Meditation. - January 2024

സഭയുടെ ഐക്യത്തിനായി മുന്നോട്ടുള്ള കഠിനപ്രയത്നം

സ്വന്തം ലേഖകന്‍ 25-01-2023 - Wednesday

“എന്നാല്‍ ഒരുകാര്യം ഞാന്‍ ചെയ്യുന്നു. എന്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുന്‍പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു.” (ഫിലിപ്പി 3:13)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 25

ക്രിസ്തീയ ഐക്യത്തിനു തുടര്‍ച്ചയായ പ്രയത്നം അത്യാവശ്യമാണ്. പലപ്പോഴും ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നമ്മുക്ക് കഴിയില്ലയെന്ന് വരെ തോന്നാം. വത്തിക്കാന്‍ കൗണ്‍സില്‍ മുതല്‍ നാം ഇന്ന് വരെ പിന്നിട്ട ദൂരങ്ങള്‍ക്കായി ദൈവത്തിനു നന്ദി പറഞ്ഞുവെങ്കിലും, ഇനിയും നാം നമ്മുടെ ലക്ഷ്യം കൈവരിച്ചിട്ടില്ല.

കഠിനപരിശ്രമങ്ങളോടൊപ്പം അനേകരെ സ്നേഹിക്കുവാനുള്ള മനസ്സും, നിരവധി ത്യാഗ-പ്രാര്‍ത്ഥനയും കൂടി ചേര്‍ന്നാല്‍ ക്രിസ്തീയ ഐക്യം രൂപീകൃതമാകുന്നതിന് അത് നമ്മെ സഹായിക്കും. അപ്പസ്തോലന്‍ പറഞ്ഞിരിക്കുന്നത് പോലെ നമ്മുടെ ലക്ഷ്യത്തിനു വേണ്ടിയുള്ള മുന്നോട്ടുള്ള പ്രയാണത്തിന് നാം കഠിനമായ പ്രയത്നങ്ങള്‍ ചെയ്യേണ്ടതായി വരും. ആരിലാണ് നാം വിശ്വസിക്കുന്നതെന്നും, ആരാണ് നമ്മെ നയിക്കുന്നതെന്നുമുള്ള പൂര്‍ണ്ണ ബോധ്യത്തോടുകൂടിയുള്ള, വിശ്വാസത്തോടു കൂടിവേണം ക്രിസ്തുവില്‍ ഒന്നാകാന്‍ നാം പ്രവര്‍ത്തിക്കാന്‍. ക്രിസ്തീയ വിഭാഗീയ ശ്രമങ്ങള്‍ക്ക് വിരാമമിടാന്‍ ഓരോ പ്രാര്‍ത്ഥനയും നമ്മെ സഹായിക്കുമെന്നതില്‍ യാതൊരു സംശയവും ഇല്ല.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 19.01.1994)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »