India - 2024

ഇന്‍ഡോര്‍ റാണിയുടെ നാമകരണ നടപടികളുടെ നാള്‍വഴികള്‍

സ്വന്തം ലേഖകന്‍ 24-03-2017 - Friday

ഇന്‍ഡോര്‍: ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്റെയും കരുണയുടെയും മാതൃക തന്റെ ജീവിതത്തിന്റെ ആദര്‍ശ വാക്യമാക്കി മാറ്റിയ സിസ്റ്റര്‍ റാണി മരിയ എന്ന 'ഇന്‍ഡോര്‍ റാണി' 1995 ഫെ​​​ബ്രു​​​വ​​​രി 25നാണ് രക്തസാക്ഷിത്വം വരിച്ചത്. ​​​ഇ​​​ൻ​​​ഡോ​​​ർ-​​​ഉ​​​ദ​​​യ്ന​​​ഗ​​​ർ റൂ​​​ട്ടി​​​ൽ ബ​​​സ് യാത്രയ്ക്കിടെ വാ​​​ട​​​ക​​​ക്കൊ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​മ​​​ന്ദ​​​ർ​​​സിം​​​ഗി​​​ന്‍റെ കത്തിക്കിരയായാണ് സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ കൊല്ലപ്പെട്ടത്. 8 വര്‍ഷങ്ങള്‍ക്ക് ശേഷം 2003 സെ​​​പ്റ്റം​​​ബ​​​ർ 26നാ​​​ണു സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾക്കു ഔ​​​ദ്യോ​​​ഗി​​​ക​​​ തുടക്കമായത്. 2005 ജൂ​​​ണ്‍ 29നു ​​​ദൈവദാസിയായി.

2007 ജൂ​​​ണ്‍ 28നു ഇ​​​ൻ​​​ഡോ​​​ർ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ർ​​​ജ് ആ​​​നാ​​​ത്തി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രൂ​​​പ​​​താ ട്രൈ​​​ബ്യൂ​​​ണ​​​ൽ ​​​പ്രാഥമിക ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി വ​​​ത്തി​​​ക്കാ​​​നു റി​​​പ്പോ​​​ർ​​​ട്ടു​​​ സ​​​മ​​​ർ​​​പ്പി​​​ച്ചു. 8 മാസങ്ങള്‍ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ 2016 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ വ​​​ത്തി​​​ക്കാ​​​ൻ കാര്യാലയത്തിലെ ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ സം​​​ഘം ഈ റിപ്പോര്‍ട്ടുകളുടെ വിശദമായ പ​​​ഠ​​​നം പൂര്‍ത്തിയാക്കി. ഒന്‍പത് പേരാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്.

തുടര്‍ന്നു ന​​​വം​​​ബ​​​ർ 18നു ​​​മധ്യപ്രദേശിലെ ഉദയനഗറിനടുത്തു ശാന്തിനഗർ പള്ളിക്കു മുന്നിലെ കബറിടത്തിൽനിന്നു ദൈവദാസി സിസ്റ്റർ റാണി മരിയയുടെ ഭൗതികാവശിഷ്‌ടങ്ങൾ ദേവാലയത്തിലേക്കു മാറ്റി സ്‌ഥാപിച്ചു. നാമകരണത്തിനായുള്ള രൂപതാതല നടപടിക്രമങ്ങളുടെ അന്തിമഘട്ടമായാണ് ഭൗതികാവശിഷ്‌ടങ്ങൾ പള്ളിയിലേക്കു മാറ്റിയത്.

ക​​​ഴി​​​ഞ്ഞ ചൊവ്വാഴ്ച (മാര്‍ച്ച് 21) നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ തി​​​രു​​​സം​​​ഘം യോ​​​ഗം ചേ​​​ർ​​​ന്നു മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു റി​​​പ്പോ​​​ർ​​​ട്ടു ന​​​ൽ​​​കി. 15 പേരുടെ സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇ​​​ന്ന​​​ലെയാണ് ഫ്രാ​​​ൻ​​​സി​​​സ് മാ​​ർ​​പാ​​​പ്പ സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്നതിനുള്ള അ​​​ന്തി​​​മ​​​രേ​​​ഖ​​​യി​​​ൽ ഒ​​​പ്പു​​​വെച്ചത്.

നാള്‍വഴികള്‍

➨1995 ഫെ​​​ബ്രു​​​വ​​​രി 25- ​മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഉ​​​ദ​​​യ്ന​​​ഗ​​​റി​​​ൽ ബ​​​സ് യാ​​​ത്ര​​​യ്ക്കി​​​ടെ സ​​​മ​​​ന്ദ​​​ർ​​​സിം​​​ഗി​​​ന്‍റെ ക​​​ത്തി​​​ക്കി​​​ര​​​യായി സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്നു.

➨ 2003 സെ​​​പ്റ്റം​​​ബ​​​ർ 26- ​നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു വ​​​ത്തി​​​ക്കാന്‍ അ​​​നു​​​മ​​​തി നല്‍കുന്നു.

➨ 2005 ജൂ​​​ണ്‍ 29- ​രൂ​​​പ​​​താ ട്രൈ​​​ബ്യൂ​​​ണ​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു ആരംഭം.

➨ 2007 ജൂ​​​ണ്‍ 28- ​ട്രൈ​​ബ്യൂ​​​ണ​​​ൽ ന​​ട​​പ​​ടി​​ക​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി രേ​​​ഖ​​​ക​​​ൾ വ​​​ത്തി​​​ക്കാനു സമര്‍പ്പിക്കുന്നു.

➨ 2016 ഫെ​​​ബ്രു​​​വ​​​രി- വ​​​ത്തി​​​ക്കാ​​​ൻ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലെ ഒ​​മ്പ​​​തം​​​ഗ ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി.

➨ 2016 ന​​​വം​​​ബ​​​ർ 18- ഉദയനഗറിനടുത്തു ശാന്തിനഗർ പള്ളിക്കു മുന്നിലെ കബറിടം തുറന്ന്‍ പ​​​ള്ളി​​​യി​​​ലേ​​​ക്കു മാ​​​റ്റി സ്ഥാ​​​പിക്കുന്നു. ഇതിന്റെ വിശദമായ റിപ്പോർട്ടുകളും അനുബന്ധ രേഖകളും വത്തിക്കാൻ കാര്യാലയത്തിനു സമര്‍പ്പിക്കുന്നു.

➨ 2017 മാ​​​ർ​​​ച്ച് 21- ​നാമകരണ നടപടികളുടെ ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ തി​​​രു​​​സം​​​ഘം യോ​​​ഗം ചേ​​​ർ​​​ന്നു

➨ 2017 മാ​​​ർ​​​ച്ച് 24- സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യയെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​ന്തി​​​മ​​​രേ​​​ഖ​​​ അംഗീകരിക്കുന്നു.


Related Articles »