India - 2024

ഈസ്റ്റർ ഞായർ പ്രവര്‍ത്തി ദിനമാക്കാനുള്ള ശ്രമം അപലപനീയം: കെആർഎൽസിസി

പ്രവാചകശബ്ദം 16-03-2024 - Saturday

കൊച്ചി: ഈസ്റ്റർ ഞായർ അധ്യാപകർക്കു പ്രവര്‍ത്തിദിനമാക്കാനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ശ്രമം അപലപനീയമാണെന്നു കെആർഎൽസിസി. ഇഷ്ടമുള്ള മതവിശ്വാസം അനുഷ്ഠിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാ നും പൗരന് ഭരണഘടന നൽകുന്ന മൗലിക അവകാശത്തിന്റെ ലംഘനമാണ് ഈ തീരുമാനമെന്ന് കെആർഎൽസിസി വിലയിരുത്തി. തീരുമാനം അടിയന്തരമായി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കെആർഎൽസിസി നിവേദനം നൽകി.


Related Articles »