോഡേഷ്യസ്, ആന്റണി മാർ സിൽവനോസ്, മാത്യൂസ് മാർ പോളികാർപ്പസ്, ബഥനി സുപ്പീരിയർ ജനറൽ റവ. ഡോ. ഗീവർഗീസ് കുറ്റിയിൽ എന്നിവർ സഹകാർമികരായിരുന്നു. ആർച്ച് ബിഷപ്പ് ഫെലിക്‌സ്‌ മച്ചാഡോ, ഗീവർഗീസ് മാർ കൂറിലോസ്, മാർ ജോസ് ചിറ്റൂപ്പറമ്പിൽ, ബിഷപ്പ് ജോൺ റൊഡ്രിക്‌സ്‌, മാർ തോമസ് ഇലവനാൽ, ബിഷപ്പ് മാൽക്കം സെക്വേരെ, മാർ ടോണി നീലങ്കാവിൽ, മാർ തോമസ് പാടിയത്ത്, ഗീവർഗീസ് മാർ അപ്രേം എന്നിവർ സന്നിഹിതരായിരുന്നു.


Related Articles »