India - 2024

ഫാ. ചെറിയാന്‍ കറുകപ്പറമ്പില്‍ സി‌ബി‌സി‌ഐ എക്യുമെനിസം കമ്മീഷന്‍ സെക്രട്ടറി

സ്വന്തം ലേഖകന്‍ 09-10-2018 - Tuesday

ന്യൂഡല്‍ഹി: സിബിസിഐ ഓഫീസ് ഫോര്‍ ഡയലോഗ് ആന്‍ഡ് ഡസ്ക് എക്യുമെനിസം സെക്രട്ടറിയായി റവ. ഡോ. ചെറിയാന്‍ കറുകപ്പറമ്പില്‍ നിയമിതനായി. ബംഗളൂരുവില്‍ ചേര്‍ന്ന സിബിസിഐ സ്റ്റാന്ഡിംഗ് കമ്മിറ്റിയുടെതാണ് തീരുമാനം. ചങ്ങനാശേരി അതിരൂപതാംഗമായ അദ്ദേഹം 2011 മുതല്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സിനഡല്‍ കമ്മീഷന്‍ ഫോര്‍ എക്യുമെനിസം സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്. ഓസ്ട്രിയായിലെ സാള്‍ സ്ബുര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നിന്നു സഭൈക്യ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

2011 മുതല്‍ 2018 വരെ സന്ദേശനിലയത്തിന്റെയും അതിരൂപത മിഷന്‍ ലീഗ് വൊക്കേഷന്‍ ബ്യൂറോയുടെയും ഡയറക്ടറായിരുന്നു. വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം, കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജര്‍ സെമിനാരി, ചങ്ങനാശേരി മാര്‍ തോമ്മാ വിദ്യാനികേതന്‍, അമല തിയോളജിക്കല്‍ കോളജ് തുടങ്ങിയ ദൈവശാസ്ത്ര പഠന കേന്ദ്രങ്ങളില്‍ അധ്യാപകന്‍ കൂടിയാണ്. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടമാണ് എക്യുമെനിക്കല്‍ കമ്മീഷന്റെ ചെയര്‍മാന്‍. അലഹബാദ് ബിഷപ്പ് ഡോ. റാഫി മഞ്ഞളി, പൂന ബിഷപ്പ് ഡോ. തോമസ് ഡാബ്രേ എന്നിവര്‍ അംഗങ്ങളുമാണ്. മതാന്തരസംവാദം, സഭൈക്യം എന്നിവയാണ് സിബിസിഐ ഓഫീസ് ഫോര്‍ ഡയലോഗ് ആന്‍ഡ് ഡസ്ക് എക്യുമെനിസം കമ്മീഷന്റെ പ്രവര്‍ത്തനമേഖലകള്‍.


Related Articles »