News - 2024

കുടുംബ ജീവിതത്തിന്റെ മാഹാത്മ്യം പ്രത്യേകം എടുത്തു പറഞ്ഞുകൊണ്ട് ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് സഭാപ്രമുഖർ സിനഡിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചു.

ജേക്കബ്‌ സാമുവേൽ 18-10-2015 - Sunday

ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് സഹോദരസഭാ പ്രതിനിധികൾ, മെത്രാൻ സിൻഡിന്‌ നൽകിയ സന്ദേശങ്ങളുടെ രത്നചുരുക്കം വത്തിക്കാൻ പരസ്യപ്പെടുത്തിയിരിക്കുന്നു. അവയിൽ ചിലത്:

റൊമേനിയൻ ഓർത്തഡോക്സ് പാത്രിയാർക്കീസ്, ലോസിഫ്

“ദൈവവചനവും മനുഷ്യപ്രകൃതിയും തമ്മിലുള്ള കൂട്ടായ്മയുടെ ജീവിക്കുന്ന സാക്ഷ്യം വിവാഹജീവിതത്തിൽ നാം ദർശിക്കുന്നത്, സ്വർഗ്ഗീയമാഹാത്മ്യം വിവാഹത്തിൽ വസിക്കുന്നു എന്ന വസ്തുത കാരണമാണ്‌”-അദ്ദേഹം സിനഡിനെ ഓർമ്മിപ്പിച്ചു.

ആഗ്ലിക്കൻ ബിഷപ്പ്, തിമോത്തി തോൺടൺ

“കുടുംബജീവിതത്തിന്റെ ദൂഷ്യവശങ്ങളെ ആവശ്യത്തിലധികമായി കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവർത്തന രേഖയാണ്‌ സിനഡിനുള്ളത്. കുടുംബങ്ങളിലെ എടുത്ത്കാട്ടിഘോഷിക്കാനുള്ള നല്ല കാര്യങ്ങൾക്ക് ഊന്നൽ നൽകുന്ന സന്ദേശമാണ്‌ സിനഡ് നൽകേണ്ടത്." ഇപ്രകാരമാണ്‌ അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

എസ്റ്റോണിയൻ ഓർത്തഡോക്സ് മെത്രാപ്പൊലീത്ത, സ്റ്റീഫാനോസ്

വിവാഹംഗീകാരം സംബന്ധിച്ചുള്ള ഗവണ്മെന്റിന്റെ പുതിയ നയങ്ങളെപ്പറ്റി പ്രസംഗിക്കവെ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “യാതൊരു സംശയവുമില്ല, ഒരു പുതിയ സാമൂഹ്യ ചുറ്റുപാട് നിയമം ഉറപ്പാക്കുന്നുണ്ട്; പക്ഷെ, സഭയെ സംബന്ധിച്ചിടത്തോളം, വിവാഹം എന്ന കൂദാശ കേവലം ഒരു സ്ഥാപനമായിട്ടല്ല, ഒന്നാമതും പരമപ്രധാനമായും, ജീവിതത്തിന്റെ ഒരത്ഭുത രഹസ്യമായിട്ടാണ്‌ വെളിപ്പെട്ടു കിട്ടിയിരിക്കുന്നെന്നാണ്‌ പ്രത്യാശിക്കുന്നത്“.

കോപ്റ്റിക്ക് ഓർത്തഡോക്സ് മെത്രാപ്പോലീത്താ, ബിഷോയ്

"സ്വവർഗ്ഗാനുരാഗാകർഷണത്തിൽ പെട്ടിട്ടുള്ള ജനങ്ങളുടെ ആത്മീയ ശുശ്രൂശയുടെ കാര്യത്തിൽ, വിശുദ്ധ വേദഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത് പോലെ, സ്വവർഗ്ഗലൈംഗികത ദൈവം വിലക്കിയിട്ടുള്ള ഒരു മഹാപാപം തന്നെയാണെന്ന് മൃദുവായി, സഹിഷ്ണതാപൂർവ്വം, ബോദ്ധ്യപ്പെടുത്തുന്ന രീതിയിൽ, സഭ അവർക്ക് വിശദീകരിച്ചു കൊടുക്കുകയാണ്‌ വേണ്ടത്". അദ്ദേഹം പറഞ്ഞു.

റവ.ഡോ.എ.റോയി മെഡ്ലി, Baptist World Alliance

അദ്ദേഹത്തിന്റെ നിരീക്ഷണം ഇപ്രകാരമായിരുന്നു: “പൂർണ്ണത കൈവരിച്ച കുടുംബം ഇല്ല; പൂർണ്ണത കൈവരിച്ച വിവാഹവും ഇല്ല. തന്റെ തീൻ മേശയിലേക്ക് പാപികളെ ക്ഷണിക്കുന്ന ഒരു യേശുവിനെ ആണ്‌ ബാപ്റ്റിസ്റ്റ് സഭ വിഭാവനം ചെയ്യുന്നത്”.

സിറിയക് ഓർത്തഡോക്സ് ആർച്ച് ബിഷപ്പ്, യോസ്തിനോസ് ബൗലോസ് സഫർ

"രോഗ സൗഖ്യശക്തിയുള്ള കുർബ്ബാനയിലാണ്‌ സഭ കേന്ദ്രീകരിച്ചിരിക്കുന്നത്; അതിനാൽ തന്നെ , ശിക്ഷാനിയമങ്ങളുടെ ഭാഗമായി, കുർബ്ബാന നിരോധിക്കാൻ പാടില്ല". അദ്ദേഹം പറഞ്ഞു

ടിം മാക്ക്യുബാൻ, The Methodist Ecumenical Officer, Rome

മാതാപിതാക്കളും കുട്ടികളുമടങ്ങുന്ന ഒരു പ്രകാരമുള്ള കുടുംബത്തെപറ്റിയാണ്‌ സിനഡ് പ്രാഥമികമായും ചർച്ച ചെയ്യുന്നത്. ഏകാംഗം, കുട്ടികളില്ലാത്ത ഭാര്യാഭർത്താക്കന്മാർ, അവിവാഹിതപങ്കാളികൾ, എന്നിവർക്ക് കുടുംബമില്ലെന്ന വിഷമം തോന്നും: ആയതിനാൽ, അവരുടേയും കുടുംബമായി കണക്കാക്കണമെന്നാണ്‌ അദ്ദേഹം മുന്നോട്ട് വച്ച നിർദ്ദേശം.


Related Articles »