News - 2024

സി​സി​ബി​ഐ പ്ലീനറി സമ്മേളനം ഇന്ന് ആരംഭിക്കും

സ്വന്തം ലേഖകന്‍ 31-01-2017 - Tuesday

ഭോപ്പാല്‍: ഇ​ന്ത്യ​യി​ലെ ല​ത്തീ​ൻ റീ​ത്തി​ലു​ള്ള 132 രൂ​പ​ത​ക​ളി​ലെ 182 ബി​ഷ​പ്പു​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന സി​സി​ബി​ഐ പ്ലീനറി സമ്മേളനം ഇന്ന്‍ ആരംഭിക്കും. ഭോപ്പാലിലെ ആശാനികേതൻ ക്യാംപസ് പാസ്റ്ററൽ സെന്ററിൽ നടത്തപ്പെടുന്ന സമ്മേളനം ഫെബ്രുവരി 8നു സമാപിക്കും. ‘കുടുംബങ്ങളിൽ സ്നേഹത്തിന്റെ സന്തോഷമേറ്റുക’ എന്ന വിഷയത്തിലൂന്നിയായിരിക്കും ചര്‍ച്ചകള്‍ നടക്കുക.

ബോം​ബെ ആ​ർ​ച്ച്ബി​ഷ​പ്പും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഏ​ഷ്യ​ൻ ബി​ഷ​പ്സ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ​യും സി​സി​ബി​ഐ​യു​ടെ​യും പ്ര​സി​ഡ​ന്‍റു​മാ​യ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. ആ​ഗോ​ള​സ​ഭ​യി​ലെ ബി​ഷ​പ്സ് സി​ന​ഡ് സെ​ക്ര​ട്ട​റി ജനറല്‍ ക​ർ​ദി​നാ​ൾ ലൊ​റ​ൻ​സോ ബാ​ൾ​ഡി​സേ​രി പ്ലീ​ന​റി സ​മ്മേ​ള​ന​ത്തെ അഭിസംബോധന ചെ​യ്യും.

അഞ്ചിന് പൊതുസമ്മേളനത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ പങ്കെടുക്കും. ആ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ഏ​ഴി​നു സ​മാ​പ​ന​ സമ്മേളനത്തില്‍ ഗോ​ഹ​ട്ടി ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ​തോ​മ​സ് മേനാംപറ​മ്പി​ൽ സ​ന്ദേ​ശം നല്‍കും. പത്രസമ്മേളനത്തില്‍ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​സ്റ്റീ​ഫ​ൻ ആ​ല​ത്ത​റ, ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ എന്നിവര്‍ സംസാരിച്ചു.


Related Articles »