Meditation. - January 2024

സമയത്തിന്റെ മാനുഷിക അളവ്

സ്വന്തം ലേഖകന്‍ 01-01-2024 - Monday

"എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍നിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു" (ഗലാത്തിയാ 4:4).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 01

സമയത്തിന്റെ മാനുഷിക അളവാണ് വര്‍ഷം. സൃഷ്ടിയുടെ 'കടന്നുപോകലി'നെപ്പറ്റിയാണ് സമയം നമ്മോട് സംസാരിക്കുന്നത്. മനുഷ്യന്‍ സമയത്തിലൂടെ കടന്നുപോകുക മാത്രമല്ല, സ്വയം കടന്നുപോകുന്ന സമയത്തെ മനുഷ്യന്‍ അളക്കുകയും ചെയ്യുന്നു: ദിനങ്ങളും ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളുമാണ് സമയം. ഈ മനുഷ്യ ഒഴുക്കില്‍, ഭൂതകാലത്തോടു യാത്ര പറയുന്നതിന്റെ ദുഃഖം എല്ലായ്‌പ്പോഴും ഉള്ളതുപോലെ തന്നെ, ഭാവികാലത്തിലേക്കുള്ള പ്രവേശനവുമുണ്ട്.

ജനനം എല്ലായ്‌പ്പോഴും ഒരാരംഭത്തെയാണ് സൂചിപ്പിക്കുന്നത്. ബേത്‌ലഹേമില്‍ കന്യകാമറിയത്തില്‍ മനുഷ്യനായി ജനിച്ചതിനാല്‍, ദൈവമാകുന്ന വചനം സമയത്തെ അംഗീകരിക്കുന്നു. അവന്‍ ചരിത്രത്തില്‍ പ്രവേശിക്കുന്നു. മനുഷ്യപ്രവാഹത്തിന്റെ നിയമസംഹിതക്ക് അവന്‍ കീഴ്‌പ്പെടുന്നു. അവന്‍ ഭൂതകാലം അവസാനിപ്പിക്കുന്നു. 'പഴയനിയമ' മായ പ്രതീക്ഷയുടെ കാലം അവന്റെ വരവോടെ അവസാനിപ്പിക്കുന്നു. ഇത് കര്‍ത്താവിന്റെ തിരുപ്പിറവിയില്‍ സഭയുടെ പ്രാര്‍ത്ഥനാപ്പുസ്തകത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.79).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »