Contents

Displaying 26391-26396 of 26396 results.
Content: 26852
Category: 1
Sub Category:
Heading: പന്തക്കുസ്ത തിരുനാള്‍ ദിനത്തിലെ നൈജീരിയന്‍ ക്രൈസ്തവ കൂട്ടക്കൊലയില്‍ ഒടുവില്‍ കോടതി വിധി
Content: ഒൻഡോ: നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നടന്ന വിശുദ്ധ കുർബാന അര്‍പ്പണത്തിനിടെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ക്രൈസ്തവ കൂട്ടക്കൊലയില്‍ കോടതി വിധി. 2022 ജൂൺ 5ന് ഒൻഡോ സംസ്ഥാനത്തെ ഒവോയിലുള്ള സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്ക ദേവാലയത്തില്‍ നടന്ന ആക്രമണത്തിനു ചുക്കാന്‍ പിടിച്ച ഇദ്രിസ് അബ്ദുൾ മാലിക് ഒമൈസ (25), അൽ ഖാസിം ഇദ്രിസ് (20), ജാമിയു അബ്ദുൾ മാലിക് (26), അബ്ദുൾ ഹലീം ഇദ്രിസ് (25) എന്നിവര്‍ക്ക് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുർബാന അര്‍പ്പണം നടക്കുന്നതിനിടെ അക്രമികൾ പള്ളിയിൽ അതിക്രമിച്ചു കയറി, വിശ്വാസികള്‍ക്ക് നേരെ വെടിയുതിർക്കുകയും സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയുമായിരിന്നു. കൂട്ടക്കൊലയിൽ കുഞ്ഞുങ്ങള്‍ ഉൾപ്പെടെ 41 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നൈജീരിയയെ ഞെട്ടിച്ച ക്രൂരമായ ആക്രമണം ആഗോള തലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. ആക്രമണത്തെത്തുടർന്ന് ഇടവക മാസങ്ങളോളം അടച്ചിട്ടിരിന്നു. ആക്രമണത്തെ അതിജീവിച്ചവർക്ക് വൈദ്യശാസ്ത്രപരവും മാനസികവുമായ പിന്തുണ നൽകുവാനും രൂപത ഇടപെടല്‍ നടത്തി. കോടതി വിധിയെ പലരും സ്വാഗതം ചെയ്യുമ്പോഴും നഷ്ടപ്പെട്ട ജീവിതങ്ങളെ ഒരിക്കലും പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് ഒൻഡോ രൂപതയുടെ ബിഷപ്പ് മോൺസിഞ്ഞോർ ജൂഡ് അരോഗുണ്ടാഡെ അഭിപ്രായപ്പെട്ടു. അതേസമയം കത്തോലിക്ക സഭ വധശിക്ഷയെ എതിർക്കുന്നുണ്ട്. ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു 2018-ല്‍ അന്നത്തെ മാര്‍പാപ്പയായിരിന്ന ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചിരിന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തുകയായിരിന്നു. 2267-ാം മതബോധനത്തിലാണ് അന്നു മാറ്റംവരുത്തിയത്. കുറ്റവാളിയുടെ അനന്യതയും ഉത്തരവാദിത്വവും പൂർണ്ണമായും നിർണയിച്ചു കഴിഞ്ഞാൽ മനുഷ്യജീവിതങ്ങളെ അന്യായ അക്രമിയിൽ നിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നതിനുള്ള ഏകമാർഗ്ഗമാണ് അതെങ്കില്‍ വധശിക്ഷ നടപ്പിലാക്കുന്നത് സഭയുടെ പരമ്പരാഗത പഠനം തടയുന്നില്ലായെന്നാണ് സി‌സി‌സി 2267ചൂണ്ടിക്കാട്ടിയിരിന്നത്. ഇതിന് പകരമായാണ് വധശിക്ഷ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലായെന്ന് എഴുതിചേര്‍ത്തത്. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് തിരുത്തിയ പ്രബോധനത്തില്‍ വ്യക്തമാക്കിയിരിന്നു. ലോകവ്യാപകമായി വധശിക്ഷ ഇല്ലാതാക്കാന്‍ സഭ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുമെന്നും പ്രബോധനത്തില്‍ അന്നു ചേര്‍ത്തു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-05-18:17:41.jpg
Keywords: പന്തക്കുസ്ത, നൈജീ
Content: 26853
Category: 18
Sub Category:
Heading: മുനമ്പം നിവാസികൾക്കുള്ള അവകാശം നിയമപരമായി പുനഃസ്ഥാപിക്കുമെന്നു മുഖ്യമന്ത്രി
Content: കൊച്ചി: മുനമ്പം നിവാസികൾക്കു ഭൂമിയിലുള്ള അവകാശം നിയമപരമായി പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ ഉറപ്പുനൽകി. മുഖ്യമന്ത്രിയെ സന്ദർശിച്ച കെആർഎൽസിസി സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. മന്ത്രിമാരായ രമേശ് ചെന്നിത്തല, എ.പി. അനിൽകുമാർ, ഷിബു ബേബി ജോൺ, സി.പി. ജോൺ എന്നിവരെയും സംഘം സന്ദർശിച്ചു. കേരളത്തിലെ ലത്തീൻ കത്തോലിക്കർ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും പ്രതിനിധി സംഘം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. ബിഷപ്പുമാരായ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. സെൽവരാജ ൻ ദാസൻ, കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ, സെക്രട്ടറി പാട്രിക് മൈക്കിൾ, കെഎൽസിഎ പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് എന്നിവരാണു മുഖ്യമന്ത്രിയെ സന്ദർശിച്ചത്. എംഎൽഎമാരായ ടി.ജെ. വിനോദ്, എം. വിൻസന്‍റ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Image: /content_image/India/India-2026-06-06-10:00:39.jpg
Keywords: മുഖ്യമന്ത്രി, മുനമ്പ
Content: 26854
Category: 1
Sub Category:
Heading: ഷാർജയിൽ ക്രൈസ്തവ ഐക്യത്തിന്റെ അടയാളമായി പുതിയ സെമിത്തേരി
Content: ഷാർജ: ഷാർജയില്‍ മരണപ്പെടുന്ന എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികളുടെ മൃതസംസ്ക്കാരത്തിന് തയാറാക്കിയ ക്രിസ്ത്യൻ സെമിത്തേരിയും ചാപ്പലും സതേൺ അറേബ്യയിലെ അപ്പോസ്തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലി വെഞ്ചിരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ വിവിധ സഭാപ്രതിനിധികളും ഭരണാധികാരികളും പങ്കെടുത്തു. ഷാർജ മുനിസിപ്പാലിറ്റിയുടെ ഡയറക്ടർ ജനറൽ ഉബൈദ് സഈദ് അൽ തുനൈജി, വൈദ്യുതി വിതരണ വിഭാഗം ഡയറക്ടർ ഡോ. എഞ്ചി. ഹസ്സൻ അൽ സറൂണി, ഷാർജ പൊലീസ് പ്രിവന്‍റിവ് സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ക്യാപ്റ്റൻ ഖാലിദ്, സ്പെഷൽ പ്രോജക്ട്സ് ഡയറക്ടർ എച്ച്. എഡ്വിൻ മരിയ അറസു എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുവാനെത്തിയിരിന്നു. ഷാർജയിലെ സജ്ജയിൽ, ഷാർജ സിമന്‍റ് ഫാക്ടറിക്ക് എതിർവശവും ഷാർജ ഇന്ത്യൻ ബോയ്സ് സ്കൂളിന് അടുത്തുമായാണ് സെമിത്തേരി സ്ഥിതി ചെയ്യുന്നത്. സെമിത്തേരിക്കുള്ള അനുമതിയും ചാപ്പൽ നിർമാണവും അനുബന്ധ ക്രമീകരണങ്ങളുമടക്കം എല്ലാവിധ സൗകര്യങ്ങളും ഷാർജ ഭരണകൂടം സൗജന്യമായാണ് അനുവദിച്ചത്. ക്രിസ്ത്യൻ സമൂഹത്തോട് ഷാര്‍ജ ഭരണകൂടം കാണിക്കുന്ന സ്നേഹത്തിന്‍റെയും കരുതലിന്‍റെയും പ്രതീകമായാണ് ഇതിനെ വിലയിരുത്തുന്നത്. ഏകദേശം 10 ഏക്കർ സ്ഥലത്തിന്‍റെ വിസ്തീർണമാണ് ഇവിടെയുള്ളത്. ക്രിസ്ത്യൻ സമൂഹത്തോട് കാണിക്കുന്ന പിന്തുണയ്ക്കും സഹകരണത്തിനും ഷാർജ സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയും ആയ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്കും റൂളർ ഓഫീസിന്‍റെ ചെയർമാൻ ഡോ. ശൈഖ് സാലിം ബിൻ അബ്ദു റഹ്മാൻ അൽ ഖാസിമിക്കും ഷാർജ ഭരണകൂടത്തിനും ഷാർജയിലെ ക്രിസ്ത്യൻ സമൂഹം നന്ദി അറിയിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-06-11:02:29.jpg
Keywords: ഷാര്‍ജ, അറേബ്യ
Content: 26855
Category: 1
Sub Category:
Heading: ഫ്രാന്‍സില്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ വൈദികര്‍ക്ക് സമ്മര്‍ദ്ധം നല്‍കുന്ന വിവാദ ശുപാര്‍ശ പിന്‍വലിച്ചു
Content: പാരീസ്: ഫ്രാന്‍സില്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ വൈദികര്‍ക്ക് സമ്മര്‍ദ്ധം നല്‍കുന്ന വിവാദ ബില്‍ ശക്തമായ പ്രതിഷേധത്തിന് ഒടുവില്‍ പിന്‍വലിച്ചു. കുഞ്ഞുങ്ങളുടെ ലൈംഗീക ദുരുപയോഗ കേസുകളുമായി ബന്ധപ്പെട്ട് വൈദികര്‍ 'കുമ്പസാര രഹസ്യം' പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്ന ബില്ലിന്റെ ഭാഗത്തെ ഫ്രഞ്ച് കത്തോലിക്കാ സഭ ശക്തമായി എതിർത്തിരുന്നു. നേരത്തെ ഫ്രഞ്ച് സ്വകാര്യ സ്കൂളായ നോട്രെ-ഡാം ഡി ബെഥാറമിൽ ലൈംഗീക ദുരുപയോഗ ആരോപണം ഉയര്‍ത്തി പൂര്‍വ്വ വിദ്യാർത്ഥികൾ 200 കേസുകൾ ഫയൽ ചെയ്തതിനെത്തുടർന്നാണ് നിയമം മാറ്റാൻ പ്രസിഡന്റ് മാക്രോണിന്റെ സെന്‍റ്റിസ്റ്റ് പാർട്ടി ശ്രമം നടത്തിയത്. ബില്ലിലെ ആർട്ടിക്കിൾ 9 പ്രകാരം വൈദികര്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്നു അനുശാസിക്കുന്നതായിരിന്നു. കുമ്പസാര രഹസ്യങ്ങൾ സൂക്ഷിക്കാൻ വൈദികരെ അനുവദിക്കുന്നത് വഴി നിശബ്ദതയുടെ രഹസ്യഭാഷ സൃഷ്ടിക്കുകയാണെന്നും കുട്ടികൾക്കെതിരായ അക്രമം സഹിക്കുകയോ മറയ്ക്കുകയോ ചെയ്യുന്ന ഒരു സംസ്കാരം സൃഷ്ടിക്കുകയാണെന്നുമായിരിന്നു ആർട്ടിക്കിൾ ഒന്‍പതില്‍ ഉന്നയിച്ച വാദം. എന്നാല്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെ ചെറുക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നുവെന്നും എന്നാല്‍ കുമ്പസാരത്തിന്റെ രഹസ്യാത്മകത മാറ്റാനുള്ള ശ്രമങ്ങൾ മനസ്സാക്ഷിയെയും ആരാധനാ സ്വാതന്ത്ര്യത്തെയും ലംഘിക്കുന്നതാണെന്ന് ഫ്രാൻസിലെ കത്തോലിക്ക മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. സമയപരിധി കഴിഞ്ഞതിനെത്തുടർന്ന്, കുമ്പസാര രഹസ്യവുമായി ബന്ധപ്പെട്ട വ്യവസ്ഥ പിൻവലിച്ചു. കുട്ടികളുടെ സംരക്ഷണത്തില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പ്രധാന ബിൽ അംഗീകരിച്ചു. കുമ്പസാര രഹസ്യം സംരക്ഷിക്കുന്നതിനൊപ്പം തന്നെ കുട്ടികളെ അതിക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഇരകൾക്ക് പിന്തുണ നൽകുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഫ്രഞ്ച് മെത്രാൻ സമിതി വ്യക്തമാക്കി. സിവിൽ അധികാരികളുമായി സഭ എപ്പോഴും സഹകരിക്കുമെന്നും എന്നാൽ അത് കുമ്പസാരത്തിന് പുറത്തുള്ള കാര്യങ്ങളിൽ ആയിരിക്കുമെന്നും ദേശീയ മെത്രാന്‍ സമിതി അറിയിച്ചിട്ടുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-06-13:32:32.jpg
Keywords: ഫ്രാന്‍സില്‍, കുമ്പസാര
Content: 26856
Category: 1
Sub Category:
Heading: 14 വർഷങ്ങൾക്ക് ശേഷം ഇഡ്‌ലിബിലെ ക്രൈസ്തവ കുടുംബങ്ങൾ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തി
Content: ഇഡ്ലിബ്, സിറിയ: സിറിയൻ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നു 14 വർഷം മുന്‍പ് പലായനം ചെയ്ത സിറിയയിലെ ഇഡ്‌ലിബ് ഗ്രാമപ്രദേശങ്ങളിലെ ക്രൈസ്തവ കുടുംബങ്ങൾ മടങ്ങിയെത്തി. ഹല്ലൂസ്, ബുർജ് അൽ-ഖസ്തൽ ഗ്രാമങ്ങളിൽ പില്‍ക്കാലത്ത് വസിച്ചിരിന്ന ക്രൈസ്തവ കുടുംബങ്ങളാണ് സ്വദേശത്തേക്ക് മടങ്ങിയെത്തിയത്. ലതാകിയയിലെ ഗ്രീക്ക് ഓർത്തഡോക്സ് ആർച്ച് ബിഷപ്പ് മോർ അത്തനേഷ്യോസ് ഫഹദ് മടങ്ങിയെത്തിയ കുടുംബങ്ങളെ സ്വാഗതം ചെയ്തു. പരമ്പരാഗത ഗാനങ്ങൾ, ഡാബ്കെ നൃത്തങ്ങൾ എന്നിവക്കൊണ്ട് ജനം മടങ്ങിവരവ് ആഘോഷമാക്കി. കുരിശ് രൂപം ഉള്‍പ്പെടെ വിശ്വാസപരമായ പ്രതീകങ്ങള്‍ വഹിച്ചുക്കൊണ്ടായിരിന്നു പ്രദേശവാസികളുടെ മടങ്ങിവരവ്. ഹാലൂസിലെ കന്യകാമറിയത്തിന്റെ പള്ളിയിലും ബുർജ് അൽ-കസ്തലിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിലും പ്രദേശവാസികള്‍ പ്രാർത്ഥനയ്ക്കായി ഒരുമിച്ച് കൂടി. യുദ്ധത്തിൽ രണ്ട് പള്ളികൾക്കും കേടുപാടുകൾ സംഭവിച്ചെങ്കിലും, മേഖലയില്‍ നിന്നു കുടിയിറക്കപ്പെട്ട കൂടുതല്‍ കുടുംബങ്ങൾ പ്രദേശത്തേക്ക് തിരിച്ചുവരുമെന്നും വീടുകളും അടിസ്ഥാന സൗകര്യങ്ങളും പുനർനിർമിക്കുമെന്നും വിശ്വാസികൾ പ്രതീക്ഷ പ്രകടിപ്പിച്ചു. ക്രിസ്തീയ വിശ്വാസം പ്രത്യാശയിലും പുനരുത്ഥാനത്തിലും അധിഷ്ഠിതമാണെന്ന് ചടങ്ങിൽ സംസാരിച്ച ആർച്ച് ബിഷപ്പ് അത്തനേഷ്യോസ് ഫഹദ് പറഞ്ഞു. ഗ്രാമങ്ങൾ വീണ്ടും അവയുടെ ചൈതന്യം വീണ്ടെടുക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നത് കാണാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. ജനങ്ങൾക്ക് അവരുടെ മാതൃരാജ്യത്തോടുള്ള ശക്തമായ അടുപ്പത്തിന്റെ അടയാളമായാണ് ഒരുമിച്ച് ചേരലെന്നും അദ്ദേഹം പറഞ്ഞു. പൂർവ്വികരുടെ നാടും ക്രിസ്തീയ വിശ്വാസത്തിന്റെ ചരിത്രത്തിലെ പ്രധാന കേന്ദ്രവുമായതിനാൽ സിറിയ ക്രിസ്ത്യാനികൾക്ക് പ്രത്യേക പ്രാധാന്യമുള്ള ഇടമാണെന്നും പ്രദേശത്തേക്ക് മടങ്ങിയെത്തിയ വിശ്വാസികളെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രദേശത്തിന്റെ പുനരുദ്ധാരണത്തിനു ക്രൈസ്തവ നേതൃത്വം പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്. ആഭ്യന്തര യുദ്ധവും ഇസ്ലാമിക തീവ്രവാദികളും ഉയര്‍ത്തിയ വെല്ലുവിളികളെ തുടര്‍ന്നു പതിനായിരകണക്കിന് ക്രൈസ്തവരാണ് മേഖലയില്‍ നിന്നു പലായനം ചെയ്തത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-06-15:38:20.jpg
Keywords: സിറിയ
Content: 26857
Category: 18
Sub Category:
Heading: വൈദികർ ആധുനികലോകത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടവർ: ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ
Content: കോട്ടയം: ആധുനിക ലോകത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടവരായിരിക്കണം വൈദികരെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. ക്രിസ്തുവിനെ അടുത്തറിയാനുള്ള മാർഗങ്ങളാണ് തത്വശാസ്ത്രവും ദൈവശാസ്ത്രവുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വടവാതൂർ പൊന്തിഫിക്കൽ ഓറിയന്‍റല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെയും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെയും അധ്യയനവർഷം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. പിഒഐആർഎസ് പ്രസിഡന്‍റ് ഫാ.ഡോ. പോളി മണിയാട്ട്, സെമിനാരി റെക്ടർ ഫാ.ഡോ. ഡൊമിനിക് വെച്ചൂർ, ഡീക്കൻ ക്രിസ്റ്റി ഐക്കുളം, ഫാ. ഡോ. ജോൺ സാമുവൽ പാലവിളയിൽ ഒഐസി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2026-06-07-07:14:14.jpg
Keywords: ചക്കാല