Contents

Displaying 26331-26340 of 26397 results.
Content: 26792
Category: 18
Sub Category:
Heading: പുസ്തക വായനയിലൂടെ കൂടുതൽ മൂല്യ ബോധമുള്ള തലമുറ വളർന്നു വരണം: ബിഷപ്പ് ഡെന്നീസ് കുറുപ്പശ്ശേരി
Content: കൊച്ചി: അറിവിന്റെ വാതായനങ്ങൾ തുറന്നു തരുന്ന പുസ്തകവായന പ്രോത്സാഹിപ്പിക്കപ്പെടണമെന്നും, അതുവഴി പുതുതലമുറയിൽ കൂടുതൽ ചരിത്രാവബോധവും മൂല്യബോധവും വളർത്തിയെടുക്കണമെന്നും കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി. കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ നേതൃത്വത്തിൽ 5 ദിവസങ്ങളിലായി നടന്ന ക്രിസ്റ്റോഗ്രാഫ ബുക്ഫെസ്റ്റിൻ്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അനേകം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടുന്നുണ്ടെങ്കിലും അവ വായനക്കാരിലേക്ക് എത്തുന്നുണ്ടോ എന്നു പരിശോധിച്ച് വായനയെ പ്രോത്സാഹിപ്പിക്കുവാൻ ആവശ്യമായ നടപടികൾ പൊതുസമൂഹത്തിൽ നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പുനലൂർ രൂപത ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യാതിഥിയായിരുന്നു.ഡോ.ചാൾസ് ഡയസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വികാരി ഡോ.പീറ്റർ കൊച്ചുവീട്ടിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി ഡോ. ജിജു ജോർജ് അറക്കത്തറ, കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, സെൻ്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസ് മാനേജർ ഡോ.ആൻ്റണി തോപ്പിൽ, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.ഗ്രിഗറി പോൾ എന്നിവർ സംസാരിച്ചു.
Image: /content_image/India/India-2026-05-27-12:47:17.jpg
Keywords: കണ്ണൂർ
Content: 26793
Category: 1
Sub Category:
Heading: ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കണം: അഭ്യര്‍ത്ഥനയുമായി ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി; ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുകയും എല്ലാവരുടെയും മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുകയും വേണമെന്നു ലെയോ പാപ്പ. ഇന്നലെ ചൊവ്വാഴ്ച വൈകുന്നേരം കാസ്റ്റൽ ഗാൻഡോൾഫോയ്ക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരിന്നു പാപ്പ. ഗാസയിൽ മാനുഷിക സഹായത്തിനായുള്ള തന്റെ അഭ്യർത്ഥന പുതുക്കിയ പാപ്പ മനുഷ്യജീവിതത്തെ അവഗണിക്കുന്ന യുദ്ധത്തിൽ കൃത്രിമബുദ്ധി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. ഇത് ഒരു ക്ഷണമായി മാത്രമല്ല, ഒരു അഭ്യർത്ഥന എന്ന നിലയിലും പുതുക്കാൻ ആഗ്രഹിക്കുന്നുവെന്നു പാപ്പ പറഞ്ഞു. ഗാസയിലെ ജനങ്ങളെ സഹായിക്കാനും അനുഗമിക്കാനും പുനർനിർമ്മാണം ആരംഭിക്കാൻ സഹായിക്കാനും എല്ലാ അധികാരികളോടും പാപ്പ അഭ്യർത്ഥിച്ചു. ജനങ്ങൾ യഥാർത്ഥത്തിൽ കഷ്ടപ്പെടുകയാണ്. അവർ വളരെയധികം കഷ്ടപ്പെടുന്നത് തുടരുന്നു. അക്രമത്തിന് പകരം ചർച്ചകളിലേക്ക് മടങ്ങേണ്ടതിന്റെയും സംവാദത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കേണ്ടതിന്റെയും ആവശ്യകത പാപ്പ ചൂണ്ടിക്കാട്ടി. എല്ലായ്പ്പോഴും എല്ലാവരുടെയും മനുഷ്യാവകാശങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു. ഇസ്രയേൽ തടങ്കലിൽനിന്ന് വിട്ടയച്ച ഗ്ലോബൽ ഫ്ലോട്ടില ദൗത്യസംഘത്തിലെ അംഗങ്ങൾ ക്രൂരമായ പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ടുണ്ടായിരിന്നു. ഈ പശ്ചാത്തലത്തില്‍ ഓരോ വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്നതിനുള്ള അഭ്യർത്ഥന പുതുക്കേണ്ടതുണ്ടെന്നും നിർഭാഗ്യവശാൽ, ഗാസയിലെ ജനങ്ങൾക്ക് ഇപ്പോഴും മാനുഷിക സഹായം ലഭിക്കുന്നില്ലായെന്നും പാപ്പ ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ ന്യൂനപക്ഷമാണെങ്കിലും ഗാസയില്‍ പതിനായിരകണക്കിന് സാധാരണക്കാരാണ് ജീവിതം മുന്നോട്ടു നീക്കാന്‍ പടവെട്ടുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-27-13:40:17.jpg
Keywords: ഗാസ
Content: 26794
Category: 1
Sub Category:
Heading: ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി, ജനം ഇടവകയിലേക്ക് ഓടിയെത്തുന്നു; രാജ്യത്തെ ദയനീയ സ്ഥിതി വിവരിച്ച് ക്യൂബന്‍ ബിഷപ്പ്
Content: ഹവാന: രാജ്യം അനുഭവിക്കുന്ന കടുത്ത പ്രതിസന്ധിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ക്യൂബൻ ബിഷപ്പുമാരുടെ പ്രസിഡന്റ് മോൺസിഞ്ഞോർ മാർസെലോ ഗൊൺസാലസ് അമഡോർ. ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലായെന്ന വെളിപ്പെടുത്തലുമായി നിരവധി പേരാണ് ഇടവകകളിലേക്ക് എത്തുന്നതെന്നു അദ്ദേഹം പറയുന്നു. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ക്യൂബ വേദനാജനകമാണ്, കാരണം എല്ലാം അതിജീവനത്തിനായുള്ള പോരാട്ടമാണ്. ജനം അരക്ഷിതാവസ്ഥയിലാണ് കഴിയുന്നത്. ഭാവി പൂർണ്ണമായും അനിശ്ചിതത്വത്തിലാണ്. എന്റെ ജനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരവും ദുഃഖകരവുമായ നിമിഷമാണിതെന്ന് എനിക്കറിയാം. കുടിയേറാൻ കഴിയുന്നവർ അങ്ങനെ ചെയ്യുന്നു. രാജ്യം കൂടുതൽ കൂടുതൽ വൃദ്ധരായ ജനസംഖ്യയാൽ പിന്നോട്ട് പോകുകയാണ്. ദാരിദ്ര്യത്തിന് പുറമെ വൈദ്യുതിയുടെ അഭാവം രാത്രിയില്‍ കവർച്ചകൾ വര്‍ദ്ധിക്കുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. സൂപ്പ് കിച്ചണ്‍ വഴി അനേകര്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ സഭയിലെ വൈദികരും സന്യസ്തരും ശ്രമം നടത്തുന്നുണ്ട്, ആളുകൾ അത് കാണുന്നു, സഭ ഉള്ളത് നൽകുന്നു. അത് പങ്കിടുന്നുവെന്നതു അവർ കാണുന്നു. ദൈവത്തിന്റെ കരുതലാണിത്. എന്നിരുന്നാലും, വിലക്കയറ്റവും ഇന്ധനക്ഷാമവും സഭയെ പ്രതിസന്ധിയിലാഴ്ത്തുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞു. ദശാബ്ദങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയും, അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്‌ഥയും ഉള്‍പ്പെടെ ക്യൂബയുടെ നിലവിലെ അവസ്ഥ ദയനീയമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ക്യൂബയിലേക്ക് 6 മില്യൺ ഡോളറിന്റെ സഹായം അമേരിക്ക, കത്തോലിക്ക സഭ മുഖേന വിതരണം ചെയ്തിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-27-15:50:22.jpg
Keywords: ക്യൂബ
Content: 26795
Category: 1
Sub Category:
Heading: ഇറാനില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സ്ത്രീക്ക് 10 വര്‍ഷത്തെ തടവ് ശിക്ഷ
Content: ടെഹ്റാന്‍: തീവ്ര ഇസ്ലാമിക രാജ്യമായ ഇറാനില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സ്ത്രീക്ക് പത്തു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് ടെഹ്‌റാനിലെ ഇസ്ലാമിക് റെവല്യൂഷണറി കോടതി. 41 വയസ്സുള്ള ഗസൽ മാർസ്ബാനാണ് ഒമ്പത് വർഷവും എട്ട് മാസവും തടവ് ശിക്ഷ വിധിച്ചതെന്ന് ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയായ എച്ച്‌ആര്‍‌എ‌എന്‍‌എ (HRANA) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമിക് റെവല്യൂഷണറി കോടതി ബ്രാഞ്ച് 26 ലെ ഇമാൻ അഫ്ഷാരിയെന്ന ജഡ്ജിയാണ് കത്തോലിക്ക വിശ്വാസിയായ ഗസലിന് ശിക്ഷ വിധിച്ചത്. ഇസ്ലാമിനെതിരെ പ്രചരണം നടത്തിയെന്ന ആരോപണം അധികൃതർ മാർസ്ബാനെതിരെ ചുമത്തിയിരിന്നു. 2024 നവംബർ 5ന് ഇറാനിയൻ അധികൃതർ മാർസ്ബാനെ അറസ്റ്റ് ചെയ്യുകയും രണ്ട് മാസത്തേക്ക് ജയിലിൽ അടയ്ക്കുകയും ചെയ്തിരിന്നുവെന്ന് എച്ച്‌ആര്‍‌എ‌എന്‍‌എ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇസ്ലാമിക ഭരണകൂട വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് അധികൃതർ അന്നു മർസ്ബാനെ അറസ്റ്റ് ചെയ്തത്. ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടതിനും അധികാരികള്‍ അവര്‍ക്കെതിരെ കുറ്റാരോപണം നടത്തി. ഇസ്ലാം മതം ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ചതിനെ തുടർന്ന് നേരിടേണ്ടി വന്ന പീഡനങ്ങൾക്ക് മറുപടിയായാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതെന്നു ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഏജൻസിയായ ആർട്ടിക്കിൾ 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 15ന് അധികൃതർ മാർസ്ബനെ വീണ്ടും അറസ്റ്റ് ചെയ്തു. അറസ്റ്റിനിടെ അവരുടെ കൈവശമുണ്ടായിരുന്ന ബൈബിളും ക്രിസ്ത്യൻ പുസ്തകങ്ങളും അവർ പിടിച്ചെടുത്തു. 92 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഇറാനിൽ, ഏകദേശം 800,000 ക്രിസ്ത്യാനികൾ മാത്രമാണുള്ളത്. രാജ്യത്തെ മനുഷ്യാവകാശത്തിന് വേണ്ടി സ്വരമുയര്‍ത്തുന്ന ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരെ കൃത്യമായി ലക്ഷ്യംവെച്ചാണ് ഭരണകൂട വേട്ടയാടല്‍ തുടരുന്നത്. അതേസമയം ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള പീഡനം ശക്തമാകുമ്പോഴും രഹസ്യമായി അനേകം ഇസ്ലാം മതസ്ഥര്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-27-17:58:29.jpg
Keywords: ഇറാന
Content: 26796
Category: 18
Sub Category:
Heading: ദൈവവചനം ഹൃദയപൂർവം പഠിക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: ദൈവവചനം വിശാലമായ കടലാണെന്നും വചനം ഹൃദയത്തിൽ ഉണ്ടാകണമെന്നും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത കുടുംബ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടത്തിയ രൂപത പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ ബൈബിൾ വചന പഠന പരമ്പര 'ജീവമന്ന' സീസൺ ഒന്ന് സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ദൈവവചനം ഹൃദയപൂർവം പഠിക്കണം. കാണാതെ പഠിക്കുന്ന തിരുവചനങ്ങൾ പാറയിൽ കൊത്തിവച്ചിരിക്കുന്നതുപോലെയാണ്. അത് മാഞ്ഞുപോകില്ല. വചന പഠനം നിരന്തരമായ മതബോധനമാണ്. ഒരു ജനതയുടെ നിലവിളിക്ക് ദൈവം കൊടുത്ത ഉത്തരമാണ് 'മന്ന' എന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സീസൺ ഒന്നിൻ്റെ ഇടവക, ഫൊറോന, രൂപതാതല മത്സര വിജയികളെ പങ്കെടുപ്പിച്ച് നടത്തിയ സംഗമത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ 'ജീവമന്ന' സീസൺ രണ്ടിന്റെ പ്രഖ്യാപനവും നടത്തി. സങ്കീർത്തനം 119 മുഴുവനും കാണാതെ പഠിച്ചെഴുതിയ 65 കുട്ടികളെയും കാഷ് അവാർഡ് നൽകി ആദരിച്ചു. അനേകം ആളുകൾ സമ്മാനങ്ങൾ നേടി. 1500ഓളം സമ്മാനങ്ങൾ വിതരണം ചെയ്‌തു. പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളിലും വചന പഠന പരമ്പര നടക്കുന്നുണ്ട്. കുടുംബ കൂട്ടായ്മ്‌മ രൂപത പ്രസിഡൻ്റ് സെബാസ്റ്റ്യൻ പയ്യാനിമണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജോസഫ് അരിമറ്റത്ത്, അസി. ഡയറക്‌ടർ ഫാ. പോൾ കുന്നംപുറത്ത്, ജീവമന്ന പ്രോഗ്രാം ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ, ഡോ. റൂബിൾ രാജ്, സിനിമ നടൻ സിജോയ് വർഗീസ്, ബാബു ഇടമണ്ണിക്കൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2026-05-28-08:36:31.jpg
Keywords: കല്ലറങ്ങാ
Content: 26797
Category: 18
Sub Category:
Heading: ലെയോ പാപ്പയുടെ പ്രഥമ അപ്പസ്തോലിക പ്രബോധനം മുഖ്യമന്ത്രി വി ഡി സതീശന് സമ്മാനിച്ച് സിസിബിഐ
Content: ന്യൂഡൽഹി : ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രതിനിധികൾ പുതുതായി സത്യപ്രതിജ്ഞ ചെയ്ത കേരള മുഖ്യമന്ത്രി വി.ഡി സതീശനെ ആദരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്താൻ ദേശീയ തലസ്ഥാനത്ത് എത്തിയപ്പോഴാണ് സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. സ്റ്റീഫൻ ആലത്തറയും സിസിബിഐ കമ്മീഷൻ ഫോർ മൈഗ്രന്റ്സിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. അഡ്വ. ജെയ്‌സൺ വടശ്ശേരിയും മുഖ്യമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ചയ്ക്കിടെ, മിസോറാമിൽ നിന്നുള്ള പരമ്പരാഗത മിസോ ഗോത്ര ഷാൾ ഫാ. സ്റ്റീഫൻ ആലത്തറ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. 2025 ഒക്ടോബർ 9 ന് പ്രസിദ്ധീകരിച്ച ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനമായ “ദിലേക്സി തേ” അഥവാ “ഞാൻ നിന്നെ സ്നേഹിച്ചു” പകർപ്പും അദ്ദേഹം സമ്മാനിച്ചു. ദരിദ്രരുടെയും ദുർബലരുടെയും ക്ഷേമമായിരിക്കണം ഏതൊരു സർക്കാരിന്റെയും പ്രഥമ പരിഗണനയെന്ന് ഫാ. ആലത്തറ അഭിപ്രായപ്പെട്ടു. ലെയോ പാപ്പയുടെ പ്രഥമ അപ്പസ്തോലിക പ്രബോധനത്തില്‍ ദരിദ്രരോടുള്ള അവഗണന, സാമ്പത്തിക അസമത്വം, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസപ്രതിസന്ധി, കുടിയേറ്റം, അനീതി തുടങ്ങീയ വിവിധ സാമൂഹിക വിഷയങ്ങളാണ് പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്.
Image: /content_image/India/India-2026-05-28-09:02:54.jpg
Keywords: സിസിബിഐ
Content: 26798
Category: 1
Sub Category:
Heading: മെയ് 30ന് ആഗോള സമാധാനത്തിനായി ലെയോ പാപ്പയുടെ നേതൃത്വത്തില്‍ ജപമാല സമര്‍പ്പണം
Content: വത്തിക്കാന്‍ സിറ്റി: സമാധാനത്തിനായുള്ള നിയോഗവുമായി മെയ് 30ന് ലെയോ പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന ജപമാല സമര്‍പ്പണത്തില്‍ ലോകമെമ്പാടുമുള്ള പ്രമുഖ ദേവാലയങ്ങളില്‍ ഒത്തുചേരുന്ന വിശ്വാസികളും പങ്കുചേരും. റോം സമയം വൈകുന്നേരം 7 മണിക്ക് വത്തിക്കാൻ ഗാർഡനിലെ ലൂർദ് ഗ്രോട്ടോയിൽ ലെയോ പാപ്പ ജപമാല സമര്‍പ്പണത്തില്‍ പങ്കുചേരും. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ മേല്‍നോട്ടത്തിലാണ് പ്രാര്‍ത്ഥന നടക്കുക. ഇതേ ദിവസം ലോകത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സമാധാന നിയോഗവുമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് 'ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈനിലെ സർവാനിറ്റ്സിയ ദൈവമാതാവിന്റെ ദേവാലയം, ഫിലിപ്പീൻസിലെ ആന്റിപോളോ സമാധാനത്തിന്റെയും നന്മയുടെയും മാതാവിന്റെ അന്താരാഷ്ട്ര ദേവാലയം, പോർച്ചുഗലിലെ ഫാത്തിമ മാതാവിന്റെ ദേവാലയം, മെഡ്ജുഗോർജെയിലെ സമാധാന രാജ്ഞിയുടെ ദേവാലയം, ഫ്രാൻസിലെ ലൂർദ് മാതാവിന്റെ ദേവാലയം, ലെബനോനിലെ സെന്റ് ചാർബൽ അന്നായയുടെ ദേവാലയം, ഇറ്റലിയിലെ ലോറെറ്റോ പൊന്തിഫിക്കൽ ദേവാലയം എന്നിവിടങ്ങളില്‍ സമാധാന നിയോഗവുമായി അന്നേ ദിവസം ജപമാല സമര്‍പ്പണം നടത്തും. വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ ഷൈൻ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷന്റെ ബസിലിക്കയില്‍ റെക്ടറായ മോൺസിഞ്ഞോർ വാൾട്ടർ ആർ. റോസി ജപമാല ചൊല്ലി പ്രാര്‍ത്ഥിയ്ക്കുമെന്നു അറിയിച്ചിട്ടുണ്ട്. പരിശുദ്ധ പിതാവിനൊപ്പം ലോകമെമ്പാടുമുള്ള ജപമാല സമാപനത്തില്‍ വാഷിംഗ്ടൺ ഡി.സി.യിലെ ബസിലിക്കയും ലോകമെമ്പാടുമുള്ള ആരാധനാലയങ്ങളുമായി പങ്കുചേരുകയാണെന്നും സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രാർത്ഥനയുടെയും ഈ പ്രത്യേക നിമിഷത്തിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-28-09:53:31.jpg
Keywords: ജപമാല
Content: 26799
Category: 1
Sub Category:
Heading: പനാമയിലെ ജുവനൈല്‍ ജസ്റ്റിസ് ഹോമില്‍ കഴിയുന്ന 27 കുട്ടികള്‍ വിവിധ കൂദാശകള്‍ സ്വീകരിച്ചു
Content: പനാമ സിറ്റി: മധ്യ അമേരിക്കന്‍ രാജ്യമായ പനാമയില്‍ കുറ്റകൃത്യങ്ങളെ തുടര്‍ന്നു ജുവനൈല്‍ ജസ്റ്റിസ് ഹോമില്‍ പ്രവേശിപ്പിക്കപ്പെട്ട 27 കുട്ടികള്‍ വിവിധ കൂദാശകള്‍ സ്വീകരിച്ചു. ആഗോള കത്തോലിക്കാ സഭ പന്തക്കുസ്ത തിരുനാൾ ആഘോഷിച്ച മെയ് 24 ഞായറാഴ്ചയാണ് പനാമ സിറ്റിയിലെ ലാസ് ഗാർസാസ് ജുവനൈൽ ഡിറ്റൻഷൻ സെന്ററിൽ തടവിലാക്കപ്പെട്ട വിവിധ പ്രായത്തിലുള്ള കുട്ടികള്‍ മാമ്മോദീസയും സ്ഥൈര്യലേപനവും സ്വീകരിച്ചത്. പനാമയിലെ ആർച്ച് ബിഷപ്പ് ജോസ് ഡൊമിംഗോ ഉല്ലോവ വിശുദ്ധ കുർബാനയ്ക്കും മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കും നേതൃത്വം നൽകി. ജുവനൈൽ ഡിറ്റൻഷൻ സെന്ററിൽ കഴിയുന്ന കൗമാരക്കാരിൽ ഒരാൾക്ക് മാമോദീസയും 27 കുട്ടികള്‍ക്ക് സ്ഥൈര്യലേപന കൂദാശയും നൽകി. കുറ്റകൃത്യങ്ങൾ ചെയ്തവര്‍ക്ക് മാനസാന്തരത്തിലേക്കു മടങ്ങി വരുവാനും വിശ്വാസത്തില്‍ ആഴപ്പെടുവാനും വിദ്യാഭ്യാസം, മാനസിക പിന്തുണ, ആത്മീയ രൂപീകരണം എന്നിവ ഉൾപ്പെടെയുള്ള വിവിധ പരിപാടികള്‍ സഭാനേതൃത്വം ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കുട്ടികളുടെയും അധികൃതരുടെയും അനുവാദത്തോടെയും ഒരുക്കത്തോടെയും കൂദാശകള്‍ നല്‍കിയത്. ജീവിതത്തിലെ നിർണായക ഘട്ടത്തിൽ കൗമാരക്കാരായ ഈ കുട്ടികള്‍ക്ക് ക്രിസ്തുവിനെ കണ്ടുമുട്ടാൻ സഹായിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐഇഐ) ഡയറക്ടർ യസാതി ഫോർട്ടെ പറഞ്ഞു. 2019ലെ ആഗോള യുവജന ദിനത്തിന്റെ ഭാഗമായി പനാമയില്‍ ഫ്രാൻസിസ് മാർപാപ്പ സന്ദര്‍ശനം നടത്തിയപ്പോള്‍ ഈ കേന്ദ്രം സന്ദർശിക്കുകയും തടവില്‍ കഴിയുന്നവരെ കുമ്പസാരിപ്പിക്കുകയും ചെയ്തിരിന്നു. ഇതോടെ കേന്ദ്രം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-28-10:26:00.jpg
Keywords: പനാമ
Content: 26800
Category: 1
Sub Category:
Heading: യുക്രൈന്‍ അതിർത്തിയിൽ കുടിയിറക്കപ്പെട്ട ആളുകളെ ചേര്‍ത്തുപിടിച്ച് കത്തോലിക്ക സന്നദ്ധ സംഘടന
Content: കീവ്: യുക്രൈന്‍ - ബെലാറസ് അതിർത്തിയിൽ കുടിയിറക്കപ്പെട്ട ആളുകളെ പിന്തുണച്ച് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ സ്നേഹ സ്പര്‍ശം. യുദ്ധത്താല്‍ സര്‍വ്വതും നഷ്ട്ടമായിരിക്കുന്ന ജനതയ്ക്കു തുറന്നിരിക്കുന്ന ഏക മാനുഷിക ഇടനാഴി മൊക്രാനി-ഡൊമാനോവ് അതിർത്തിയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ മേഖലയില്‍ കാരിത്താസ് യുക്രൈനും മറ്റ് സംഘടനകളും ചേര്‍ന്ന് രണ്ടായിരത്തിയഞ്ഞൂറിലധികം കുടിയിറക്കപ്പെട്ട ആളുകളെ സഹായിച്ചിട്ടുണ്ട്. 2025 ഫെബ്രുവരി മുതൽ അതിര്‍ത്തിയില്‍ സേവനവും സഹായവുമായി പ്രവര്‍ത്തിക്കുന്ന മാനുഷിക സംഘടനകളിലൊന്നാണ് കാരിത്താസ് യുക്രൈന്‍. ജനങ്ങളുടെ ആവശ്യങ്ങളും അവർ എത്തുന്ന സാഹചര്യങ്ങളും കണക്കിലെടുത്താണ് മേഖലയില്‍ പ്രവർത്തനം ആരംഭിച്ചതെന്നു കാരിത്താസ് യുക്രൈനിന്റെ വൈസ് പ്രസിഡന്റ് ഹ്രിഹോരി സെലേഷ്ചുക്ക് വിശദീകരിച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പ്രായമായവർക്കും, യാത്ര ക്ലേശങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യാൻ കഴിയാത്തവര്‍ക്കും വേണ്ടി, യാത്ര ക്രമീകരണങ്ങൾ ഒരുക്കിയെന്നും ഇതിനിടെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈനുള്ളില്‍ യാത്ര തുടരാൻ ടിക്കറ്റ് വാങ്ങാൻ പലർക്കും പണമില്ലായിരുന്നു, അവർക്കായി ടിക്കറ്റുകൾ വാങ്ങി. അതേസമയം, ട്രെയിനുകൾക്കോ ​​ബസുകൾക്കോ ​​വേണ്ടിയുള്ള കാത്തിരിപ്പ് മൂന്ന്, അഞ്ച്, അല്ലെങ്കിൽ ഏഴ് മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന സാഹചര്യമുണ്ടായിരിന്നു. ആ സമയത്ത് അവര്‍ക്ക് ഭക്ഷണവും മറ്റ് സഹായവും പരിചരണവും ലഭ്യമാക്കിയിട്ടുണ്ടെന്നും കാരിത്താസ് വ്യക്തമാക്കി. ഒരു സ്ത്രീക്ക് നേരിടേണ്ടി വന്ന ദയനീയ സാഹചര്യവും അതിനെ അതിജീവിച്ചതും കാരിത്താസ് യുക്രൈനിന്റെ പ്രതിനിധി വെളിപ്പെടുത്തി. അവളുടെ ഭർത്താവ് മരിച്ചിരിന്നു. അവരുടെ എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടു. അടുത്തതായി എന്തുചെയ്യണം, എവിടേക്ക് പോകണം എന്നു അവര്‍ക്ക് അറിയില്ലായിരിന്നു. രേഖകളില്ലാതെ, ഒന്നുമില്ലാതെ, കുട്ടികളുമായി മാത്രമാണ് അവർ ഇവിടെ എത്തിയത്. അവരെ ചേര്‍ത്തുപിടിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ഹ്രിഹോരി സെലേഷ്ചുക്ക് പറഞ്ഞു. യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനങ്ങളെ സഹായിക്കുന്നതിനായി നിരവധി തവണ വത്തിക്കാനും ഇടപെട്ടിരിന്നു. ആവശ്യമായ മരുന്നുകളും കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന പതിനായിരകണക്കിന് ഭക്ഷണ പാക്കറ്റുകളും ഇലക്ട്രിക് റേഡിയറ്ററുകളും ഉള്‍പ്പെടെ നിരവധി തവണ വത്തിക്കാന്‍ സഹായം ലഭ്യമാക്കിയിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-28-12:00:23.jpg
Keywords: കാരിത്താ, യുക്രൈ
Content: 26801
Category: 18
Sub Category:
Heading: ലഹരിക്കെതിരെ പോരാടാന്‍ സ്ത്രീകൾ തയ്യാറാകണം: ബിഷപ്പ് ആന്റണി വാലുങ്കൽ
Content: കൊച്ചി: നവകേരള സൃഷ്ടിക്കായി സ്ത്രീ സമൂഹം മുന്നിട്ടിറങ്ങണമെന്നും സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ പ്രതികരിക്കാനും തടയിടാനും അമ്മമാരടങ്ങുന്ന സ്ത്രീസമൂഹം തയ്യാറാകണമെന്നും വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ഡോ.ആന്റണി വാലുങ്കൽ. കെ.എൽ.സി.ഡബ്ല്യു.എ - കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ വരാപ്പുഴ അതിരൂപത പതിനഞ്ചാമത് വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിന്റെ വിവിധ കോണുകളിലേക്ക് സ്ത്രീസമൂഹം കടന്നുവരണം. അങ്ങനെ വരുമ്പോഴാണ് സൽഭരണം ഉണ്ടാകുന്നതിന് കൂടുതൽ സാധ്യതകൾ ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലുണ്ടായിട്ടുള്ള വിപ്ലവകരമായ പല മുന്നേറ്റങ്ങൾക്കും തുടക്കം കുറിച്ചത് സ്ത്രീകളാണ്. അത്തരത്തിൽ ഇനിയും നിരവധി വിഷയങ്ങൾ അവർ ഏറ്റെടുക്കാനുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ.എൽ.സി.ഡബ്ല്യു.എ വരാപ്പുഴ അതിരൂപത പ്രസിഡന്റ് മേരി ഗ്രേസ് അധ്യക്ഷത വഹിച്ചു. എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് മുഖ്യാതിഥിയായിരുന്നു. വിജയിച്ച ജനപ്രതിനിധികൾക്ക് യോഗത്തിൽ ആദരവ് നൽകി. ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ഫാ. യേശുദാസ് പഴമ്പിള്ളി, റാണി പ്രദീപ്, അഡ്വ. ഷെറി ജെ. തോമസ്, റോയി ഡികുഞ്ഞ, ലിസി സെബാസ്റ്റ്യൻ, അഡ്വ. എൽസി ജോർജ്, ഡോ. ഗ്ലാഡിസ് തമ്പി, റീന റാഫേൽ, ഡോ. ബീന പി.ജെ, ആലീസ് ജോസഫ്, മീന റോബർട്ട് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2026-05-29-05:27:20.jpg
Keywords: ലഹരി, സ്ത്രീ