India - 2024

ഡോണ്‍ ബോസ്കോ കോളേജിന് നേരെയുള്ള ആക്രമണത്തെ അപലപിച്ചു കര്‍ദിനാള്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 13-07-2017 - Thursday

കൊ​ച്ചി: ബ​ത്തേ​രി ഡോ​ൺ ബോ​സ്കോ കോളേജി​ല്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആ​ക്ര​മ​ണ​ത്തെ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി അപലപിച്ചു. ക​ലാ​ല​യ​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ന്ന​ത് ഒ​രു ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​നും ചേ​ർ​ന്ന​ത​ല്ലായെന്നും സ​ർ​ക്കാ​ർ ഈ ​വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്ക​ണമെന്ന്‍ കര്‍ദിനാള്‍ പറഞ്ഞു.

ക്യാമ്പ​സ് രാ​ഷ്‌​ട്രീ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന പേ​രി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ​യോ​ടെ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യും ക​ലാ​ല​യ​ത്തി​നു വ​ൻ നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും ചെ​യ്തു. സ​ർ​ക്കാ​ർ ഈ ​വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്ക​ണം. അ​ക്ര​മി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണം. ക​ലാ​ല​യ​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ന്ന​ത് ഒ​രു ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​നും ചേ​ർ​ന്ന​ത​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട​ത്. കര്‍ദിനാള്‍ പറഞ്ഞു.

45 മിനിറ്റ് നീണ്ടു നിന്ന ആക്രമണത്തില്‍ കോളജിലെ 179 ജനാലപ്പാളികൾ, 10 കംപ്യൂട്ടറുകൾ, രണ്ട് സിസി ക്യാമറകളും അനുബന്ധ ഉപകരണങ്ങളും, ബയോമെട്രിക് പഞ്ചിങ് മെഷീൻ, 12 സ്വിച്ച് ബോർഡുകൾ, ആറു വലിയ നോട്ടീസ് ബോർഡുകൾ, നിരവധി കസേരകളും മേശകളും, പ്രിൻസിപ്പലിന്റെ ഓഫിസ്, വാട്ടര് ടാപ്പുകൾ, ടോയ് ലെറ്റ് വാഷ് ബെയ്സുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം തകർത്തു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.


Related Articles »