Purgatory to Heaven. - August 2024

ശുദ്ധീകരണസ്ഥലം- പാപത്തിന്റെ കറകളെ ശുദ്ധീകരിക്കുന്ന അവസ്ഥ

സ്വന്തം ലേഖകന്‍ 26-08-2023 - Saturday

“ആകയാല്‍ സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചു കൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ഥമായ ആരാധന” (റോമാ 12:1).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-26

ജെനോവയിലെ വിശുദ്ധ കാതറീന്‍ പാപത്തിന്റെ ഫലങ്ങളെ ‘പാപത്തിന്റെ തുരുമ്പ്’ എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്. തുരുമ്പാകുന്ന പാപത്തിന്റെ കറകളെ ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയയായിട്ടാണ് ശുദ്ധീകരണസ്ഥലത്തെ കുറിച്ച് വിശുദ്ധ പറയുന്നത്. ദൈവത്തിന്റെ സ്നേഹത്തെ ആത്മാവിലേക്ക് നിവേശിപ്പിക്കുന്ന പ്രവര്‍ത്തിയെന്നും ആത്മാവില്‍ അവശേഷിക്കുന്ന സ്വാര്‍ത്ഥത പോലെയുള്ള കാപട്യങ്ങളെ ദഹിപ്പിച്ചു കളയുന്ന അവസ്ഥയെന്നും ശുദ്ധീകരണസ്ഥലത്തെ വിശേഷിപ്പിക്കാം.

നമ്മുടെ കര്‍ത്താവ്‌ നമ്മെ സ്വര്‍ഗ്ഗത്തിലേക്ക്‌ വിളിക്കുമ്പോള്‍ നാം ഈ പാപഫലങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മുക്തരായിരിക്കേണ്ടതിനാലാണ് ശുദ്ധീകരണം നടത്തുന്നത്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സത്യത്തെയാണ് പരോക്ഷമായി സൂചിപ്പിക്കുന്നത്. നാം വിശ്വാസം, സ്നേഹം, ത്യാഗം എന്നിവയിലൂടെ നമ്മുടെ അപൂര്‍ണ്ണതകളെ ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു.

(അബ്ബി ക്ലോക്കെറ്റ്, ഫ്രഞ്ച് ഗ്രന്ഥരചയിതാവ്‌).

വിചിന്തനം:

നമ്മളിലുള്ള പാപത്തിന്റെ കറകളെ വിശ്വാസം, സ്നേഹം, ത്യാഗം എന്നിവ വഴി വിശുദ്ധീകരിക്കാന്‍ ശ്രമിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »