Purgatory to Heaven. - December 2024

ശുദ്ധീകരണസ്ഥലത്തെ ദൈവത്തിന്റെ ശ്വാസം

സ്വന്തം ലേഖകന്‍ 04-12-2023 - Monday

“കര്‍ത്താവിന്റെ മഹത്വം, കണ്ണാടിയിലെന്നപോലെ, മൂടുപടമണിയാത്ത മുഖത്തു പ്രതിഫലിക്കുന്ന നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക്, മഹത്വത്തില്‍ നിന്നു മഹത്വത്തിലേക്ക്, രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ആത്മാവായ കര്‍ത്താവിന്റെ ദാനമാണ്” (2 കോറിന്തോസ് 3:18).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 4

“ശുദ്ധീകരണസ്ഥലത്ത് ദൈവത്തിന്റെ ശ്വാസമെന്ന് പറയുന്നത് പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ ദൈവത്തോട് സ്നേഹമുള്ളവരാക്കുന്നു. കരുണയുള്ളവനും, പ്രശാന്തതയുള്ളവനുമായ അവിടുന്നാണ് എല്ലാ ആത്മാക്കളെയും ആനന്ദിപ്പിക്കുന്നവന്‍. സമാധാനത്തിന്റെ ധന്യനിമിഷം ദര്‍ശിക്കുവാനുള്ള ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ തീവ്രാഭിലാഷത്തേയും പരിശുദ്ധാത്മാവ് വര്‍ദ്ധിപ്പിക്കുന്നു. ശുദ്ധീകരണസ്ഥലത്തെ ജീവിതം വഴി ആത്മാക്കള്‍ മഹത്വത്തിലേക്ക് ഉയരുവാന്‍ തക്കവിധം പക്വതയാകുമ്പോള്‍ അവരെ ദൈവീക ദര്‍ശനത്തില്‍ നിന്നും മറക്കുന്ന മൂടുപടം അവിടുന്ന് മാറ്റുകയും ചെയ്യുന്നു”.

(കാള്‍ റാനെര്‍ S.J, ജെര്‍മ്മന്‍ ദൈവശാസ്ത്രജ്ഞന്‍, ഗ്രന്ഥ രചയിതാവ്).

വിചിന്തനം:

നവീകരിച്ച പുതിയൊരു ദിവ്യ ചൈതന്യത്തെ നമ്മുടെ ആത്മാവില്‍ നിക്ഷേപിക്കുന്നതിനായി പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കു വേണ്ടിയും, ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »