Meditation. - December 2024

ക്രിസ്തുവിന്റെ 'സദ്വാര്‍ത്ത' ക്രൈസ്തവര്‍ പ്രഘോഷിക്കുക

സ്വന്തം ലേഖകന്‍ 27-12-2023 - Wednesday

"യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല" (യോഹന്നാന് 14:6).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 27

മനുഷ്യരാശിക്കാകമാനം ക്രിസ്തുവിന്റെ വെളിച്ചം എത്തിക്കുവാനും വിശ്വാസികളുടെ ആഗ്രഹം ശക്തിപ്പെടുത്തുവാനും ക്രിസ്തുമസ്സിന് കഴിയണം. മറ്റ് മതപാരമ്പര്യങ്ങളിലെ സത്യവും നന്മയും ഒരുവനോ ഒരുവളോ അംഗീകരിക്കുന്നുണ്ടെങ്കിലും, ബേത്ലെഹേമില്‍ പിറന്ന ദിവ്യരക്ഷകനായ യേശു മാത്രമാണ് വഴിയും സത്യവും ജീവനുമെന്ന് ഒരു ക്രിസ്ത്യാനിക്കറിയാം. ഇപ്രകാരം ക്രിസ്തുമസ് ഒരു മഹത്തായ കര്‍ത്തവ്യത്തിന്റെ തിരുനാളായി തീരുന്നു: ബേത്ലഹേമിലെ പുല്‍തൊട്ടിയിലെ ഉണ്ണിയേശുവിനെ ആരാധിക്കുക വഴി, 'സദ്വാര്‍ത്ത' പ്രഖ്യാപിക്കുന്നതില്‍ ഒരു വ്യക്തിപരമായ പങ്ക് നമ്മുക്ക് ഉണ്ടെന്ന് ഓരോരുത്തരും മനസ്സിലാക്കണം.

നമ്മേ അവന്റെ രക്ഷാകരപദ്ധതിയിലെ ശക്തമായ ഉപകരണങ്ങളാക്കി തീര്‍ക്കുവാന്‍ ദൈവം തന്റെ സര്‍വ്വശക്തിയും ചുരുക്കിക്കളഞ്ഞു. നസ്രത്തിലെ കുടുംബവീട്ടില്‍ നിന്നും അകലെ ദരിദ്രനായി ജനിച്ച്, എളിമയും ലാളിത്യവുമാര്‍ന്ന മറിയവും ജോസഫിന്റേയും പോലുള്ളവരുടേയും ആട്ടിടയന്മാരുടേയും വിദ്വാന്മാരുടേയുമിടയിലായിരിക്കുവാന്‍ അവന്‍ ഇഷ്ടപ്പെട്ടു. അങ്ങനെ, എളിമയിലും ദൈവേഷ്ടം അംഗീകരിക്കുന്നതിലെ സമാധാനത്തിലും സന്തോഷത്തിലുമാണ് നാം ജീവിക്കേണ്ടതെന്ന് യേശു പഠിപ്പിക്കുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 19.12.88)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.