category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇരുപത് വര്‍ഷം: നൈജീരിയയിൽ കൊല്ലപ്പെട്ടത് എഴുപതിനായിരം ക്രൈസ്തവരെന്ന് വെളിപ്പെടുത്തല്‍
Contentഅബൂജ: കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ കൊല്ലപ്പെട്ടത് എഴുപതിനായിരം ക്രൈസ്തവരെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ കൺസേൺ അദ്ധ്യക്ഷൻ ജെഫ് കിങ്ങാണ് ഏറെ ഗൌരവകരമായ വസ്തുത വെളിപെടുത്തിയിരിക്കുന്നത്. ന്യൂസിലന്റിലും നൈജീരിയയിലും മനുഷ്യക്കുരുതി നടന്നെങ്കിലും ക്രൈസ്തവ വിശ്വാസികൾ എന്ന കാരണത്താൽ ആഫ്രിക്കൻ വാർത്തകൾ തഴയപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ക്രൈസ്തവരാണ് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത്. എന്നാൽ, മാധ്യമശ്രദ്ധയുടെ അഭാവം മൂലം അവ ലോകം അറിയുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. ന്യൂസീലൻറിലെ ഇസ്ലാം മതസ്ഥർ നേരിട്ട കൂട്ടക്കുരുതി റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ നൈജീരിയിലെ ക്രൈസ്തവ പീഡനത്തെ കണ്ടില്ലെന്ന്‍ നടിക്കുകയാണെന്നു ബ്രെബർട്ട് ന്യൂസ് റോം ബ്യൂറോ ചീഫ് തോമസ് വില്യംസ് ചൂണ്ടിക്കാണിച്ചിരിന്നു. രാഷ്ട്രീയ നേതാക്കന്മാരും സെലിബ്രിറ്റികളും ന്യൂസീലൻറ് ആക്രമണം മാത്രം പ്രതിപാദിക്കുമ്പോൾ നിരവധി ക്രൈസ്തവരാണ് നൈജീരിയയിൽ മരിച്ചു വീഴുന്നത്. വാർത്താ മാധ്യമങ്ങളുടെ നിശബ്ദതയിൽ വംശഹത്യ പുറം ലോകമറിയാതെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ നരഹത്യ നടത്തുന്ന ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ വാർത്തകൾ മുഖ്യധാര മാധ്യമങ്ങൾ മനപൂർവം ഒഴിവാക്കുന്നതായി 'സേവ് ദി പെർസിക്യൂട്ടട് ക്രിസ്ത്യൻസ്' സംഘടന അദ്ധ്യക്ഷൻ ദെഡേ ലോഗെസനും പ്രസ്താവിച്ചിരിന്നു. അമേരിക്കൻ ഐക്യനാടുകളിൽ ക്രൈസ്തവർക്ക് സ്വീകാര്യതയുണ്ടെങ്കിലും ആഫ്രിക്കയിൽ ക്രൈസ്തവര്‍ക്ക് കടുത്ത ഭീഷണിയാണുള്ളത്. ഐഎസ് ഭീകരവാദികളോട് ചേർന്ന് ഫുലാനി സംഘവും ബൊക്കോ ഹറാം തീവ്രവാദികളും ശരിയത്ത് നിയമം നടപ്പിലാക്കാൻ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. വംശീയ ശുദ്ധീകരണത്തിനായി ക്രൈസ്തവരെ ഇല്ലാതാക്കുവാനാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലുടനീളം ഇസ്ലാമിക് തീവ്രവാദികളുടെ നീക്കം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-03-25 15:55:00
Keywordsനൈജീ
Created Date2019-03-25 15:43:03