Events

പരിശുദ്ധാത്മാവിനേ ആഴത്തില്‍ അറിയാന്‍ ടീനേജ് മിനിസ്ട്രി ശനിയാഴ്ച

സോജി ബിജോ 10-05-2017 - Wednesday

അഭിഷേകത്തിന്റെയും പുത്തന്‍ ഉണര്‍വ്വിന്റെയും മറ്റൊരു സെക്കന്‍റ് സാറ്റര്‍ഡേയും കൂടി അടുത്തെത്തിയിരിക്കുകയാണ്. മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഒരുപോലെ പ്രത്യാശ നല്‍കുന്ന ദിവസം. നൂറുകണക്കിനു ടീനേജ് മക്കള്‍ക്ക് വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ദിവസം. ഫാത്തിമ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മെയ് 13നാണ് ഇത്തവണത്തെ സെക്കന്‍റ് സാറ്റര്‍ഡേ ടീനേജ് മിനിസ്ട്രി യു‌കെയില്‍ നടക്കുക. പരിശുദ്ധാത്മാവ് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇത്തവണത്തെ ശുശ്രൂഷകള്‍.

എങ്ങനെ പരിശുദ്ധാത്മാവിനാല്‍ ആഴത്തില്‍ നിറയാം, പരിശുദ്ധാത്മാവിന്റെ ശക്തി ഉപയോഗിച്ച് ജീവിതം നയിക്കാം- ഇതുമായി ബന്ധപ്പെട്ട ക്ലാസുകള്‍, സാക്ഷ്യങ്ങള്‍, അഭിഷേക പ്രാര്‍ത്ഥന, ആരാധന എന്നിവ ആയിരിക്കും ഈ രണ്ടാം ശനിയാഴ്ചയിലെ ടീനേജ് മിനിസ്ട്രിയിലെ വിഷയം. സഭയുടെ വാഗ്ദാനമായ ഓരോ മക്കളും ആത്മാവില്‍ അഭിഷേകം പ്രാപിക്കുവാനും വിശുദ്ധിയില്‍ ജീവിക്കുവാനും പുതിയ ബോധ്യങ്ങള്‍ സമ്മാനിക്കുന്ന ടീനേജ് മിനിസ്ട്രിയിലേക്ക് സ്വാഗതം ചെയ്യുന്നു.

സ്ഥലം:

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മ്മിംഗ്ഹാം
B70 7JW


Related Articles »