Meditation. - March 2024

നോമ്പ്കാലത്തെ ഉപവാസം കൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്?

സ്വന്തം ലേഖകന്‍ 02-03-2024 - Saturday

"നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാന്‍ വേണ്ടി അവര്‍ മുഖം വികൃതമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു" (മത്തായി 6:16).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 2

എന്ത് കൊണ്ട് നോമ്പുകാലത്ത് ഉപവസിക്കുന്നു? ഈ അവസരത്തിൽ, ഒരുപക്ഷെ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുക സ്നാപകയോഹന്നാന്റെ ശിഷ്യർ യേശുവിനോട് ചോദിച്ച ചോദ്യത്തിനു, യേശു അവരോട് പറഞ്ഞ മറുപടി ആയിരിക്കും. 'എന്ത് കൊണ്ട് അങ്ങയുടെ ശിഷ്യർ ഉപവസിക്കുന്നില്ല?' യേശു പ്രതിവചിച്ചു: 'മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്കു ദു:ഖമാചാരിക്കുവാൻ ആവുമോ? മണവാളൻ അവരിൽ നിന്ന് അകറ്റപ്പെടുന്ന ദിവസം വരും; അപ്പോൾ അവർ ഉപവസിക്കും' (മത്തായി 9:15).

യഥാർത്ഥത്തിൽ, നോമ്പ് കാലം നമ്മെ ഓർമപെടുത്തുന്നത് മണവാളൻ നമ്മിൽ നിന്നും എടുക്കപെട്ടുയെന്നാണ്‌. തടവിൽ ആക്കപ്പെട്ട, മുഖത്ത് അടിക്കപ്പെട്ട, ചമ്മട്ടി അടിയേറ്റ, മുൾമുടി ധരിച്ച, ക്രൂശിക്കപ്പെട്ട ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധത്തിന്റെ പരസ്യ പ്രഖ്യാപനമാണ് നോമ്പുകാലത്തിലെ ഉപവാസം. നോമ്പുകാലത്തിന്റെ അർത്ഥവും ഇത് തന്നെ. ഈ കഴിഞ്ഞ നൂറ്റാണ്ടുകളിലും, ഇപ്പോഴും അർത്ഥമാക്കുന്നതും ഇതു തന്നെയാണ്. അന്തിയോക്കിയായിലെ മെത്രാൻ ആയിരുന്ന ഇഗ്നേഷ്യസ് റോമൻ ജനതയ്ക്ക് എഴുതിയ കത്തിൽ ഇങ്ങിനെ കുറിച്ചു വച്ചിരിക്കുന്നു. 'എന്റെ സ്നേഹം ക്രൂശിയ്ക്കപ്പെട്ടിരിക്കുന്നു, അതിനാൽ ഇനി ഭൗതികമായ യാതൊരു ആശയും എന്നിൽ ഇല്ല'.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 21.3.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »