Life In Christ

ക്രിസ്ത്യാനിയാകാൻ ആഗ്രഹിച്ചിട്ടില്ലാത്ത പ്രൊഫസർ റിക്കാർഡോ വാഗ്നര്‍ ഇന്ന് ക്രിസ്തുവിന്റെ പിന്നാലെ

- ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് 21-05-2024 - Tuesday

2024 ഈസ്റ്റർ രാത്രി മാമ്മോദീസാ സ്വീകരിച്ചു കത്തോലിക്കാ സഭയിൽ അംഗമായ പ്രസിദ്ധനായ ജർമ്മൻ മാനേജ്മെൻ്റ് പ്രൊഫസറർ റിക്കാർഡോ വാഗ്നറിന്റെ സഭയെക്കുറിച്ചും വിശുദ്ധ കുർബാനയെക്കുറിച്ചുമുള്ള തന്റെ ബോധ്യങ്ങൾ പങ്കുവെയ്കുന്നു. 2024 ഈസ്റ്റർ രാത്രി റിക്കാർഡോ വാഗ്നറിനു ഒരു പുതിയ രാത്രിയായിരുന്നു . നവ തുടക്കത്തിൻ്റെ സ്നാനത്താൽ മുദ്രിതമായ ദിനം. പ്രസിദ്ധനായ ജർമ്മൻ മാനേജ്മെൻ്റ് പ്രൊഫസറർ റിക്കാർഡോ വാഗ്നർ കോളോണിലെ ഫ്രീസേനിയുസ് സർവ്വകലാശാലയിലെ Sustainable and Communication വിഭാഗത്തിലെ പ്രൊഫസറും മീഡിയാ സ്കൂളിൻ്റെ ഡീനും ആയിരുന്നു.

ഈസ്റ്റർ രാത്രിയിൽ റിക്കാർഡോ കോളോണിലെ ഡോമിനിക്കൻ വൈദികർ നടത്തുന്ന വിശുദ്ധ അന്ത്രയോസിൻ്റ ദേവാലയത്തിലാണ് മാമ്മോദിസായും സ്ഥൈര്യലേപനവും വിശുദ്ധകുർബാനയും (പ്രവേശക കൂദാശകൾ ) സ്വീകരിച്ച് കത്തോലിക്കാ സഭയിൽ പൂർണ്ണ അംഗമാകുന്നത്. ആ ദിനത്തെപ്പറ്റി പ്രൊഫസർ വാഗ്നർ പറയുന്നത് ഇപ്രകാരം: "ഈസ്റ്റർ രാത്രിയിലെ ആഘോഷങ്ങൾ എനിക്കു സവിശേഷമായ ഒന്നായിരുന്നു തീർച്ചയായും വളരെ സവിശേഷമായ ഒരു രാത്രി കൂടിയാണ് എനിക്കിന്ന്, ഉയിർപ്പിൻ്റെ പുതിയ വെളിച്ചത്തിൽ പുതിയ തുടക്കവും സാഹചര്യവും എന്നിൽ ആഴത്തിലുള്ള മതിപ്പ് സൃഷ്ടിച്ചു, കാരണം അത് എന്റെ ജീവിതത്തിലെ ഒരു സുപ്രധാന ദിനമായിരുന്നു.

എൻ്റെ ഒരു കാലഘട്ടത്തിൻ്റെ അവസാനവും സുപ്രധാനമായ ഒരു പുതിയ ഘട്ടം ആരംഭവും അന്നായിരുന്നു. വളരെക്കാലം നീണ്ടുനിന്ന അന്വേഷണത്തിൻ്റെയും വിചിന്തനത്തിൻ്റെയും ഫലവുമായിരുന്നു ആ ദിനം.പ്രാർത്ഥനയുടെയും യഥാർത്ഥ വിശ്വാസം ജീവിക്കേണ്ടതിൻ്റെതുമായ ഒരു പുതിയഘട്ടം. ഈ ദിനത്തിൽ എല്ലാറ്റിനും ഉപരിയായി, ക്രൈസ്തവ വിശ്വാസത്തിൻ്റെ ഒരു കുതിച്ചുചാട്ടം നടത്തിയതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഈ പുതിയ പാത എവിടേക്ക് എന്നെ നയിക്കുമെന്ന് കാണാനുള്ള ആവേശത്തിലാണ് ഞാനിപ്പോൾ."

കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള പ്രൊഫസർ വാഗ്നറിൻ്റെ യാത്ര വളരെ സുദീർഘമായിരുന്നു. വടക്കൻ ജർമ്മനയിൽ ജനിച്ചുവളർന്ന ഒരു വ്യക്തി എന്നനിലയിൽ സഭയിൽനിന്ന് അകന്ന് നിരീശ്വര പ്രസ്ഥാനത്തിൽ ശ്രദ്ധയൂന്നിയ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. എന്നിരുന്നാലും കുട്ടിക്കാലത്തും കൗമാരക്കാലത്തും പള്ളികളിലും സിമിത്തേരികളിലും പോകുന്നതിൽ റിക്കാർഡോ ഇഷ്ടപ്പെട്ടിരുന്നു. കാരണം ആത്യന്തികമായി ജീവനെപ്പറ്റിയുള്ള ചോദ്യങ്ങൾ അവനെ എപ്പോഴും ആകർഷിച്ചിരുന്നു.

മാമ്മോദീസാ പേരായി പ്രൊഫസർ വാഗ്നർ തിരഞ്ഞെടുത്തത് കത്രേനിയൂസ് എന്ന നാമമാണ് : സിയന്നായിലെ വിശുദ്ധ കത്രീനായോടുള്ള ബഹുമാനംകൊണ്ടാണ് വാഗ്നർ ഈ നാമം തിരഞ്ഞെടുത്തത്. അതോടൊപ്പം കത്രീനായുടെ തിരുനാൾ ദിനമായ ഏപ്രിൽ 29 ആണ് വാഗ്നറിൻ്റെ ജന്മദിനവും.

സിയന്നായിലെ വി കത്രിനയെക്കുറിച്ച് റിക്കാർഡോ മുമ്പ് കണ്ട ഒരു സിനിമയും വായിച്ച അവളുടെ "ഡയലോഗ് ഓൺ ദി പ്രൊവിഡൻസ് ഓഫ് ഗോഡ്" എന്ന പുസ്തകം അവനെ സ്വാധീനിച്ചു. ഇവയിലൂടെ റിക്കാർഡോ അനുഭവിച്ചറിഞ്ഞ കത്രീനായുടെ ജീവിത സാക്ഷ്യവും അവളുടെ വിശ്വാസത്തിൻ്റെ ശക്തിയും അവനിൽ വളരെയധികം മതിപ്പുളവാക്കി.

സത്യത്തിനുവേണ്ടി നിലകൊള്ളാനും ഉയർന്ന സഭാധികാരികളെപ്പോലും പോയി കാണാനും അവരെ അതു ബോധ്യപ്പെടുത്താനുമുള്ള അവളുടെ ദൃഢനിശ്ചയം അവനെ ആകർഷിച്ചു. കത്രീനയുടെ ദൈവത്തോടുള്ള സമ്പൂർണ്ണ ഭക്തി, വി.കുർബാനയോടും തിരുസഭയോടും സഭയുടെ കൂദാശകളോടുമുള്ള അവളുടെ സ്നേഹം റിക്കാർഡോയെ സവിശേഷമായ രീതിയിൽ സ്വാധീനിച്ചു.

ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചുള്ള പ്രൊഫസർ വാഗ്നറ്റിൻ്റെ ബോധ്യങ്ങൾ ഇങ്ങനെ:

ഒരിക്കലും ഒരു ക്രിസ്ത്യാനിയാകാൻ ഞാൻ ആഗ്രഹിച്ചില്ല. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അതീവ താൽപ്പര്യമുള്ള ഒരു നിരീശ്വരവാദിയായിരുന്നു ഞാൻ. പൗരസ്ത്യ തത്ത്വചിന്തകൾ, പ്രത്യേകിച്ച് ദാവോയിസവും ബുദ്ധമതവും പഠിപ്പിക്കുന്നവ നോക്കി ജീവിതത്തിലെ വലിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഞാൻ ശ്രമിച്ചിരുന്നു. ലോകത്തെക്കുറിച്ചുള്ള ഒരു ദൈവിക വീക്ഷണം കൂടുതൽ ശരിയും യുക്തി ഭദ്രവുമാണന്നതിലേക്ക് ആത്യന്തികമായി ഇവ എന്നെ അടുപ്പിച്ചും - എന്നാൽ ക്രിസ് വിശ്വാസ\ത്തിലേക്ക് പോകാൻ ഇനിയും ധാരാളം ദൂരം ഉണ്ടായിരുന്നു.

സ്വാധീനിച്ച രണ്ട് സംഭവങ്ങൾ ‍

റിക്കാർഡോ വാഗ്നറിനെ കത്തോലിക്കാ വിശ്വാസത്തിലേക്ക് അടുപ്പിച്ച രണ്ട് സംഭവങ്ങളെപ്പറ്റി ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു.

"എൻ്റെ ജീവിതത്തിൽ നടന്ന രണ്ട് സംഭവങ്ങൾ എന്നിൽ വലിയ സ്വാധീനം ചെലുത്തി. ഒന്നാമത്തേത് എൻ്റെ മകൻ്റെ ജനനമായിരുന്നു. ഒരു അപ്പനെന്ന നിലയിൽ എൻ്റെ മകനു ഉത്തരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകാനും ഒരു ലോകവീക്ഷണം നൽകാനും ഞാൻ ആഗ്രഹിച്ചു, അതുവഴി അവൻ്റെ ജീവിതത്തെ ഉത്തരവാദിത്തത്തോടെയും ആത്മവിശ്വാസത്തോടെയും രൂപപ്പെടുത്തുക ആയിരുന്നു ലക്ഷ്യം. ദൈവത്തിൻ്റെ ഉദ്ദേശ്യങ്ങളും അവൻ്റെ വഴികളും നന്നായി മനസ്സിലാക്കാൻ ഒരു പിതാവെന്ന നിലയിലുള്ള പങ്ക് കഴിഞ്ഞ കുറെ വർഷങ്ങളിൽ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്.

രണ്ടാമത്തേത് പത്ത് വർഷങ്ങൾക്കും മുമ്പ്, ഒരു ഫ്രാൻസിസ്കൻ ആശ്രമത്തിൽ തീർത്തും ജോലി സംബന്ധമായ ഒരു മീറ്റിങ്ങിൽ സംബന്ധിക്കുന്നതിനിടയിൽ റിച്ചാർഡ് റോറിൻ്റെ (അമേരിക്കൻ ഫ്രാൻസിസ്കൻ വൈദീകനും: ' ആത്മീയത എഴുത്തുകാരനുമാണ് റിച്ചാർഡ് റോർ. ദി യൂണിവേഴ്സൽ ക്രൈസ്റ്റ് , ഫാളിഗ് അപ്പ്വേർഡ് , എവരിവിംഗ് ബിലോങ്സ് എന്നിവയാണ് റോറിൻ്റെ ശ്രദ്ധേയമായ കൃതികൾ)

ഒരു പുസ്തകം വായിക്കാനിടയായി. അതു വയിച്ചാണ് ക്രിസ്തുമതത്തിലേക്കുള്ള വരാവാനുള്ള വ്യക്തമായ തീരുമാനത്തിൽ എത്തിയത്. റോറിൻ്റെ പുസ്തകത്തിൽ ക്രിസ്തുമതത്തെയും ദൈവിക വെളിപാടിനെയും ഇതുവരെ കേട്ടിട്ടില്ലാത്ത വിധത്തിൽ വിശദീകരിച്ചതിനാൽ ആ പുസ്തകം എന്നിൽ പുതിയ ഉൾക്കാഴ്ചകൾ സമ്മാനിച്ചു".

അതിനുശേഷം കത്തോലിക്കാ സഭയെയും ദൈവശാസ്ത്രത്തെയും സംബന്ധിച്ചു എനിക്ക് കിട്ടിയതെല്ലാം ഞാൻ വായിക്കുകയും കേൾക്കുകയും ചെയ്തു. ഉദാഹരണത്തിന് ജോസഫ് റാറ്റ്സിംഗർ/ബെനഡിക്റ്റ് പതിനാറാമൻ, കാൾ റാനർ , സി.എസ്. ലൂയിസ്, ഹെന്ററീ ഡി ലൂബാക്ക്, ജോൺ ഹെന്ററീ ന്യൂമാൻ, ജി.കെ. ചെസ്റ്റർട്ടൺ, ഹാൻസ് ഉർസ് വോൺ ബാൽത്തസാർ, ഡിട്രീച് വോൺഹോഫർ റൊമാനോ ഗാർഡിനി, തോമസ് മെർട്ടൺ കുരിശിന്റെ വി. യോഹന്നാൻ, ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യ ഇവ ഞാൻ ആർത്തിയോടെ വായിച്ചു. അതോപോലെ തന്നെ യു ട്യൂബ് ലെ ബിഷപ്പ് റോബർട്ട് ബാരന്റെ “വേഡ് ഓൺ ഫയർ” പ്രഭാഷണ പരമ്പരയും എന്നെ ഒത്തിരി സ്വാധീനിച്ചു.

മൂന്ന് വർഷം ബൈബിൾ സമ്പൂർണമായി വായിക്കാനും കത്തോലിക്ക സഭയുടെ മതബോധനവും സഭയുടെ സാമൂഹിക പഠിപ്പിക്കലുകളുടെ സംഗ്രഹവും ഞാൻ വായിച്ചു, ചില ഘട്ടങ്ങളിൽ ഞാൻ അടിസ്ഥാനപരമായി ഒരു കത്തോലിക്കനായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്തുവെന്ന് ഞാൻ മനസ്സിലാക്കി. രണ്ട് വർഷം മുമ്പ് ഞാൻ കൂടുതൽ സജീവമായി പ്രാർത്ഥിക്കാൻ തുടങ്ങുകയും "ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു" (Te Deum ) പാടുന്നതും, ജപമാല ചൊല്ലുന്നതും ആരഭിച്ചു. ഇതിനിടയിൽ പള്ളിയിൽ പോകാൻ തുടങ്ങിയപ്പോൾ, കൂദാശകളുടെ ശക്തിയും മനോഹാരിതയും ഞാൻ മനസ്സിലാക്കാൻ തുടങ്ങി.

എന്താണ് സഭ? ‍

സഭ ഒരു സ്പോര്‍ട്ട്സ് ക്ലബ് അല്ല എന്നു ഞാൻ വിശ്വസിക്കുന്നു. കൂദാശകൾ പോലുള്ള വിശുദ്ധമായ ഒരു സ്ഥാപനമാണ്. ഈ സന്ദേശം നിർഭാഗ്യവശാൽ ജർമ്മൻ സഭയിൽ പലപ്പോഴും കാണുന്നില്ല.

സജീവമായ കത്തോലിക്കർ പോലും വിശുദ്ധ കുർബാനയിലെ ക്രിസ്തുവിൻ്റെ യഥാർത്ഥ സാന്നിധ്യത്തിൽ വിശ്വസിക്കുന്നില്ല എന്നതാണ് എന്നതാണ് നാം അഭിമുഖീകരിക്കുന്ന യഥാർത്ഥ ആണവ ദുരന്തം - വിശ്വാസികൾ പള്ളിയിൽ വരുന്നത് കാലാവസ്ഥാ വ്യതിയാനങ്ങളോ ന്യൂട്രൽ വൈദ്യുതി ഉപയോഗങ്ങളോ പഠിക്കൻ വേണ്ടിയോ വിവാഹിതരായ വൈദീകരെക്കുറിച്ച് ചർച്ചചെയ്യാനോ അല്ല മറിച്ച് ജീവിതത്തിൻ്റെ അടിസ്ഥാനപരമായ ചോദ്യങ്ങൾക്കും പ്രതീക്ഷകൾക്കും ഉത്തരം തേടുന്നതിനാണ്.

യേശുക്രിസ്തു എനിക്ക് ആരാണ് അവൻ്റെ ക്രൂശിലെ മരണവും പുനരുത്ഥാനവും എന്താണ് അർത്ഥമാക്കുന്നത്? ‍

പ്രപഞ്ചവും സൃഷ്ടികളും നമ്മളും ദൈവ സ്നേഹത്തിൽ നിന്ന് വന്നവരാണ്. ദൈവം എല്ലായ്‌പ്പോഴും നമ്മോടൊപ്പമുണ്ട് ദയയും കരുണയും ഉള്ള ഒരു പിതാവായി നമ്മെ നിലനിർത്തുകയും നയിക്കുകയും ചെയ്യുന്നത് ദൈവമാണന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായ കാര്യം, ഈ ദൈവം നമ്മോട് സ്നേഹത്തിൽ ജീവിക്കുകയും യേശുക്രിസ്തുവിൽ നമ്മോട് സ്വയം ആശയവിനിമയം നടത്തുകയും ചെയ്തു എന്നതാണ്.

യേശു ദൈവവചനമാണ്, കാരണം ദൈവത്തെക്കുറിച്ച് നമുക്ക് അറിയേണ്ടതെല്ലാം അവനിലൂടെ ദൈവം നമ്മോടു ആശയവിനിമയം നടത്തിയിട്ടുണ്ട്. അവൻ നമ്മുടെ ലോകത്തിനുള്ള വ്യക്തമായ ഒരു പ്രതിരൂപവും നമ്മുടെ ജീവിതരീതിയെയും വെല്ലുവിളിക്കുന്ന ഒരു വിഡ്ഢിത്തവുമാണ്.

മരണത്തിനോ കഷ്ടപ്പാടുകൾക്കോ നമ്മുടെ ജീവത്തിൽ അവസാന വാക്ക് ഇല്ലെന്നും ആഴമായ കഷ്ടപ്പാടുകളിലും പ്രയാസങ്ങളിലും നമ്മോടൊപ്പമുള്ള അവൻ്റെ കുരിശും പുനരുത്ഥാനവുമാണ് പ്രത്യാശയുടെ ഉറവിടവും.

പ്രൊഫ. റിക്കാർഡോ വാഗ്നറിന്റെ നല്ല ബോധ്യങ്ങളും തുറവിയും സഭാ സ്നേഹവും നമുക്കും പ്രചോദനമാകട്ടെ.


Related Articles »