Meditation. - March 2024

ഉപവാസം എന്തിന് ?

സ്വന്തം ലേഖകന്‍ 01-03-2024 - Friday

"അവന്‍ അവരോട് പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്ക് ദുഃഖമാചരിക്കാനാവുമോ? മണവാളൻ അവരിൽ നിന്ന് അകറ്റപ്പെടുന്ന ദിവസം വരും; അപ്പോൾ അവർ ഉപവസിക്കും" (മത്തായി 9:15).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 1

ഉപവാസം എന്തിനെന്ന ചോദ്യത്തിന് കുറെ കൂടി ആഴത്തിലും, വിസ്തരിച്ചുമുള്ള ഒരു ഉത്തരം അർഹിക്കുന്നു. ഉപവാസവും ആദ്ധ്യാത്മികവുമായ പരിവ്വർത്തനവും മനുഷ്യനെ ദൈവവുമായി അടുപ്പിക്കുന്നു. ഉപവാസത്തിന്റെ ആഴമായ അർത്ഥതലങ്ങൾ മനസ്സിലാക്കുവാൻ ശ്രമിയ്ക്കാം. അക്ഷരാർത്ഥത്തിൽ ഉപവാസം എന്ന് പറയുമ്പോൾ 'ഭക്ഷണ-പാനീയങ്ങൾ' കഴിക്കാതിരിക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്.

നാഗരികതയുടെ ഈ കാലഘട്ടത്തിൽ ഈ ഉപഭോക്തൃ സംസ്ക്കാരം ഒരു സ്വഭാവം ആയി മാറിയിരിക്കുന്നു. പ്രത്യേകിച്ച് പടിഞ്ഞാറൻ സംസ്കാരത്തിൽ ഇത് കാണാന്‍ സാധിയ്ക്കും. ആഹാരവും, വെള്ളവും, മനുഷ്യന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ്. മനുഷ്യന്‍റെ ജീവൻ നിലനിറുത്തുവാൻ ഇത് അത്യന്താപേഷിതമാണ്. ഉപവസിക്കുന്നതിലൂടെ മനുഷ്യൻ അവന്റെ ശരീരനില ക്രമീകരിക്കുന്നുവെന്നു മാത്രമല്ല, 'കച്ചവട മനസ്ഥിതി' യിൽ നിന്നും ഒരു മോചനവും കൂടി ലഭിക്കുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 21.3. 79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »