Meditation. - January 2024

സമാധാനം സ്ഥാപിക്കുവാന്‍ പ്രാര്‍ത്ഥന ഉയര്‍ത്തുക

സ്വന്തം ലേഖകന്‍ 03-02-2024 - Saturday

"ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്" (ലൂക്കാ 1:79).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 03

മനുഷ്യനെ അവന്റെ ഇഷ്ടത്തിന് വിട്ടയക്കുകയാണെങ്കില്‍, യുക്തിരഹിതവും സ്വാര്‍ത്ഥവുമായ ജന്മവാസനകള്‍ പിന്‍തുടരാനുള്ള പ്രവണത അവനുണ്ടാകുമെന്നതിന് ചരിത്രം സാക്ഷ്യം നല്‍കുന്നു. മനുഷ്യശക്തിക്ക് അതീതമാണ് സമാധാനം എന്ന സത്യം. കൂടുതല്‍ അറിവും ശക്തിയും, അക്രമസ്വഭാവത്തില്‍ നിന്നുള്ള വിടുതല്‍, ഒരു സമൂഹം കൂട്ടായി കെട്ടിപ്പടുക്കാനുള്ള ആത്മാര്‍ത്ഥമായ പ്രതിജ്ഞാബദ്ധത, സകലരുടേയും പൊതുനന്മയിലധിഷ്ഠിതമായ ഒരു ലോകസമൂഹം ഇവയെല്ലാം സമാധാനം സ്ഥാപിക്കുവാന്‍ ആവശ്യമാണ്.

നീതിരഹിതമായ സാഹചര്യങ്ങള്‍ തരണം ചെയ്യുവാനും, വിദ്വേഷത്തിന്റേയും മേല്‍ക്കോയ്മയുടെയും പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന് സ്വതന്ത്രമാകുന്നതിനും, ശരിയായ സാര്‍വ്വലൗകിക സാഹോദര്യത്തിലേക്ക് മുന്നേറുന്നതിനും ആവശ്യമായ മാതൃകയും ഊര്‍ജ്ജവും മനുഷ്യന് നല്‍കുന്നത് ദൈവസത്യമാണ്. സര്‍വ്വശക്തനും, മനുഷ്യന്റെ സുഹൃത്തും, സമാധാനത്തിന്റെ ഉറവിടവുമായ ദൈവത്തെ വിശ്വസിക്കുന്നവര്‍ക്ക്, സമാധാനം ചോദിച്ചുവാങ്ങുവാന്‍ പ്രാര്‍ത്ഥന അത്യാവശ്യമാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.87)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »