Contents

Displaying 1-10 of 26053 results.
Content: 52
Category: 1
Sub Category:
Heading: അരൂപിനിറഞ്ഞ സുവിശേഷകര്‍: പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തോടു നിര്‍ഭയം തുറവിയുള്ളവര്‍: ഫ്രാന്‍സിസ് മാര്‍പാപ്പാ
Content: അരൂപിനിറഞ്ഞ സുവിശേഷകര്‍ എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തോടു നിര്‍ഭയം തുറവിയുള്ളവര്‍ എന്നാണര്‍ത്ഥമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. പന്തക്കുസ്തയില്‍, പരിശുദ്ധാത്മാവ് ശ്ലീഹന്‍മാരെ തങ്ങളില്‍ നിന്ന് മറ്റുള്ളവരിലേക്കു പോകുന്നവരാക്കുകയും ഓരോ വ്യക്തിയോടും അവന്‍റെ അല്ലെങ്കില്‍ അവളുടെ ഭാഷയില്‍ സംസാരിക്കുവാനുള്ള പ്രാപ്തിയോടെ ദൈവത്തിന്‍റെ വിസ്മയനീയമായ പ്രവര്‍ത്തികളുടെ സന്ദേശവാഹകരായി അവരെ മാറ്റുകയും ചെയ്തു. ഏതു സമയത്തും സ്ഥലത്തും, എതിര്‍പ്പുള്ളപ്പോള്‍പ്പോലും സുവിശേഷത്തിന്‍റെ നവീനത്വം ധീരതയോടെ(Parrhesia) പ്രഘോഷിക്കുവാനുള്ള കഴിവും പരിശുദ്ധാത്മാവ് നല്‍കുന്നു. പ്രാര്‍ത്ഥനയില്‍ അടിയുറച്ച് നമുക്കിന്ന് അവിടുത്തെ വിളിച്ചപേക്ഷിക്കാം;. കാരണം, പ്രാര്‍ത്ഥനയില്ലെങ്കില്‍ നമ്മുടെ പ്രവര്‍ത്തനമെല്ലാം ഫലരഹിതവും നമ്മുടെ സന്ദേശം പൊള്ളയുമാകാനുള്ള അപകട സാധ്യതതയുണ്ട്. വാക്കുകള്‍കൊണ്ടു മാത്രമല്ല, എല്ലാറ്റിലുമപരി ദൈവസാന്നിധ്യത്താല്‍ രൂപാന്തരപ്പെട്ട ഒരു ജീവിതംകൊണ്ട് സദ്വാര്‍ത്ത പ്രഘോഷിക്കുന്ന സുവിശേഷകരെയാണ് യേശുവിനാവശ്യം. എന്തെങ്കിലും ഒന്ന് ڇആത്മാവു നിറഞ്ഞത്ڈ ആണെന്ന് പറയുമ്പോഴൊക്കെ, പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും പരിപുഷ്ടമാക്കുകയും നമ്മുടെ വ്യക്തിപരവും സാമൂദായികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ത്ഥം നല്‍കുകയും ചെയ്യുന്ന ചില ആന്തരിക പ്രചോദനങ്ങളെയാണ് അതു സാധാരണയായി സൂചിപ്പിക്കുന്നത്. ഒരാളുടെ വ്യക്തിപരമായ ചായ്വുകളോ ആഗ്രഹങ്ങളോ കണക്കിലെടുക്കാതെ ഒരു കൂട്ടം ദൗത്യങ്ങള്‍ ചുമതലാബോധത്തോടെ ചെയ്തുതീര്‍ക്കുന്നതല്ല, അരൂപി നിറഞ്ഞ സുവിശേഷവത്ക്കരണം. ആവേശവും,ആനന്ദവും, ഉദാരതയും,ധീരതയും അതിരറ്റ സ്നേഹവും ആകര്‍ഷണവും നിറഞ്ഞ സുവിശേഷവത്ക്കരണത്തിന്‍റെ പുതിയൊരു അധ്യായത്തിനായി ഉത്സാഹമുണര്‍ത്തുന്നതിന് പറ്റിയ വാക്കുകള്‍ കണ്ടെത്താന്‍ ഞാന്‍ എത്രയോ ആഗ്രഹിക്കുന്നു. എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ അഗ്നി നമ്മുടെ ഹൃദയങ്ങളില്‍ ജ്വലിക്കുന്നില്ലെങ്കില്‍ പ്രോത്സാഹനത്തിന്‍റെ ഒരു വാക്കുകൊണ്ടും കാര്യമില്ല. അരൂപി നിറഞ്ഞ സുവിശേവത്ക്കരണം പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒന്നാണ്; കാരണം, സുവിശേണം പ്രോഘോഷിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്ന സഭയുടെ ആത്മാവാണ് അവിടുന്ന.് സഭയെ നവീകരിക്കാനും സകല ജനതകളെയും സുവിശേഷവത്കരിക്കാന്‍ ധീരമായി ഇറങ്ങിപ്പുറപ്പെടുന്നതിന് അവളെ ചലിപ്പിക്കുവാനും നിര്‍ബന്ധിക്കുവാനും ഞാന്‍ അവിടുത്തോട് അപേക്ഷിക്കുന്നു. നാം പ്രേഷിതരാണെങ്കില്‍ അത് പ്രാഥമികമായും യേശു നമ്മോട് ഇങ്ങനെ പറഞ്ഞിട്ടുള്ളതുകൊണ്ടാണ്: "നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്‍റെ ശിഷ്യന്‍മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവു മഹത്ത്വപ്പെടുന്നു".(യോഹ. 15:8). നമ്മൂടെ എല്ലാ മുന്‍ഗണനകള്‍ക്കും താല്‍പര്യങ്ങള്‍ക്കുമപ്പുറം, നമ്മുടെ അറിവിനും, പ്രചോദനങ്ങള്‍ക്കുമപ്പുറം, നമ്മെ സ്നേഹിക്കുന്ന പിതാവിന്‍റെ ഉപരിമഹത്ത്വത്തിനായി നമ്മള്‍ സുവിശേഷവത്കരണം നടത്തുന്നു. യേശുവിനെ അറിയുക എന്നതും അവിടുത്തെ അറിയാതിരിക്കുന്നതും ഒന്നല്ലെന്ന് വ്യക്തിപരമായ അനുഭവംകൊണ്ട് നമുക്കു ബോധ്യംവരുന്നില്ലെങ്കില്‍ ഊര്‍ജസ്വലമായ സുവിശേഷവത്കരണത്തില്‍ നിലനില്‍ക്കുക അസാധ്യമാണ്. അതുപോലെതന്നെ യേശുവുമൊത്ത് നടക്കുകയെന്നതും അന്ധമായി നടക്കുകയെന്നതും ഒന്നല്ലെന്ന്, അവിടുത്തെ വാക്ക് കേള്‍ക്കുകയെന്നതും അത് അറിയാതിരിക്കുകയെന്നതും ഒന്നല്ലെന്ന്, അവിടുത്തെ ധ്യാനിക്കുകയും ആരാധിക്കുകയും അവിടുന്നില്‍ നമ്മുടെ സമാധാനം കണ്ടെത്തുകയും ചെയ്യുകയെന്നതും അങ്ങനെ ചെയ്യാതിരിക്കുക എന്നതും ഒന്നല്ലെന്ന്, വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് ബോധ്യംവരുന്നില്ലെങ്കില്‍ സുവിശേഷവത്ക്കരണത്തില്‍ തുടരാനാവില്ല. അവിടുത്തെ സുവിശേഷംകൊണ്ട് ലോകത്തെ കെട്ടിപ്പടുക്കുക എന്നതും നമ്മുടെതന്നെ പ്രകാശങ്ങള്‍കൊണ്ട് അതു ചെയ്യുവാന്‍ ശ്രമിക്കുക എന്നതും ഒന്നല്ല. യേശുവിനോടുകൂടെ ജീവിതം സമ്പന്നമാകുന്നുവെന്നും അവിടുത്തോടുകൂടെ എല്ലാറ്റിനും അര്‍ത്ഥം കണ്ടെത്തുക എളുപ്പമാണെന്നും നാം നന്നായി അറിയുന്നു. അതിനാലാണ് നാം സുവിശേഷവത്ക്കരണത്തിലേര്‍പ്പിട്ടിരിക്കുന്നത്. യേശു തന്നോടൊപ്പം നടക്കുന്നുവെന്നും തന്നോടു സംസാരിക്കുന്നുവെന്നും തന്നോടൊത്തു ശ്വസിക്കുന്നുവെന്നും തന്നോടൊത്തു ജോലിചെയ്യുന്നുവെന്നും, അവിടുത്തെ ശിഷ്യനായിരിക്കുന്നതില്‍ ഒരിക്കലും വീഴ്ചവരുത്താത്ത ഒരു യഥാര്‍ത്ഥ പ്രേഷിതന്‍ അറിയുന്നു. പ്രേഷിതവേലയുടെ മധ്യത്തില്‍ യേശു തന്നോടൊത്ത് ജീവനുള്ളവനായിരിക്കുന്നുവെന്ന് അയാള്‍ക്കു മനസ്സിലാവുന്നു. നമ്മുടെ പ്രേഷിത പ്രതിബദ്ധതയുടെ ഹൃദയത്തില്‍ അവിടുന്നു സന്നിഹിതനായി നാം കാണുന്നില്ലെങ്കില്‍ നമ്മുടെ ഉത്സാഹം പെട്ടെന്നു ചുരുങ്ങിപ്പോവുകയും നാം കൈമാറുന്നത് എന്താണെന്നതിനെക്കുറിച്ച് നമുക്കുറപ്പില്ലാതാവുകയും ചെയ്യുന്നു. നമുക്കു വീര്യവും ആവേശവും നഷ്ടപ്പെടുന്നു. ബോധ്യമില്ലാത്ത, ഉത്സാഹഭരിതനല്ലാത്ത, ഉറപ്പില്ലാത്ത, സ്നേഹത്തിലല്ലാത്ത ഒരാള്‍ക്ക് ആരെയും ബോധ്യപ്പെടുത്താനാവില്ലന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ തന്‍റെ സുവിശേഷത്തിന്‍റെ ആനന്ദം എന്ന അപ്പസ്തോലിക ആഹ്വാനത്തില്‍ പറയുന്നു.
Image: /content_image/News/News-2015-06-29-13:16:50.jpg
Keywords:
Content: 53
Category: 19
Sub Category:
Heading: അല്മായ പ്രേഷിതത്വം: കടമയും അവകാശവും.
Content: അല്മായര്‍ക്കു പ്രേഷിതത്വത്തിനുള്ള കടമയും അവകാശവും ലഭിക്കുന്നത് ശിരസ്സായ മിശിഹായോട് അവര്‍ക്കുള്ള ഐക്യത്തില്‍ നിന്നുതന്നെയാണ്. മാമ്മോദീസാവഴി മിശിഹായുടെ നിഗൂഢശരീരത്തില്‍ സംയോജിക്കപ്പെട്ട്, സ്ഥൈര്യലേപനംവഴി പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ബലപ്പെടുത്തപ്പെട്ട്, പ്രേഷിത പ്രവര്‍ത്തനത്തിനു കര്‍ത്താവിനാല്‍ത്തന്നെ അവര്‍ നിയുക്തരാകുന്നു. അല്മായരുടെ പ്രേഷിതത്വം അവരുടെ ക്രിസ്തീയ ദൈവവിളിയില്‍നിന്നുതന്നെ ഉത്ഭൂതമാകന്നതായതിനാല്‍ സഭയില്‍ അത് ഇല്ലാതിരിക്കാന്‍ ഒരിക്കലും സാധ്യമല്ല. ഇത്തരത്തിലുള്ള പ്രവര്‍ത്തനനിരതത്വം ആദിമ സഭയില്‍ എത്രമാത്രം സ്വയംപ്രേരിതവും എത്രമാത്രം ഫലപ്രദവും ആയിരുന്നുവെന്ന് വിശുദ്ധലിഖിതങ്ങള്‍തന്നെ വളരെ വ്യക്തമായി തെളിയിക്കുന്നുണ്ട്. (ശ്ലീഹ. നട 11:19 , 21:18:26; റോമാ 16:1; -16; ഫിലി 4:3). ഈ ആധുനികകാലഘട്ടത്തില്‍ അല്മായരുടെ ഒട്ടും കുറയാത്ത തീക്ഷ്ണത ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. പോരാ, ഇന്നത്തെ പരിത:സ്ഥിതികള്‍ അവരുടെ പ്രേഷിത പ്രവര്‍ത്തനം ശക്തവും വിപുലവും ആയിരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. അനുദിനം വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ജനസംഖ്യയും ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യകളുടെയും പുരോഗമനവും മനുഷ്യര്‍ തമ്മിലുള്ള കൂടുതല്‍ ഉറ്റബന്ധവും അല്മാരയുടെ പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ വ്യാപ്തി വളരെയേറെ വിസ്തൃതമാക്കിയിട്ടുണ്ട്. മാത്രമല്ല പ്രധാനമായും അവര്‍ക്കുമാത്രം പ്രവേശനമുള്ള പുതിയ പ്രശ്നങ്ങള്‍ അവരുടെ തീക്ഷ്ണമായ ശ്രദ്ധയും പഠനവും ആവശ്യമുള്ളവയായി ഉയര്‍ന്നുവന്നിട്ടുണ്ട്. മനുഷ്യജീവിതത്തിന്‍റെ പല രംഗങ്ങളിലും വളരെ വര്‍ദ്ധിച്ചുവരുന്ന സ്വയംപര്യാപ്തത-ഇതു സമുചിതംതന്നെ. ഈ ദൃശ്യ പ്രേഷിതത്വത്തെ അടിയന്തിരസ്വഭാവമുള്ളതാക്കിത്തീര്‍ക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ഈ പ്രവണത ധാര്‍മ്മികവും മതപരവുമായ വ്യവസ്ഥയില്‍ നിന്നു വ്യതിചലിച്ച് ക്രിസ്തീയജീവിതത്തിനു ഗുരുതരമായ ആഘാതം ഏല്പിക്കുന്നുമുണ്ട്. ഇതിലുപരി, വൈദികര്‍ വിരളമായ സ്ഥലങ്ങളിലും അഥവാ ചിലപ്പോഴൊക്കെ സംഭവിക്കാറുള്ളതുപോലെ അവര്‍ക്കു ശരിയായ പ്രവര്‍ത്തനസ്വാതന്ത്ര്യം ഇല്ലാതെവരുന്നിടങ്ങളിലും അല്മായരുടെ സാന്നിദ്ധ്യമില്ലാതെ സഭയ്ക്കു സന്നിഹിതയാകാനോ പ്രവര്‍ത്തിക്കാനോ സാധ്യമല്ല. അല്മായരെ ഇക്കാലത്തു കടമകളെപ്പറ്റി കൂടുതല്‍ ബോധവാന്‍മാരാക്കുന്നതും അവരെ മിശിഹായുടെയും സഭയുടെയും സേവനത്തിന് ഉത്തേജിപ്പിക്കുന്നതുമായ വ്യക്തമായ പരിശുദ്ധാത്മ പ്രവര്‍ത്തനമാണ് വിവിധവും അടിയന്തിരവുമായ ഈ ആവശ്യങ്ങള്‍ നല്‍കുന്ന അടയാളം. സഭയില്‍ ശുശ്രൂഷകളുടെ വൈവിധ്യമുണ്ട്. എന്നാല്‍ ദൗത്യത്തിന്‍റെ ഐക്യമുണ്ട്. മിശിഹാ തന്‍റെ നാമത്തിലും ശക്തിയിലും പഠിപ്പാക്കാനും വിശുദ്ധീകരിക്കാനും ഭരിക്കാനും ഉള്ള അധികാരം ശ്ലീഹാമാര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കുമാണു നല്‍കിയത്. എന്നാല്‍ അല്മായര്‍ മിശിഹായുടെ പൗരോഹിത്യപരവും പ്രവാചകത്വപരവും രാജകീയവുമായ ഔദാര്യത്തില്‍ പങ്കുകാരാക്കപ്പെട്ട്, ദൈവജനം മുഴുവന്‍റെയും പ്രേക്ഷിതത്വത്തില്‍ തങ്ങളുടെ പങ്ക് സഭയിലും ലോകത്തിലും നിര്‍വ്വഹിക്കുന്നു2. മനുഷ്യരെ സുവിശേഷവത്കരിക്കുന്നതിനും വിശുദ്ധീകരിക്കുന്നതിനും ഭൗതികവസ്തുക്കളുടെ മണ്ഡലത്തില്‍ സുവിശേഷത്തിന്‍ ചൈതന്യത്തോടെ പ്രവേശിച്ചു പൂര്‍ത്തിയാക്കുന്നതിനും ഉള്ള അവരുടെ പ്രവര്‍ത്തനംവഴി അവര്‍ യഥാര്‍ത്ഥത്തില്‍ പ്രേഷിതപ്രവര്‍ത്തനം ചെയ്യുകയാണ്. ഈ വ്യവസ്ഥിതിയില്‍ ഉള്ള അവരുടെ സേവനംവഴി മിശിഹായ്ക്കു പ്രത്യക്ഷമായ സാക്ഷ്യംവഹിക്കുകയും മനുഷ്യരക്ഷയ്ക്കു ശുശ്രൂഷ ചെയ്യുകയും ചെയ്യുന്നു. ലോകത്തിന്‍റെ മദ്ധ്യത്തില്‍ ഭൗതികവ്യാപാരങ്ങളുടെ ജീവിതം നയിക്കുക എന്നത് അല്മായരുടെ ജീവിതത്തില്‍ അനുയോജ്യമാണ്. എന്നിരുന്നാലും അവരും ദൈവത്താല്‍ വിളിക്കപ്പെട്ടിരിക്കുന്നത്, ക്രിസ്തീയചൈതന്യത്തില്‍ തീക്ഷണമതികളായി ലോകത്തില്‍ പുളിമാവുപോലെ തങ്ങളുടെ പ്രേഷിതത്വം നിര്‍വ്വഹിക്കുന്നതിനുവേണ്ടിയാണ്. (രണ്ടാം വത്തിക്കാന്‍ സൂനഹദോസ്) #repost
Image: /content_image/Editor'sPick/Editor'sPick-2015-06-29-13:27:01.jpg
Keywords:
Content: 54
Category: 19
Sub Category:
Heading: അക്രൈസ്തവമതങ്ങളോടു സഭയ്ക്കുള്ള നിലപാടിനെ സംബന്ധിച്ച പ്രഖ്യാപനം.
Content: മനുഷ്യകുലം ദിനംതോറും പരസ്പരം കൂടുതല്‍ അവഗാഢം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും വിവിധ ജനങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ദ്ധനമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍, സഭ തനിക്ക് അക്രൈസ്തവമതങ്ങളോടുള്ള നിലപാട് എന്താണെന്ന് കൂടുതല്‍ ശ്രദ്ധയോടുകൂടി പരിശോധിക്കുകയാണ്. മനുഷ്യര്‍ തമ്മില്‍, പോരാ, ജനപദങ്ങള്‍ തമ്മിലുള്ള ഐക്യവും സ്നേഹവും വളര്‍ത്തുകയെന്ന തന്‍റെ കടമയില്‍ സഭ ആദ്യമായി ഇവിടെ ചിന്തിക്കുന്നത് മനുഷ്യര്‍ക്ക് പൊതുവായിട്ടുള്ളവയും പരസ്പര കൂട്ടായ്മയിലേക്ക് നയിക്കുന്നവയും എന്തൊക്കെയാണെന്നാണ്. കാരണം, എല്ലാ വംശവും ഒരേ സമൂഹമാണ്. ഒരേ പ്രാരംഭമാണ് അവര്‍ക്കുള്ളത്. മനുഷ്യവംശത്തെ ഭൂമുഖത്തു മുഴുവനും അധിവസിക്കുവാന്‍ ദൈവം ഇടയാക്കി1 ഒരേ അന്തിമലക്ഷ്യമാണ് അവര്‍ക്കുള്ളത്. ദൈവം അവിടത്തെ പരിപാലനവും നന്‍മയുടെ സാക്ഷ്യവും രക്ഷയുടെ മാര്‍ഗ്ഗങ്ങളും എല്ലാവരിലേക്കും സ്വയം പ്രസരിപ്പിക്കുന്നു. ദൈവത്തിന്‍റെ വെളിച്ചം പ്രകാശിപ്പിക്കുന്ന ജനതകള്‍ അവന്‍റെ പ്രകാശത്തില്‍ വ്യാപരിക്കുന്ന വിശുദ്ധനഗരത്തില്‍ തിരഞ്ഞെടുക്കപ്പട്ടവര്‍ ഒത്തുചേരുന്ന സമയംവരെ അതു തുടരുന്നു. വിവിധ മതങ്ങളില്‍നിന്നുള്ള മനുര്‍ മുമ്പും ഇന്നും മനുഷ്യഹൃദയങ്ങളെ ഇളക്കി മറിക്കുന്ന മാനുഷികസാഹചര്യങ്ങളുടെ ഉത്തരം പ്രതീക്ഷിക്കുന്നുണ്ട്. എന്താണ് നമ്മുടെ ജീവിതത്തിന്‍റെ അര്‍ത്ഥവും? നന്‍മയെന്ത്, പാപമെന്ത്? ദു:ഖങ്ങളുടെ ആരംഭം എവിടെ? ലക്ഷ്യമെന്ത്? ശരിയായ സന്തോഷം ലഭിക്കാനുള്ള മാര്‍ഗ്ഗം എന്ത്? എന്താണു മരണം, വിധി, മരണാനന്തര പ്രതിസമ്മാനം? അവസാനമായി, നമ്മുടെ അസ്തിത്വത്തെ ആവരണം ചെയ്തിരിക്കുന്ന, നമുക്ക് അസ്തിത്വം നല്‍കുന്ന നാം ലക്ഷ്യംവയ്ക്കുന്ന അന്തിമവും അമേയവുമായ രഹസ്യം എന്താണ്? വിവിധ അക്രൈസ്തവമതങ്ങള്‍ പുരാതനകാലംമുതല്‍ ആധുനികകാലംവരെ വിവിധ ജനബപദങ്ങളുടെയിടയില്‍, സംഭവപരമ്പരകളിലും മനുഷ്യജീവിതസംഭവങ്ങളിലും സന്നിഹിതമായിരിക്കുന്ന നിഗൂഢശക്തിയെപ്പറ്റിയുള്ള ഏതാണ്ടൊരവബോധം, ചിലപ്പോഴൊക്കെ ഒരു പരമദൈവത്തെയോ, പിതാവിനെയോപറ്റിത്തന്നെയുള്ള അറിവ് കാണപ്പെടുന്നുണ്ട്. ഈ അവബോധവും അറിവും അവരുടെ ജീവതത്തെ അഗാധമായ മതബോത്താല്‍ നിറയ്ക്കുന്നുണ്ട്. സാംസ്ക്കാരിക പുരോഗതിയോടു ബന്ധപ്പുട്ട മതങ്ങളാകട്ടെ കൂടുതല്‍ ഗഹനമായ സങ്കല്പങ്ങളിലൂടെയും കൂടുതല്‍ സ്ഫൂടമായ ഭാഷയിലൂടെയും ഇതേ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പരിശ്രമിക്കുന്നുണ്ട്. അങ്ങനെ ഹിന്ദുധര്‍മ്മത്തില്‍ ആളുകള്‍ ദൈവരഹസ്യം സസൂക്ഷ്മം ആരായുകയും ഇതിഹാസങ്ങളുടെ അക്ഷയമായ പൗഷ്കല്യംവഴിയും ആഴ്ന്നിറങ്ങുന്ന തത്ത്വശാസ്ത്രപരിശ്രമങ്ങളിലൂടെയും അവതരിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതപരിത:സ്ഥിതികളിലെ ക്ലേശങ്ങളില്‍ നിന്ന് താപസ ജീവിതരീതികള്‍വഴിയോ, അഗാധമായ ധ്യാനംവഴിയോ, സ്നേഹത്തോടും പ്രത്യാശയോടുംകൂടി ദൈവത്തിന്‍റെ പക്കലേക്കുള്ള ആശ്രിതത്വംവഴിയോ, മോചനം അന്വേഷിക്കുന്നു. ബുദ്ധമതത്തില്‍, അതിന്‍റെ വിവിധ വിഭാഗങ്ങള്‍ക്കനുസരിച്ച്, അടിസ്ഥാനപരമായി അസ്ഥിരമായ ഈ ലോകത്തിന്‍റെ അപര്യാപ്തത അംഗീകരിക്കുകയും മനുഷ്യര്‍ ഭക്തിയും വിശ്വസ്തതയുമുള്ള മനസ്സോടുകൂടി പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്‍റെ അവസ്ഥ പ്രാപിക്കാനോ അഥവാ, ശരിയായ പരിശ്രമത്തിനോ ഉന്നതത്തില്‍ നിന്നുള്ള സഹായത്തില്‍ ആശ്രയിച്ചോ പരമമായ പ്രദീപ്തതയിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന മാര്‍ഗ്ഗം പഠിപ്പിക്കുകയും ചെയ്യുന്നു. ഇതുപോലെ ലോകത്തില്‍ കാണപ്പെടുന്ന മറ്റു മതങ്ങളും മനുഷ്യമനസ്സിന്‍റെ അസ്വാസ്ഥ്യം പലവിധത്തില്‍ ഉത്ഭൂതമാകുന്നുവെന്ന് വാദിക്കുകയും അവയ്ക്കു പരിഹാരമാര്‍ഗ്ഗങ്ങളും അതായത് തത്ത്വങ്ങളും ജീവിത നിയമങ്ങളും വിശുദ്ധകര്‍മ്മങ്ങളും നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഈ മതങ്ങളില്‍ സത്യവും വിശുദ്ധവുമായവയൊന്നും കത്തോലിക്കാസഭ നിഷേധിക്കുന്നില്ല. ആത്മാര്‍ത്ഥമായ ബഹുമാനത്തോടുകൂടി ആ പ്രവര്‍ത്തനരീതികളെയും ജീവിതശൈലികളെയും പരിഗണിക്കുന്നു. സഭ മുറുകെപ്പിടിക്കുകയും അവതരിപ്പിക്കുകയും മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ നിത്യസത്യത്തിന്‍റെ രശ്മി അവ സംവഹിക്കുന്നുണ്ട്. സഭയാകട്ടെ ഇടവിടാതെ ڇവഴിയും സത്യവും ജീവനുമായڈ (യോഹ 14:6) മിശിഹായെ പ്രഘോഷിക്കുന്നു; പ്രേഘോഷിക്കാന്‍ അവള്‍ കടപ്പെട്ടുമിരിക്കുന്നു. അവിലാണ് മനുഷ്യര്‍ മതജീവിതത്തിന്‍റെ പൂര്‍ണ്ണത കണ്ടെത്തുന്നതും ദൈവം സര്‍വത്തെയും തന്നോടുതന്നെ അനുരഞ്ജിപ്പിച്ചതും. അതുകൊണ്ട് മറ്റു മതാനുയായികളോട് വിവേകത്തോടും സ്നേഹത്തോടുകൂടിയുള്ള സംവാദവും സഹകരണവുംവഴി വിശ്വാസത്തിന്‍റെയും ജീവിതത്തിന്‍റെയും സാക്ഷ്യംവഹിച്ചുകൊണ്ട്, അവരില്‍ കാണുന്ന ആദ്ധ്യാത്മിക, ധാര്‍മ്മിക, നന്‍മകളെയും സാമൂരിക സാസംസ്കാരിക മൂല്യങ്ങളെയും അംഗീകരിക്കുകയും സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യണമെന്ന് സഭ സ്വസന്താനങ്ങളോട് ഉപദേശിക്കുന്നു. (രണ്ടാം വത്തിക്കാന്‍ സൂനഹദോസ്)
Image: /content_image/Editor'sPick/Editor'sPick-2015-06-29-13:29:39.jpg
Keywords:
Content: 55
Category: 19
Sub Category:
Heading: ദൈവവചനവും സാമൂഹ്യവിനിമയ ഉപാധികളും.
Content: പഴയതും പുതിയതുമായ ആശയവിനിമയമാദ്ധ്യമങ്ങളെ ശ്രദ്ധാപൂര്‍വവും ബുദ്ധിപൂര്‍വവും പ്രയോജനപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ദൈവവചവും സംസ്ക്കാരവും തമ്മിലുള്ള ബന്ധത്തിലെ ഒരു കണ്ണിയാണ്. ഈ മാദ്ധ്യമങ്ങളെപ്പറ്റി ശരിയായ അറിവ് സമ്പാദിക്കാന്‍ സിനഡ് പിതാക്കന്‍മാര്‍ ആഹ്വാനം ചെയ്യുന്നു. ഈ മാദ്ധ്യമങ്ങളുടെ ദ്രുതഗതിയിലുള്ള വികസനവും വിവിധതലങ്ങളില്‍ അവ പരസ്പരം പ്രവര്‍ത്തനം നടത്തുന്നു എന്നതും പിതാക്കന്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. മാദ്ധ്യമങ്ങളുടെ വിവിധ മേഖലകളില്‍ വൈദഗ്ദ്ധ്യം നേടണം, പ്രത്യേകിച്ചും ഇന്‍റര്‍നെറ്റ്പോലുള്ള പുതിയ മാദ്ധ്യമങ്ങളില്‍ വൈദഗ്ദ്ധ്യം നേടുന്നതിന് കൂടുതലായി ശ്രമിക്കണം, എന്ന് അവര്‍ ഉദ്ബോധിപ്പിക്കുന്നു. ബഹുജന-വിനിമയങ്ങളുടെ ലോകത്ത് സഭയ്ക്ക് ഇപ്പോള്‍ത്തന്നെ ശ്രദ്ധേയമായ സാന്നിദ്ധ്യമുണ്ട്. ഈ വിഷയത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും സഭയുടെ പ്രബോധനാധികാരവും പലപ്പോഴും ഇടപെട്ടിട്ടുണ്ട്. സുവിശേഷസന്ദേശം പ്രചരിപ്പിക്കുന്നതിന് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയെന്നത് സുവിശേഷവത്ക്കരണം തുടര്‍ന്നുപോകാനുള്ള വിശ്വാസികളുടെ ഔത്സ്യുകത്തിന്‍റെ ഭാഗമാണ്. ഇന്ന് ആശയവിനിമയങ്ങള്‍ നടക്കുന്നത് ആഗോളവ്യാപകമായ ശൃംഖലകള്‍ വഴിയാണ്. അന്ധകാരത്തില്‍ നിങ്ങളോട് ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍ നിന്ന് ഘോഷിക്കുവിന്‍(മത്താ, 10:27) എന്ന കര്‍ത്താവിന്‍റെ വാക്കുകള്‍ക്ക് ഇങ്ങനെ പുതിയ ഒരര്‍ത്ഥം കൈവന്നിരിക്കുകയാണ്. അച്ചടി മാദ്ധ്യമത്തില്‍ മാത്രമല്ല ദൈവവചനം മുഴങ്ങിക്കേള്‍ക്കേണ്ടത്. അറ്റുവിനിമയരൂപങ്ങളിലും ഇത് സംഭവിക്കണം. മാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമായ ഒരു സാന്നിദ്ധ്യം നേടുന്നതിന് ഗൗരവപൂര്‍വ്വം യത്നിക്കുന്ന കത്തോലിക്കരോട് എനിക്കുള്ള കൃതജ്ഞത ഞാന്‍ പ്രകടമാക്കിക്കൊള്ളുന്നു. ഈ മേഖലയില്‍ കൂടുതല്‍ വൈദഗ്ദ്ധ്യം നേടിയതും കൂടുതല്‍ വിശാലവുമായ പ്രതിബദ്ധത ഉണ്ടാക്കുവാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു. ബഹുജനങ്ങളുമായി വിനിമയം നടത്തുന്നതിനുള്ള മാദ്ധ്യമങ്ങളില്‍ ഇന്‍റര്‍നെറ്റിന്‍റെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം നാം തിരിച്ചറിയേണ്ടതുണ്ട്. ആളുകള്‍ക്ക് സുവിശേഷം ശ്രവിക്കുവാന്‍ പുതിയ ഒരുവേദിയാണ് ഇത് ലഭ്യമാക്കുന്നത്. എങ്കിലും ഇപ്രകാരമുള്ള മാദ്ധ്യമങ്ങളുടെ ലോകത്തിന് യാഥാര്‍ത്ഥ്യ ലോകത്തിന്‍റെ സ്ഥാനത്തിന് പകരമാകാന്‍ കഴിയില്ല. അനപേക്ഷണീയമായ വ്യക്തിതല സമ്പര്‍ക്കം ഉണ്ടെങ്കിലെ പുതിയമാദ്ധ്യമങ്ങള്‍ തുറന്നുതരുന്ന പുതിയ ലോകം. സുവിശേഷവത്ക്കരണത്തിനായി പ്രയോജനപ്പെടുത്തി അര്‍ത്ഥവത്തായ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുകയുള്ളു. ഇന്‍റര്‍നെറ്റിന്‍റെ ഈ ലോകത്ത് ക്രിസ്തുവിന്‍റെ മുഖം ദൃശ്യമാകുകയും അവിടുത്തെ സ്വരം കേള്‍ക്കപ്പെടുകയും വേണം. കാരണം, ക്രിസ്തുവിന് ഇടമില്ലെങ്കില്‍ മനുഷ്യനും ഇടമുണ്ടാകില്ല. (ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ) #Report
Image: /content_image/Editor'sPick/Editor'sPick-2015-06-29-13:31:33.jpg
Keywords:
Content: 56
Category: 14
Sub Category:
Heading: വിശുദ്ധലിഖിതങ്ങള്‍ വൈവിദ്ധ്യമാര്‍ന്ന കലാരൂപങ്ങളില്‍.
Content: പല മേഖലകളില്‍, പ്രത്യേകിച്ചും കലയുടെ മേഖലയില്‍, ദൈവവചനവും സംസ്കാരവും തമ്മിലുള്ള ബന്ധം ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താല്‍ പാശ്ചാത്യലോകത്തും പൗരസ്ത്യലോകത്തും വിശുദ്ധലിഖിതങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട കലാസൃഷ്ടികളെ ആദരിക്കുകയെന്ന മഹത്തായ പാരമ്പര്യം നിലവിലിരുന്നു. ആലങ്കാരിക കലകളും വാസ്തുശില്പവും സാഹിത്യവും സംഗീതവും ഇതിന് ഉദാഹരണങ്ങളാണ്. പൗരസ്ത്യ പാരമ്പര്യത്തില്‍ ഉണ്ടായതും ക്രമേണ ലോകമെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്നതുമായ ബിംബങ്ങളുടേതായ (Icons) പ്രാചീനഭാഷയും ഞാന്‍ ഇവിടെ അനുസ്മരിക്കുന്നു. വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'മനോഹാര്യതയില്‍ മനംമയങ്ങി' കലാസൃഷ്ടി നടത്തുന്നവരോട്, സിനഡ് പിതാക്കന്‍മാരും തിരുസഭ മുഴുവനും പ്രശംസയും അഭിനന്ദനവും പ്രകടിപ്പിക്കുന്നു. നമ്മുടെ ദൈവാലയങ്ങള്‍ അലങ്കരിക്കുന്നതില്‍ കലകള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്; നമ്മുടെ വിശ്വാസം ഒരാഘോഷമാക്കുന്നതിനും നമ്മുടെ ആരാധാനുഷ്ഠാനങ്ങളെ സമ്പന്നമാക്കുന്നതിനും അവര്‍ സംഭാവനകള്‍ നല്‍കിയിരുന്നു. കാലദേശങ്ങളുടെ മാനങ്ങള്‍ക്കുള്ളില്‍ അനശ്വരവും അ്വൃശ്യവുമായ യാഥാര്‍ത്ഥ്യങ്ങളെ ഇന്ദ്രിയഗോചരമാക്കാന്‍ അനേകം കലാകാരന്‍മാര്‍ സഹായിച്ചിട്ടുണ്ട.് .സഭയുടെ സജീവമായ പാരമ്പര്യത്തിന്‍റെയും പ്രബോധനാധികാരത്തിന്‍റെയും വെളിച്ചത്തില്‍ കലാകാരന്‍മാര്‍ക്ക് വിശുദ്ധലിഖിതങ്ങളില്‍ അടിസ്ഥാനപരമായ അറിവ് ലഭ്യമാക്കുന്നതിന് യോഗ്യരായ കാര്യാലയങ്ങളും സംഘങ്ങളും ശ്രമിക്കുന്നതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു. (ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ)
Image: /content_image/Arts/Arts-2015-06-29-13:34:52.jpg
Keywords:
Content: 57
Category: 12
Sub Category:
Heading: ദൈവം സര്‍വജ്ഞനും സര്‍വശക്തനുമാണെങ്കില്‍ എന്തുകൊണ്ട് അവിടന്ന് തിന്‍മ നിരോധിക്കുന്നില്ല?
Content: ലോകത്തിലെ തിന്‍മ നിഗൂഢവും വേദനാജനകവുമായ ഒരു രഹസ്യമാണ്. ക്രൂശിതന്‍പോലും തന്‍റെ പിതാവിനോടുചോദിച്ചു: ڇഎന്‍റെദൈവമേ, എന്തുകൊണ്ടു നീഎന്നെ ഉപേക്ഷിച്ചു? (മത്താ 27:46) അതിനെ സംബന്ധിച്ച് ഏറെകാര്യങ്ങള്‍ അഗ്രാഹ്യമാണ്. എന്നാലും ഒരു കാര്യം നമുക്ക് തീര്‍ച്ചയായും അറിയാം. ദൈവം നൂറുശതമാനം നല്ലവനാണ്. അവിടന്ന് ഒരിക്കലും തിന്‍മയിലുള്ള ഒന്നിന്‍റെയും ഉദ്ഭവകാരണമായിരിക്കുകയില്ല. നന്‍മയായിരിക്കാന്‍ വേണ്ടിയാണ് അവിടന്ന് ലോകം സൃഷ്ടിച്ചത്. പക്ഷെ, അത് ഇനിയും പൂര്‍ണ്ണമായിട്ടില്ല. ഭയങ്കരമായ വിപ്ലവങ്ങളിലൂടെയും വേദനാജനകമായ പ്രക്രിയികളിലൂടെയും അത് രൂപീകരിക്കപ്പെടുകയും അന്തിമ പൂര്‍ണ്ണതയിലേക്കു ചലിക്കപ്പെടുകയും ചെയ്യുകയാണ്. ജന്‍മനാ ഉള്ള വൈകല്യം, പ്രകൃതിക്ഷോഭം മുതലായവയെ ഭൗതികതിന്‍കളെന്നു സഭ വിളിക്കുന്നു. അവയെ വര്‍ഗീകരിക്കാനുള്ള നല്ല മാര്‍ഗം അതായിരിക്കും, മറിച്ച് ധാര്‍മ്മിക മണ്ഡലത്തിലെ തിന്‍മ ലോകത്തില്‍ സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്യുന്നതില്‍ നിന്നുണ്ടാകുന്നതാണ്. ഭൂമിയിലെ നരകം-ബാലസൈന്യം, ആത്മഹത്യാ ബോംബിങ്, കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകള്‍ മുതലായവ സാധാരണ ഗതിയില്‍ മനുഷ്യര്‍ സൃഷ്ടിക്കുന്നതാണ്. അതുകൊണ്ട് നിര്‍ണായകമായ ചോദ്യം. ഇത്രമാത്രം തിന്‍മ ലോകത്തിലുള്ളപ്പോള്‍ എങ്ങനെ ഒരുവന് നല്ലവനായ ദൈവത്തില്‍ വിശ്വസിക്കാന്‍ കഴിയും എന്നതല്ല. പിന്നെയോ ദൈവില്ലെങ്കില്‍ ഹൃദയവും ധാരണ ശക്തിയുമുള്ള ഒരു വ്യക്തിക്ക് എങ്ങനെ ജീവിതത്തില്‍ നിലനില്‍ക്കാനാവും? എന്നതായിരിക്കണം. തിന്‍മയ്ക്ക് ആദ്യവാക്കോ അവസാനവാക്കോ ഇല്ലെന്ന് ക്രിസ്തുവിന്‍റെ മരണവും ഉത്ഥാനവും നമ്മെ കാണിക്കുന്നു. ഏറ്റവും മോശമായ തിന്‍മയില്‍ നിന്ന് ദൈവം തികച്ചും നല്ല ഫലം സൃഷ്ടിച്ചു. അന്തിമ വിധിയില്‍ ദൈവം എല്ലാ അനീതിക്കും അവസാനം വരുത്തുമെന്ന് നമ്മള്‍ വിശ്വസിക്കുന്നു. വരാനുള്ള ലോകത്തില്‍ തിന്‍മയ്ക്ക് ഒട്ടും സ്ഥാനമുണ്ടായില്ല. അവിടെ സഹനം അവസാനിക്കും. "നാമെല്ലാവരും പറുദീസയിലായിരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ഞാന്‍ ആഗ്രഹിക്കുന്നുവെന്നും നമ്മുടെ കാലത്ത് അല്പം മാത്രം പറയപ്പെടുന്ന നരകമുണ്ടെന്നും തന്‍റെ സ്നേഹത്തിനെതിരെ ഹൃദയം അടയ്ക്കുന്ന എല്ലാവര്‍ക്കും അത് ശ്വാശതമായിരിക്കുമെന്നും നമ്മോടു പറയാന്‍ വേണ്ടി യേശു വന്നു". (ബെനഡിക്ട് പതിനാറാമന്‍ മര്‍പാപ്പ)
Image: /content_image/QuestionAndAnswer/QuestionAndAnswer-2015-06-29-13:37:45.jpg
Keywords:
Content: 58
Category: 20
Sub Category:
Heading: പ്രാര്‍ത്ഥനയ്ക്കുള്ള സാര്‍വത്രിക വിളി.
Content: മനുഷ്യന്‍ ദൈവത്തെ തേടിക്കൊണ്ടിരിക്കുകയാണ്. സൃഷ്ടികര്‍മ്മത്തിലൂടെ ദൈവം ഓരോ സത്തയെയും ശൂന്യതയില്‍നിന്നു അസ്തിത്വത്തിലേക്കു വളിക്കുന്നു. "മഹത്വവും ബഹുമാനവുംകൊണ്ടു മകുടമണിയിക്കപ്പെട്ടവനായڈ മനുഷ്യന്‍ "ഭൂമിയലെങ്ങും ദൈവത്തിന്‍റെ നാമം എത്ര മഹനീയംڈ എന്നു മാലാഖമാരോടൊപ്പം ഏറ്റുപറയാന്‍ കഴിവുള്ളവനാണ്. ദൈവവുമായുള്ള തന്‍റെ സാദൃശ്യം പാപംവഴി നഷ്ടപ്പെടുത്തിയതിനുശേഷവും മനുഷ്യന്‍ സ്രഷ്ടാവിന്‍റെ ഛായയായി തുടരുന്നു. തന്നെ ڇഅസ്തിത്വത്തിലേക്കു വിളിച്ച ദൈവത്തിനുവേണ്ടിയുള്ള ആഗ്രഹം അവന്‍ നില നിര്‍ത്തുന്നു. ദൈവത്തെപ്രതിയുള്ള മനുഷ്യന്‍റെ സത്താപരമായ അന്വേഷണത്തിന് എല്ലാ മതങ്ങളും സാക്ഷ്യം വഹിക്കുന്നു ദൈവമാണ് ആദ്യം മനുഷ്യനെ വിളിക്കുന്നത്. മനുഷ്യന്‍ സ്രഷ്ടാവിനെ വിസ്മരിക്കുകയോ അവിടുത്തെ മുന്‍പില്‍ നിന്ന് ഓടി ഒളിക്കുകയോ വിഗ്രഹങ്ങളുടെ പുറകെ പോവുകയോ, തന്നെ കൈവെടിഞ്ഞതിനു ദൈവത്തിനെതിരെ കുറ്റാരോപണം നടത്തുകയോ ചെയ്തെന്നു വരാം. എന്നാല്‍പോലും ജീവിക്കുന്നവനായ സത്യ ദൈവം പ്രാര്‍ത്ഥനയാകുന്ന നിഗൂഢസമാഗമത്തിന് എല്ലാ മനുഷ്യരെയും അക്ഷീണം ക്ഷണിക്കുന്നു. വിശ്വസ്തരായ ദൈവത്തിന്‍റെ സ്നേപൂര്‍വ്വകമായ മുന്‍കൈയെടുക്കലാണു പ്രാര്‍ത്ഥനയില്‍ ആദ്യം സംഭവിക്കുന്നത്. അതിനുള്ള പ്രത്യുത്തരമാണ് മനുഷ്യന്‍റെ പ്രാര്‍ത്ഥന. ദൈവം ക്രമേണ സ്വയം വെളിപ്പെടുത്തുകയും മനുഷ്യനെ അവനുതന്നെ വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നതിന് ആനുപാതികമായി പ്രാര്‍ത്ഥന ഒരു തരം പരസ്പരാഹ്വാനമായി-ഉടമ്പടിയുടെ നാടകമായി-കാണപ്പെടുന്നു. വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും ഈ നാടകം ഹൃദയത്തെ ആകര്‍ഷിക്കുന്നു. രക്ഷാചരിത്രത്തിലുടനീളം ഈ പ്രക്രിയ തുടരുന്നു. പ്രാര്‍ത്ഥന - ദൈവത്തിന്‍റെ ദാനം. "മനസ്സ് ദൈവത്തിങ്കലേക്കുയര്‍ത്തുന്നതാണു പ്രാര്‍ത്ഥന. അഥവാ ദൈവത്തില്‍ നിന്നു നന്‍മകള്‍ ലഭിക്കാന്‍ വേണ്ടിയുള്ള അഭ്യര്‍ത്ഥനയാണ് അത്" പക്ഷേ, നാം പ്രാര്‍ഥിക്കുമ്പോള്‍, നാം സംസാരിക്കുന്നതു നമ്മുടെ അഹന്തയുടെയും തന്നിഷ്ടത്തിന്‍റെയും ഔന്ന്യത്യത്തില്‍നിന്നാണോ, അതോ വിനീതവും അനുതാപ പൂര്‍ണ്ണവുമായ ഹൃദയത്തിന്‍റെ "അഗാധതലങ്ങളില്‍ നിന്നാണോ? തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും, വിനയമാണു പ്രാര്‍ഥനയുടെ അടിത്തറ. "വേണ്ടവിധം പ്രാര്‍ഥിക്കുന്നതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ" എളിമയാണ് പ്രാര്‍ത്ഥനയാകുന്ന സൗജന്യദാനം സ്വീകരിക്കാന്‍ വേണ്ട മനോഭാവം. ڇമനുഷ്യന്‍ ദൈവത്തിന്‍റെ മുമ്പില്‍ ഭിക്ഷുവാണ്". "ദൈവത്തിന്‍റെ ദാനം എന്താണെന്നു നീ അറിഞ്ഞിരുന്നെങ്കില്‍!ڈ വെള്ളം തേടി നാം എത്തുന്ന കിണറ്റിങ്കല്‍വച്ചാണു പ്രാര്‍ത്ഥനയാകുന്ന മഹാവിസ്മയം നമുക്ക് അനാവൃതമാകുന്നത്. അവിടെ ഓരോ മനുഷ്യജീവിയെയും കണ്ടുമുട്ടാന്‍ ക്രിസ്തു വന്നുചേരുന്നു. അവിടുന്നാണ് ആദ്യം നമ്മെ തേടിവന്നു നമ്മോടു ദാഹജലം ആവശ്യപ്പെടുന്നത്. യേശുവിനു ദാഹിക്കുന്നു. നമ്മെപ്പറ്റി ദൈവത്തിനുള്ള ആഗ്രഹത്തിന്‍റെ അഗാധതയില്‍ നിന്നുയരുന്നതാണ് അവിടുത്തെ അഭ്യര്‍ത്ഥന. നാം മനസ്സിലാക്കിയാലും ഇല്ലെങ്കിലും ദൈവത്തിന്‍റെ ദാഹവും നമ്മുടെ ദാഹവും തമ്മിലുള്ള സമാഗമമാണു പ്രാര്‍ത്ഥന. നാം ദാഹിക്കണമെന്നു ദൈവം ദാഹിക്കുന്നു. (കത്തോലിക്കാ സഭയുടെ മതബോധനം)
Image: /content_image/Worship/Worship-2015-06-29-13:41:39.jpg
Keywords:
Content: 59
Category: 1
Sub Category:
Heading: ജനങ്ങളോട് വിശ്വാസം ഏറ്റുപറഞ്ഞ് കാമറൂണ്‍ ജനനേതാവായി
Content: ഇക്കഴിഞ്ഞ ബ്രിട്ടീഷ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഒരര്‍ത്ഥത്തില്‍ ദൈവവിശ്വാസവും മതനിരപേക്ഷതയും തമ്മിലുള്ള മത്സരമായിരുന്നു. ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ കുടിയേറിപ്പാര്‍ക്കുന്ന ബ്രിട്ടണില്‍ രാജ്യത്തെ ജനതയോട് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം താനൊരു ക്രിസ്ത്യാനിയാണെന്ന് ഏറ്റുപറഞ്ഞ ഏകവ്യക്തിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും, നിലവിലെ പ്രധാനമന്ത്രിയുമായിരുന്ന ഡേവിഡ് കാമറൂണ്‍ വീണ്ടും വിജയിച്ചു. ദൈവത്തിലുള്ള വിശ്വാസം സമൂഹത്തില്‍ ഒരു സദാചാരമാര്‍ഗ്ഗരേഖയായി നിലനിന്നുകൊണ്ട്, ജനങ്ങളെ നേര്‍വഴിക്ക് നയിക്കുന്നതായും, അവിശ്വാസികള്‍ ഇക്കാര്യത്തില്‍ പരാജയപ്പെടുന്നതായും വിമര്‍ശിച്ചുകൊണ്ട് 2014 -ലെ ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു ഇപ്രകാരം പറഞ്ഞത്. വിശ്വാസ ജീവിതത്തിലല്‍ തനിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ശാന്തി, സമാധാനം എന്നിവയെപ്പറ്റിയും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. മുമ്പ് ചര്‍ച്ച് ടൈംസിലെ ലേഖനത്തില്‍ നിരീശ്വരവാദികള്‍ക്കും അസ്ഥയതാവാദികള്‍ക്കും ദൈവത്തിലുള്ള വിശ്വാസത്തിന് ജനങ്ങളെ സന്‍മാര്‍ഗ്ഗത്തിലേക്ക് ശരിയായ പാതയില്‍ നയിക്കാന്‍ കഴിയുന്ന മാര്‍ഗ്ഗരേഖയായും, പ്രചോദനമായും നിലകൊള്ളുവാന്‍ കഴിയും എന്നുള്ള കാര്യം മനസ്സിലായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായിരുന്ന ലേബര്‍ പാര്‍ട്ടി നേതാവ് എഡ്മിലിബാന്‍ഡ് താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല, വിശ്വാസികളെയും വിശ്വാസത്തെയും ബഹുമാനിക്കുന്നു എന്നുംപറഞ്ഞപ്പോള്‍, ലിബറല്‍ ഡമോക്രാറ്റ് നേതാവ് നിക്ക്-ക്ലെഗ്ഗും ദൈവവിശ്വാസിയല്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ഇവര്‍ മൂന്നുപേരും ബ്രിട്ടണിലെ പ്രധാന പാര്‍ട്ടികളുടെ നേതാക്കന്‍മാരായി 2015-ല്‍ പൊതു തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ദൈവവിശ്വാസിയായ കാമറൂണ്‍ നേതൃത്വം നല്‍കിയ പാര്‍ട്ടി ബ്രിട്ടണില്‍ അധികാരത്തിലെത്തി.
Image: /content_image/News/News-2015-07-06-18:11:41.jpg
Keywords:
Content: 60
Category: 1
Sub Category:
Heading: വിവാഹിതരായ പുരുഷന്‍മാരെയും വൈദീകരാക്കാനുള്ള സാധ്യത: ഐറിഷ് ബിഷപ്പ് ചര്‍ച്ചയ്ക്കു ക്ഷണിക്കുന്നു.
Content: അയര്‍ലെന്‍റിലെ കില്‍മോറിലെ ബിഷപ്പ് Leo Reilly വിവാഹിതരായ പുരുഷന്‍മാരെ വൈദീകരായി നിയോഗിക്കുന്നതിനെക്കുറിച്ച് കൂടിയാലോചിക്കുവാന്‍ തന്‍റെ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കൂടാതെ, സ്ത്രീകളെ ഡീക്കന്മാരായി നിയോഗിക്കുവാനുള്ള സാധ്യതകളും ചര്‍ച്ചചെയ്യുവാന്‍ അദ്ദേഹം ഐറിഷ് ബിഷപ്സ് കോണ്‍ഫറന്‍സിനോട് ആവശ്യപ്പെട്ടു. പത്തുമാസമായി തന്‍റെ കില്‍മോര്‍ രൂപതയിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിച്ചുവന്നതിനുശേഷം അദ്ദേഹത്തിനുള്ളില്‍ വേരൂന്നിയ ഒരാശയമാണിത്. ഇതേ തുടര്‍ന്ന് രൂപതാ സമ്മേളനം വിളിച്ചു കൂട്ടുകയും, വൈദീകരുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവ് വന്നതടക്കമുള്ള ക്രൈസ്തവ സഭ നേരിടുന്ന വെല്ലുവിളികളെ എങ്ങിനെ നേരിടണമെന്നതിന് പദ്ധതി തയ്യാറാക്കുകയും ചെയ്തു. ഒക്ടോബറില്‍ നടക്കുന്ന ബിഷപ്സ് കോണ്‍ഫറന്‍സില്‍ നിയുക്ത സമിതിയുടെ തീരുമാനങ്ങള്‍ ചര്‍ച്ചചെയ്യുവാനും കാര്യങ്ങള്‍ അവിടുന്നു മുന്നോട്ടു കൊണ്ടുപോകുവാന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. മറ്റു ബിഷപ്പുമാരും ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കു തയ്യാറാവുകയും ലഭ്യമായ എല്ലാ സാധ്യതകളും ഉപയോഗ്യമാക്കുകയും ചെയ്യുമെന്ന് എന്നും അദ്ദേഹം കൂട്ടിചേർത്തു. പോപ്പ് പ്രസിഡന്‍റിന്‍റെ പ്രസ്താവനയ്ക്ക് പ്രതികരണമെന്നോണമാണ് ഇങ്ങിനൊരാശയം ഉടലെടുത്തത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഷപ്പുമാര്‍ വ്യക്തിപരമായും കൂട്ടായമയിലും ദൈവശുശ്രൂഷയെ ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ സാധ്യമായ എല്ലാ വഴികള്‍ക്കും പോപ് ഫ്രാന്‍സിസ് സ്ഥിരം പ്രോത്സാഹനം നല്‍കുന്നതിനാല്‍ നമ്മളും എല്ലാ സാധ്യതകളും പരിഗണിക്കേണ്ടയിരിക്കുന്നു. അദ്ദേഹം പറഞ്ഞു. Cardinal Claudio Hummesൻറെ നേതൃത്തത്തിൽ ബ്രസിലിൽ നടത്തിയ പഠനത്തിന് സമാനമായതാണ് നിയുക്ത സമിതിയുടെ ആലോചനകള്‍ . ശരിയായ വൈദീകരുടെ അഭാവമുള്ളതിനാല്‍ വിവാഹിതരായ പുരുഷന്‍മാരെ വൈദീകരാക്കുന്നതിനെ പറ്റിയായിരുന്നു അവരുടെ പഠനം. നിര്‍ബന്ധമായും വൈദീകര്‍ അവിവാഹിതരായി തുടരുന്നത് കത്തോലിക്കാ സഭയുടെ ലത്തീന്‍ ആരാധനക്രമത്തില്‍ ഒരു നിയമവും പരമ്പരാഗതമായി തുടര്‍ന്നു വരുന്നതുമാണ്. അല്ലാതെ അത് ആരുടേയും നിര്‍ദ്ദേശപ്രകാരമോ, വിശ്വാസാടിസ്ഥാനത്തില്‍ മേലധികാരികള്‍ അടിച്ചേല്‍പ്പിക്കുന്നതോ അല്ല. ഇതര ക്രിസ്തീയ പാരമ്പര്യങ്ങളില്‍ നിന്നും കത്തോലിക്കരായിട്ടുള്ള വിവാഹിതരായ പുരോഹിതർക്ക് വൈദീകപട്ടം നല്‍കാന്‍ സഭാനേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ കത്തോലിക്കാ സഭയിലെ പുരുഷന്‍മാരായ ഡീക്കന്‍മാര്‍ക്ക് വചനം പ്രഘോഷിക്കാനാകുനും മാമ്മോദീസ്സ നല്‍കുവാനും വിവാഹം, മരണം എന്നീ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ അധികാരമുണ്ടെങ്കിലും കുമ്പസാരിപ്പിക്കുകയോ വി.കുര്‍ബ്ബാനയര്‍പ്പിക്കുകയോ ചെയ്യുവാന്‍ അധികാരമില്ല. പഴയ സഭാചരിത്രത്തില്‍ സ്ത്രീ ഡീക്കന്‍മാര്‍ ഒരു പ്രത്യേക വിഭാഗമായി നിലനിന്നിരുന്നുവെന്ന് ചില ചരിത്രകാരന്‍മാര്‍ പറയുന്നു. എന്നാല്‍ 2002-ലെ ഇന്‍റര്‍നാഷണല്‍ തിയോളജിക്കല്‍ കമ്മീഷന്‍റെ ഒരു പഠനം സമന്വയിപ്പിക്കുന്നതെന്തെന്നാല്‍, ആദിമ സഭയിലെ സ്ത്രീ ഡീക്കന്‍മാര്‍ അവരോധിക്കപ്പെട്ട പുരുഷന്മാരായ ഡീക്കന്‍മാര്‍ക്ക് തതുല്യമാവുകയില്ലന്ന് മാത്രമല്ല സ്ഥിരപ്പെട്ട ഡീക്കന്‍മാര്‍ (Permanent Deacons) കൂദാശകളുടെ ഭാഗമാണെന്നും അത് ഏതായാലും സഭാവിശ്വാസപ്രകാരം പുരുഷന്‍മാര്‍ക്ക് മാത്രമായി ഒതുക്കിയിരിക്കുകയുമാണെന്ന് സ്ഥിരീകരിക്കുന്നു.
Image: /content_image/News/News-2015-07-06-18:13:27.jpg
Keywords:
Content: 61
Category: 1
Sub Category:
Heading: കത്തോലിക്കാ വിശ്വാസികൾ രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവണം ; ബിഷപ്പ്. ഈഗന്‍.
Content: പോര്‍ട്ട്സ്മൗത്ത് : ബ്രിട്ടനില്‍ കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടുകളും, പഠനങ്ങളും, രാഷ്ട്രനിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് പോര്‍ട്ട്സ്മൗത്ത് രൂപതാ ബിഷപ്പ് മാര്‍.ഫിലിപ്പ് ഈഗന്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടനിലെ സമകാലിക സാമൂഹ്യ വ്യവസ്ഥിതിക്ക് കത്തോലിക്കാ സഭയുടെ നയങ്ങളോടുള്ള വൈരുദ്ധ്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം തന്‍റെ ഇടയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നത്. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് , എല്ലാ കത്തോലിക്കാ വിശ്വാസികളും വളരെ ശക്തമായിത്തന്നെ രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. അല്ലാത്ത പക്ഷം ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക് മുന്‍തൂക്കം നല്‍കുന്ന , പരമ്പരാഗതമായ ക്രിസ്തീയ മൂല്യങ്ങളെ വിലകുറച്ചു കാണുന്ന, മറ്റൊരു സംസ്കാരത്തിലേക്ക് നാം വഴുതി വീഴുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ആയതിനാല്‍ നമ്മുടെ പ്രത്യേകമായ ജീവരക്ഷ നല്‍കുന്ന സന്ദേശം പകര്‍ന്ന് നല്‍കിക്കൊണ്ട് സാമൂഹ്യവ്യവസ്ഥിതി കെട്ടിപ്പടുക്കാന്‍ നാം ശക്തമായി മുന്നോട്ടിറങ്ങണമെന്ന് അദ്ദേഹം തന്‍റെ ഇടയലേഖനത്തിലൂടെ ഓരോ ക്രൈസ്തവ വിശ്വാസിയോടും അഭ്യര്‍ത്ഥിക്കുന്നു. പൊതുതാല്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ഐക്യം, സഹാനുഭാവം ഇവയോരോന്നിനെപ്പറ്റിയും കത്തോലിക്കാ സഭയുടെ പഠനങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് അദ്ദേഹം തന്‍റെ സന്ദേശത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടുതല്‍ ലളിതമായി ജീവിക്കുന്നതിനുള്ള വഴികള്‍ തിരഞ്ഞെടുക്കുവാനും, അതിലൂടെ പാവങ്ങളെ കൂടുതല്‍ സഹായിക്കുവാനും അദ്ദേഹം വിശ്വാസികളോട് അഭ്യര്‍ത്ഥിക്കുന്നു. വെറും സാമൂഹ്യ, സാമ്പത്തിക തലത്തിന് അപ്പുറത്തേക്ക് പൊളിറ്റിക്സ് എന്നത് ക്രിസ്തീയ മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സമൂഹത്തിന്‍റെ നിര്‍മ്മിതിയാണ് നാം ലക്ഷ്യമാക്കേണ്ടത് എന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നു. സദാചാര നിഷ്ഠമായ, വിശ്വാസ്യതയുള്ള, ആത്മാര്‍ത്ഥതയുള്ള ക്രിസ്ത്യന്‍ പൈതൃക സമ്പത്തു തന്നെയാണ് ഇന്നും ബ്രിട്ടണെ മഹത്തരമാക്കുന്നതെന്ന് , എന്‍.എച്ച്.എസ് പോലുള്ള മറ്റ് സവിശേഷമായ രാഷ്ട്ര സംവിധാനങ്ങള്‍, സഹോദരസ്നേഹത്തിലും, ദൈവസ്നേഹത്തിലധിഷ്ഠിതമായ നീതിയും സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന നമ്മുടെ തനതായ പ്രവണതകൽ എന്നിവയെ എടുത്തുകാട്ടിക്കൊണ്ട് അദ്ദേഹം പറയുന്നു. ബിഷപ്പ് ഈഗനും, അദ്ദേഹത്തിന്‍റെ പോര്‍ട്ട്സ്മൗത്ത് രൂപതയും ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞ കാമറൂണിന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി മാരടങ്ങിയ, ജനപ്രതിനിധികള്‍ക്ക് ഇക്കഴിഞ്ഞ മെയ് മാസത്തിലെ പൊതു തിരഞ്ഞെടുപ്പിനു ശേഷം, എല്ലാ പ്രാര്‍ത്ഥനയും, ഉറപ്പു നല്‍കിയിരുന്നു. സ്വവര്‍ഗ്ഗ വിവാഹത്തിന് അനുകൂലമായി വോട്ടുചെയ്ത രാഷ്ട്രീയ പ്രതിനിധികളെ പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിഷപ്പ് ഈഗന്‍, മുന്‍പ് ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കൂടാതെ, ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ 2009 ലെ എന്‍സൈക്ലിക്കല്‍ കാരിത്താസ് ഇന്‍വെറിറ്റേറ്റ്, അതോടൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈയിടെ പുറത്തിറങ്ങിയ എന്‍സൈക്ലിക്കല്‍ ഓണ്‍ ദി എന്‍വയോണ്‍മെന്‍റ് എന്നിവയെപ്പറ്റി പഠിക്കുന്നതിന് നീതിനിഷ്ഠമായതും, സാമൂഹ്യ പ്രതിബന്ധതയുള്ളതുമായ ഒരു ടീം രൂപീകരിക്കാന്‍ അദ്ദേഹം തന്‍റെ രൂപതയിലെ ഓരോ ഇടവകയോടും ആവശ്യപ്പെട്ടിരിക്കുകയാണ്.
Image: /content_image/News/News-2015-07-06-18:14:56.jpg
Keywords: