Contents

Displaying 26291-26300 of 26397 results.
Content: 26752
Category: 1
Sub Category:
Heading: സ്പാനിഷ് ദേവാലയത്തിന്റെ 1,700 കിലോഗ്രാം ഭാരമുള്ള ദേവാലയ മണി വെഞ്ചിരിച്ച് പാപ്പ
Content: വലൻസിയ: സ്പെയിനിലെ പ്രസിദ്ധമായ "വലൻസിയൻ സിസ്റ്റൈൻ ചാപ്പൽ" എന്നറിയപ്പെടുന്ന സെന്‍റ് നിക്കോളാസ് ദേവാലയത്തിന്റെ നാമധേയത്തിലുള്ള ചരിത്രപ്രസിദ്ധമായ ഇടവകയുടെ ദേവാലയ മണി ലെയോ പാപ്പ വെഞ്ചിരിച്ചു. പള്ളിയിലെ മണി ഗോപുരത്തിൽ സ്ഥാപിക്കുന്നതിനായി വലൻസിയയിലേക്ക് എത്തിക്കുന്നതിന് മുന്‍പ് വത്തിക്കാനിൽ പാപ്പയുടെ ആശീര്‍വാദം സ്വീകരിക്കുവാന്‍ സഭാനേതൃത്വം തീരുമാനിക്കുകയായിരിന്നു. വലൻസിയ ആർച്ച് ബിഷപ്പ് എൻറിക് ബെനവന്റ് വിദാൽ, സാൻ നിക്കോളാസ് ഇടവക വികാരി ഫാ. അന്റോണിയോ കോർബി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന്റെയും വലൻസിയൻ സിവിൽ സൊസൈറ്റി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് പാപ്പ, ദേവാലയ മണി ആശീര്‍വദിച്ചത്. വെങ്കലം കൊണ്ടു നിര്‍മ്മിച്ച മണിയിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ മുദ്രാവാക്യമായ ഇൻ ഇല്ലോ ഉനോ ഉനം ("ഏക ക്രിസ്തുവിൽ നമ്മൾ ഒന്നാണ്") എന്നതു ആലേഖനം ചെയ്തിട്ടുണ്ട്. ആശീർവാദ ചടങ്ങിനിടെ വലൻസിയൻ പാരമ്പര്യ ശൈലിയായ “a la española” രീതിയിൽ മണിമുഴക്കവും നടത്തി. പരമ്പരാഗത കരകൗശല സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു വെങ്കലത്തിൽ നിർമ്മിച്ചിരിക്കുന്ന പുതിയ മണിയ്ക്കു 1.34 മീറ്റർ വ്യാസവും ഏകദേശം 1,700 കിലോഗ്രാം ഭാരവുമുണ്ട്. തടികൊണ്ടുള്ള നുകം, അനുബന്ധ വസ്തുക്കള്‍, ബോൾട്ട് എന്നിവയുൾപ്പെടെയുള്ള പൂർണ്ണമായ ദേവാലയ മണി സംവിധാനത്തിന് 3.05 മീറ്റർ ഉയരവും ഏകദേശം 3,000 കിലോഗ്രാം ഭാരവുമുണ്ടെന്നാണ് കണക്ക്. അതേസമയം മണി സ്ഥാപിക്കുന്ന സെന്‍റ് നിക്കോളാസ് ദേവാലയത്തിന് വത്തിക്കാനുമായി ചരിത്രപരമായ ബന്ധമുണ്ടെന്നതാണ് ശ്രദ്ധേയമായ വസ്തുത. 1455-ൽ ഈ ദേവാലയത്തിന്റെ റെക്ടറായിരുന്ന ഫാ. അല്‍ഫോണ്‍സോ ഡെ ബോര്‍ജ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും “കാലിക്സ്തൂസ് മൂന്നാമൻ” എന്ന പേര് സ്വീകരിക്കുകയും ചെയ്തു. മാർപാപ്പയായ ശേഷവും അദ്ദേഹം സെന്‍റ് നിക്കോളാസ് ദേവാലയത്തിന്റെ റെക്ടർ പദവി നിലനിർത്തി. ഇതിന് പിന്നാലെ റോമിലെ നിലവിലെ മാർപാപ്പയെ ദേവാലയത്തിന്റെ പ്രതീകാത്മക റെക്ടറായി കണക്കാക്കുകയും, ഇടവക വികാരി മാർപാപ്പയുടെ പ്രതിനിധിയായി “വൈസ് റെക്ടർ” പദവിയിൽ സേവനം ചെയ്യുകയും ചെയ്യുന്ന പ്രത്യേക പാരമ്പര്യം രൂപപ്പെടുകയായിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-18-14:57:49.jpg
Keywords: സ്പാനിഷ്. സ്പെയി
Content: 26753
Category: 1
Sub Category:
Heading: 'ഓൾ അയർലൻഡ് ജപമാല റാലി' ജൂൺ 6ന്; രാജ്യവ്യാപകമായ ബിൽബോർഡ് ക്യാംപെയിന്‍ പുരോഗമിക്കുന്നു
Content: ഡബ്ലിന്‍: 'ഓൾ അയർലൻഡ് ജപമാല റാലി' ജൂൺ 6ന് നോക്കിൽ നടക്കാനിരിക്കെ രാജ്യവ്യാപകമായ ബിൽബോർഡ് ക്യാംപെയിന്‍ പുരോഗമിക്കുന്നു. അനേകരെ പ്രാര്‍ത്ഥനയിലേക്ക് കൂട്ടിക്കൊണ്ടുവരുവാന്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ബിൽബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 40-ാമത് ജപമാല റാലിയിൽ പതിനായിരത്തിലധികം ആളുകൾ ഒത്തുകൂടിയതിന്റെ അടിസ്ഥാനത്തിൽ, ഇത്തവണ ജപമാല റാലിയ്ക്ക് വേദിയാകുന്നത് നോക്കിലെ മരിയന്‍ പ്രത്യക്ഷീകരണം നടന്ന പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമാണെന്നത് പരിഗണിച്ചുകൂടിയാണ് ബിൽബോർഡ് ക്യാംപെയിന്‍ സംഘാടകര്‍ നടത്തുന്നത്. ബിൽബോർഡുകൾ ഉപയോഗിച്ച് രാജ്യത്തെ ജപമാല റാലി പരസ്യപ്പെടുത്തുന്നത് ഇതാദ്യമാണ്. വടക്കൻ അയർലണ്ടിലെ വിവിധ സ്ഥലങ്ങള്‍ ഉള്‍പ്പെടെ അന്‍പതോളം ഇടങ്ങളില്‍ ഇതിനോടകം ബിൽബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ധന്യനായ ഫാ. പാട്രിക് പെയ്‌റ്റൺ ലോകമെമ്പാടും ജപമാല റാലികൾ നടത്തുന്നതിന് ബിൽബോർഡുകളിലൂടെ ശ്രദ്ധ തിരിച്ചിരിന്നുവെന്നും അതാണ് ഇത്തവണ തങ്ങള്‍ക്കു പ്രചോദനമായതെന്നും റാലിയുടെ സംഘാടകരിൽ ഒരാളായ ഫാ. മാരിയസ് ഒ'റെയ്‌ലി ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിനോട് പറഞ്ഞു. ഇടവകകളും ബിൽബോർഡ് പ്രചാരണത്തിലൂടെ വിശ്വാസികളുടെ പങ്കാളിത്തം ഉറപ്പാക്കുവാന്‍ ശ്രമം തുടരുന്നുണ്ട്. ഡ്രോഗെഡയിലെ ഹോളി ഫാമിലി ഇടവകയുടെ ആഭിമുഖ്യത്തില്‍ പട്ടണത്തില്‍ ഒരുക്കിയ ബിൽബോർഡുകളിലൂടെ ജപമാല റാലിയില്‍ പങ്കെടുക്കുവാന്‍ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. കൗണ്ടി മേയോയിലെ ആറ്റിമാസിലുള്ള ഫാ. പെയ്‌റ്റൺ സെന്ററും ഹോളി ക്രോസ് ഫാമിലി മിനിസ്ട്രീസിന്റെയും ആഭിമുഖ്യത്തിലാണ് ജപമാല റാലി ഇത്തവണ നടക്കുക. പ്രമുഖ പ്രഭാഷകരായ ഫാ. ക്രിസ് അലാർ, നിക്കി കിംഗ്‌സ്‌ലി, ബിഷപ്പ് ഒലിവർ ഡോം എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ റാലിയോട് അനുബന്ധിച്ച് സന്ദേശം നല്‍കും. ആയിരകണക്കിന് വിശ്വാസികള്‍ ഇത്തവണ റാലിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-18-15:44:35.jpg
Keywords: ജപമാല
Content: 26754
Category: 18
Sub Category:
Heading: അതൃപ്തി പരിഹരിക്കാൻ തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി
Content: തിരുവനന്തപുരം: പുതിയ മന്ത്രിസഭയിൽ ലത്തീൻ സഭയ്ക്ക് പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടർന്നുണ്ടായ അതൃപ്തി പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി. സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾക്കകം വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയ മുഖ്യമന്ത്രി, ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ അടക്കമുള്ള സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. കോവളം എംഎൽഎ എം. വിൻസെന്റിനെ ഫിഷറീസസ് മന്ത്രിയാക്കണമെന്നായിരുന്നു സഭയുടെ പ്രധാന ആവശ്യം. ഈ പശ്ചാത്തലത്തിലാണ് അതൃപ്‌തി തണുപ്പിക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തിര സന്ദർശനം. തീരദേശ ജനത നേരിടുന്ന വിവിധ പ്രശ്‌നങ്ങളിലും വികസന കാര്യങ്ങളിലും അതീവ ശ്രദ്ധയോടെയുള്ള ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്‌ചയിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സഭയുടെ ആശങ്കകൾ പരിഹരിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Image: /content_image/India/India-2026-05-19-10:57:21.jpg
Keywords: ലത്തീൻ
Content: 26755
Category: 1
Sub Category:
Heading: "മാഗ്നിഫിക്ക ഹുമാനിത്താസ്": ലെയോ പാപ്പയുടെ പ്രഥമ ചാക്രികലേഖനം 25നു പുറത്തിറക്കും
Content: വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ മാര്‍പാപ്പയുടെ പ്രഥമ ചാക്രികലേഖനം ഈ വരുന്ന 25നു പുറത്തിറക്കും. 'നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം' എന്ന പ്രമേയത്തെ ആധാരമാക്കി "മാഞ്ഞിഫിക്ക ഹുമാനിത്താസ്" എന്ന പേരിലാണ് ചാക്രികലേഖനം പുറത്തിറക്കുന്നത്. ലെയോ പതിമൂന്നാമൻ പാപ്പയുടെ ചാക്രികലേഖനമായ 'റേരും നൊവാരും' പുറത്തിറക്കിയതിന്റെ 135-ാം വാർഷികമായ മെയ് 15-നാണ്, ലെയോ പതിനാലാമൻ പാപ്പ തന്റെ പ്രഥമ ചാക്രിക ലേഖനത്തിൽ ഒപ്പുവെച്ചത് എന്നത് ശ്രദ്ധേയമാണ്. ലേഖനത്തിന്റെ ഔദ്യോഗിക പ്രകാശനം, മെയ് ഇരുപത്തിയഞ്ചാം തീയതി, പ്രാദേശിക സമയം രാവിലെ 11.30 നു വത്തിക്കാനിലെ സിനഡു ഹാളില്‍വെച്ച് നടക്കും. പാപ്പയുടെ സാന്നിധ്യത്തിലായിരിക്കും പരിപാടി നടക്കുക. വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടസ്, സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർനി, ഡർഹാം സർവകലാശാലയിലെ ദൈവശാസ്ത്രജ്ഞയും പ്രൊഫസറുമായ പ്രൊഫസർ അന്ന റോളണ്ട്സ് തുടങ്ങീ നിരവധി പ്രമുഖർ പ്രഭാഷണം നടത്തും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ നൽകുന്ന സമാപന സന്ദേശത്തിനു ശേഷം, ലെയോ പതിനാലാമൻ പാപ്പ, സന്ദേശം നൽകും. മാര്‍പാപ്പ നല്‍കുന്ന അപ്പസ്തോലിക ആശീർവാദത്തോടെയായിരിക്കും പരിപാടികള്‍ക്ക് സമാപനമാകുക. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-19-11:12:27.jpg
Keywords: ലെയോ
Content: 26756
Category: 1
Sub Category:
Heading: ക്രൈസ്തവ മിഷ്ണറിമാര്‍ക്കെതിരെ വീണ്ടും വിഷം തുപ്പി ആർഎസ്എസ് മുഖവാരിക 'കേസരി'
Content: തിരുവനന്തപുരം: പാവങ്ങളെ ചേര്‍ത്തുപിടിക്കുന്ന ക്രൈസ്തവ മിഷ്ണറിമാര്‍ക്കെതിരെ വിഷം തുപ്പി ആർഎസ്എസ് മുഖവാരികയുടെ ലേഖനം. 'കേസരി' വാരികയുടെ മെയ് മാസ ലക്കത്തിലാണ് "മാവോയിസ്റ്റുകളുടെ മിഷ്ണറി ബന്ധങ്ങള്‍" എന്ന പേരില്‍ വിഷലിപ്തമായ ലേഖനം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ക്രൈസ്തവ മിഷൻ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്തുകയും, സാമൂഹിക സേവന പ്രവർത്തനങ്ങളെ മാവോയിസ്റ്റുകളുമായുള്ള ബന്ധമായി ചിത്രീകരിച്ചുമാണ് ലേഖനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക ഉന്നമനം തുടങ്ങിയ വിവിധ മേഖലകളിൽ ക്രൈസ്തവ മിഷ്ണറിമാര്‍ നൽകിയ സംഭാവനകളെ മോശമായി ചിത്രീകരിക്കുന്നതാണ് അനിൽ ഐക്കര എന്നയാള്‍ എഴുതിയിരിക്കുന്ന ലേഖനം. സാമൂഹിക സേവനം ഉപയോഗിച്ച് മതം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷ്ണറിമാരില്‍ നിന്നും മറ്റ് സമാന ചിന്താഗതിക്കാരായ സംഘടനകളില്‍ നിന്നും അര്‍ബന്‍ നക്‌സലുകള്‍ പിന്തുണ ശേഖരിക്കുന്നുണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് ലേഖനത്തില്‍ ഉന്നയിക്കുന്നത്. ഭാരതത്തിലെ വനവാസ മേഖലകള്‍ കേന്ദ്രീകരിച്ച് ആസൂത്രിതവും സംഘടിതവുമായ മതംമാറ്റങ്ങള്‍ നടത്തുന്നതിനുവേണ്ടി അമേരിക്കയില്‍ നിന്ന് കോടിക്കണക്കിന് രൂപ എത്തിക്കുന്നുണ്ടെന്ന വ്യാജ ആരോപണം ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്. വിദേശത്തു നിന്നു സംഭാവന സ്വീകരിക്കുവാന്‍ വിവിധ നിയന്ത്രണങ്ങളോടെ ആര്‍‌എസ്‌എസ് നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തന്നെ നടപ്പിലാക്കിയ സംവിധാനങ്ങളെ അപഹസിക്കുന്നതാണ് ഈ പരാമര്‍ശങ്ങള്‍. മാവോയിസ്റ്റ്- ക്രൈസ്തവ മിഷ്ണറി കൂട്ടുകെട്ടാണെന്ന യുക്തിരഹിതമായ ആരോപണമാണ് ലേഖനത്തില്‍ ഉടനീളം കാണാനാകുന്നത്. ഇതിനു മുന്‍പും ക്രൈസ്തവരെ അവഹേളിച്ചു നിരവധി തവണ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച വാരികയാണ് കേസരി. മിഷ്ണറിമാര്‍ ദേശവിരുദ്ധരും സായുധ ഭീകരവാദത്തിലേക്ക് നയിക്കുന്നവരുമാണെന്ന വിഷലിപ്തമായ പരാമര്‍ശങ്ങളോടെ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ലേഖനം ഏറെ പ്രതിഷേധത്തിനു കാരണമായിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-19-12:07:52.jpg
Keywords: കേസരി
Content: 26757
Category: 1
Sub Category:
Heading: യുദ്ധം തകർത്ത സിറിയയിലെ സഭയെ താങ്ങിനിറുത്തിയ ആർച്ച് ബിഷപ്പ് ജീന്‍ ക്ലെമന്റ് വിടവാങ്ങി
Content: ആലപ്പോ: സിറിയൻ ആഭ്യന്തര യുദ്ധത്തിന്റെ അതികഠിനമായ ഘട്ടങ്ങളില്‍ വിശ്വാസികള്‍ക്ക് പ്രത്യാശ പകര്‍ന്ന് നിലക്കൊണ്ട സിറിയയിലെ ആലപ്പോ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് ജീന്‍ ക്ലെമന്റ് ജീന്‍ബര്‍ട് വിടവാങ്ങി. 83 വയസ്സായിരിന്നു. ഫ്രാൻസ് സന്ദർശനത്തിനിടെ മെയ് ഒന്‍പതിനായിരിന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍. 1995 മുതൽ 2021 വരെ ആലപ്പോ അതിരൂപതയെ നയിച്ച അദ്ദേഹം, സിറിയൻ ആഭ്യന്തര യുദ്ധം ഏല്‍പ്പിച്ച കനത്ത ആഘാതങ്ങള്‍ക്കിടയിലും വിശ്വാസികളോടൊപ്പം തുടരുകയായിരിന്നു. 1943-ൽ ആലപ്പോയിലെ മെൽക്കൈറ്റ് കത്തോലിക്ക കുടുംബത്തിൽ ജനിച്ച ജീന്‍ബര്‍ട് 12 മക്കളില്‍ ആറാമനായിരുന്നു. 11-ാം വയസ്സിൽ അദ്ദേഹം സെമിനാരിയിൽ പ്രവേശിച്ചുവെങ്കിലും മടങ്ങി. പിന്നീട് വീണ്ടും വൈദിക പരിശീലനത്തില്‍ ഏര്‍പ്പെടുകയും 1968-ൽ തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു. യുവജനങ്ങൾക്കായുള്ള വിവിധ ശുശ്രൂഷകളിലൂടെ അദ്ദേഹം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. തനിക്കു ഭരമേല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി. 1995 സെപ്റ്റംബർ 16ന് മെത്രാനായി അഭിഷിക്തനായി. സിറിയൻ യുദ്ധകാലത്ത് പലരും രാജ്യം വിട്ടുപോയപ്പോൾ പോലും ആലപ്പോ വിട്ടു പലായനം ചെയ്യാന്‍ ബിഷപ്പ് ജീന്‍ ക്ലെമന്റ് തയാറായില്ല. ബോംബാക്രമണങ്ങളും നാശനഷ്ടങ്ങളും നാടിനെ വേട്ടയാടിയപ്പോഴും സഭയുടെ മേല്‍ തനിക്കുള്ള ഉത്തരവാദിത്വം തിരിച്ചറിഞ്ഞു അദ്ദേഹം അവിടെ തന്നെ തുടര്‍ന്നു. സര്‍വ്വതും നഷ്ട്ടപ്പെട്ട വിശ്വാസികളെ ചേര്‍ത്തു പിടിച്ചും എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടന വഴി സഹായങ്ങള്‍ ലഭ്യമാക്കിയും അദ്ദേഹം തന്റെ ഇടയധര്‍മ്മം നിര്‍വ്വഹിച്ചിരിന്നു. “സിറിയയിലെ ക്രൈസ്തവർ ഇന്നും നിലനിൽക്കുന്നത് ദൈവപരിപാലനയിലാണ്” എന്ന അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളും ആഭ്യന്തര യുദ്ധവും ഏല്‍പ്പിച്ച ഇരുണ്ട നാളുകളിൽ വിശ്വാസികൾക്ക് പ്രത്യാശയുടെ പ്രതീകമായിരുന്ന ആർച്ച് ബിഷപ്പ് രാജ്യത്തെ ക്രൈസ്തവ വിശ്വാസത്തിന്റെ നിലനിൽപ്പിനായുള്ള ഏറ്റവും ശക്തരായ വക്താക്കളിൽ ഒരാളായിരിന്നു. തങ്ങളുടെ പ്രിയപ്പെട്ട മെത്രാപ്പോലീത്തായുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിറിയന്‍ വിശ്വാസികള്‍. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-19-13:14:27.jpg
Keywords: സിറിയ
Content: 26758
Category: 1
Sub Category:
Heading: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങിയ വാഴ്ത്തപ്പെട്ട ഹോപ്കോയുടെ ഓര്‍മ്മയ്ക്കു അര നൂറ്റാണ്ട്
Content: ഹ്രാബ്‌സ്കെ, സ്ലോവാക്യ: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങി നിത്യതയിലേക്ക് യാത്രയായ ഗ്രീക്ക് കത്തോലിക്ക മെത്രാനായ വാഴ്ത്തപ്പെട്ട വസിൽ ഹോപ്കോയുടെ 50-ാം ചരമവാർഷികം സ്ലോവാക്യയിൽ ആചരിച്ചു. ജന്മനാടായ ഹ്രാബ്‌സ്കെയിൽ നൂറുകണക്കിന് വിശ്വാസികൾ ഒത്തുകൂടിയാണ് അനുസ്മരണ ആഘോഷങ്ങളിൽ പങ്കെടുത്തത്. അനുസ്മരണ ബലിയ്ക്കു പ്രെസോവിലെ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് ജോനാസ് മാക്സിം കാര്‍മ്മികനായി. അമേരിക്കയിലെ പസായിക് ബൈസന്‍റൈന്‍ കത്തോലിക്ക രൂപതാധ്യക്ഷൻ ബിഷപ്പ് കര്‍ട്ട് ബര്‍നറ്റ് സഹകാർമ്മികനായിരുന്നു. മുപ്പതിലധികം വൈദികരും സന്യാസിനികളും നിരവധി വിശ്വാസികളും ശുശ്രൂഷകളില്‍ പങ്കെടുത്തു. 1904 ഏപ്രിൽ 21 ന് ഇന്നത്തെ കിഴക്കൻ സ്ലോവാക്യയിലെ ഹ്രാബ്‌സ്‌കെയിലാണ് വസിൽ ഹോപ്‌കോയുടെ ജനനം. 1929 ഫെബ്രുവരി 3ന് അദ്ദേഹം ഗ്രീക്ക് കത്തോലിക്കാ വൈദികനായി അഭിഷിക്തനായി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, വളർന്നുവന്ന സോവിയറ്റ് കമ്മ്യൂണിസ്റ്റ് സ്വാധീനം, പ്രീസോവിനെ ബാധിച്ചപ്പോള്‍ ചെക്കോസ്ലോവാക്യയിലെ ബിഷപ്പ് പാവോൾ പീറ്റർ ഗോജ്ഡിക്, ഗ്രീക്ക് കത്തോലിക്കാ സഭയ്ക്കായി ഒരു സഹായ മെത്രാനെ വേണമെന്ന് വത്തിക്കാനോട് അഭ്യര്‍ത്ഥിച്ചു. ഇതേ തുടര്‍ന്നു 1947 മെയ് 11ന് ഹോപ്കോ മെത്രാനായി നിയമിതനായി. ഗ്രീക്ക് കത്തോലിക്ക സഭയുടെ മേല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ രൂക്ഷമായ സമയമായിരിന്നു അത്. കമ്മ്യൂണിസ്റ്റ് അധിനിവേശം ഗ്രീക്ക് കത്തോലിക്കാ സഭയെ വലിയ തോതിൽ ബാധിച്ചു. 1950-ൽ കത്തോലിക്ക സഭയ്ക്കു വിലക്കേര്‍പ്പെടുത്തുകയും സ്വത്തുക്കൾ റഷ്യൻ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറുകയും ചെയ്തു. ബിഷപ്പ് പാവോൾ പീറ്ററിനെ അറസ്റ്റ് ചെയ്ത് ജീവപര്യന്തം വിധിച്ച് തടവിലാക്കി. 1950 ഏപ്രിൽ 28-ന് ബിഷപ്പ് ഹോപ്കോയെ അറസ്റ്റ് ചെയ്തു. തടവറയില്‍ അദ്ദേഹം ക്രൂരമായ പീഡനങ്ങള്‍ക്കാണ് ഇരയായത്. ആഴ്ചകളോളം അദ്ദേഹത്തിന് ഭക്ഷണം നിഷേധിച്ചു. ഇതിനിടെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കി. വത്തിക്കാനോട് വിശ്വസ്തത പുലർത്തിയതില്‍ വിറളിപൂണ്ട നേതാക്കള്‍ വൈകാതെ അദ്ദേഹത്തെ വിചാരണ ചെയ്ത് 15 വർഷത്തെ തടവിന് ശിക്ഷിച്ചു. ദിനംപ്രതി അദ്ദേഹത്തിന്റെ ശരീരം ശോഷിക്കുകയായിരിന്നു. 1964-ൽ അദ്ദേഹത്തെ വൃദ്ധസദനത്തിലേക്ക് മാറ്റി. 1968-ലെ ചെക്കോസ്ലോവാക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ രാഷ്ട്രീയ ഉദാരവൽക്കരണത്തിന്റെ ഭാഗമായാണ് ഗ്രീക്ക് കത്തോലിക്ക സഭ നിയമപരമായി പുനഃസ്ഥാപിക്കപ്പെട്ടത്. ഇതേ തുടര്‍ന്നു അനാരോഗ്യത്തിനിടയിലും ബിഷപ്പ് ഹോപ്കോ മെത്രാന്‍ ശുശ്രൂഷ പുനരാരംഭിച്ചു. നിരവധി വൈദികരെ വിവിധ ശുശ്രൂഷകള്‍ക്കായി നിയമിക്കുകയും തന്റെ ആരോഗ്യപരമായ ബലഹീനതകൾക്കിടയിലും സഭാജീവിതം പുനർനിർമ്മിക്കുവാന്‍ വലിയ ഇടപെടലുകളും നടത്തി. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 1976 ജൂലൈ 23ന് പ്രിസോവിൽവെച്ച് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. 2003 സെപ്റ്റംബർ 14-ന് ബ്രാറ്റിസ്ലാവയിൽ നടന്ന ചടങ്ങിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-19-16:53:49.jpg
Keywords: കമ്മ്യൂണി
Content: 26759
Category: 18
Sub Category:
Heading: ലത്തീൻ അതിരൂപത ആസ്ഥാനത്തു മന്ത്രിമാരുടെ സന്ദര്‍ശനം
Content: തിരുവനന്തപുരം: ലത്തീൻ അതിരൂപത ആസ്ഥാനത്തു മന്ത്രിമാരായ കെ. മുരളീധരനും സി.പി ജോണും സന്ദര്‍ശനം നടത്തി. ഇന്നലെ വൈകുന്നരത്തോടെ വെള്ളയമ്പലം ബിഷപ്‌സ് ഹൗസിലെത്തിയ മന്ത്രിമാർ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസ്, വികാരി ജനറാൾ മോൺ. യൂജിൻ എച്ച്. പെരേര എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. അതിരൂപത അൽമായ ശുശ്രൂഷ ഡയറക്‌ടർ ഫാ. ബീഡ് മനോജ് അമാദോ, ചാൻസലർ ഫാ. ജോസ്‌ജി എന്നിവരും പങ്കെടുത്തു. പതിവു സന്ദർശനത്തിനായാണ് എത്തിച്ചേർന്നതെന്നു കൂടിക്കാഴ്‌ചയ്ക്കു ശേഷം മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു. ഇത് തന്റെ നിയോജക മണ്ഡലമാണ്. എംപിയായിരിക്കുമ്പോഴും എംഎൽഎ ആയിരിക്കുമ്പോഴും താൻ ഇവിടുത്തെ സ്ഥിരം സന്ദർശകനാണ്. ജില്ലയിലെ രണ്ടു മന്ത്രിമാരാണ് ഞങ്ങൾ രണ്ടു പേരും. ഫിഷറീസ് വകുപ്പിൻ്റെ കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി സഭാ നേതൃത്വം ചർച്ച ചെയ്‌തതാണ്. മന്ത്രിസഭാ രൂപീകരണത്തിൽ യുഡിഎഫ് എല്ലാ കാര്യങ്ങളും നോക്കിയിട്ടുണ്ട്. ചിലപ്പോൾ ചില കാര്യങ്ങൾ വിട്ടുപോയി എന്നുവരാം. അതൊക്കെ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. അതേസമയം കടലിനെ അറിയുന്ന ആൾ ഫിഷറീസ് മന്ത്രിയാകണമെന്ന മുൻ നിലപാടു തന്നെയാണ് സഭയ്ക്കുള്ള തെന്ന് മോൺ. യൂജിൻ എച്ച്. പെരേര പ്രതികരിച്ചു. മന്ത്രിസഭയിൽ ലത്തീൻ സഭയ്ക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന വിമർശനം നേരത്തേ ഉയർത്തിയിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ സത്യപ്രതിജ്ഞയ്ക്കു ശേഷം വെള്ളയന്‌പലത്തെ ബിഷപ്‌സ് ഹൗസിലെത്തിയിരു ന്നു. ഇതിന്റെ തുടർച്ചയായാണ് മന്ത്രിമാരായ കെ. മുരളീധരനും, സി.പി ജോണും ഇന്നലെ സഭാ ആസ്ഥാനത്തെത്തിയത്.
Image: /content_image/India/India-2026-05-20-07:45:33.jpg
Keywords: ലത്തീൻ
Content: 26760
Category: 18
Sub Category:
Heading: വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണം: കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: കേരളത്തിൽ യു ഡി എഫ് മന്ത്രിസഭയിൽ വിദ്യാഭ്യാസ,ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണമെന്ന് കോൺഗ്രസ്.ഇലക്ഷൻ കാലത്ത് നൽകിയ വാക്ക് പാലിക്കണം.സമ്മർദ്ദത്തിന് കത്തോലിക്ക മുമ്പിൽ അടിയറവുകൾ പറയാതെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ നീതി ലഭ്യമാക്കണം.വിദ്യാഭ്യാസം രണ്ട് വകുപ്പാക്കി മാറ്റിയിട്ടും അതിനെ ചിലർ നടത്തുന്ന ശ്രമങ്ങൾ കുത്തകവൽക്കരിക്കാൻ അപലപനീയമാണ്. ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ രീതിയും വകുപ്പും ഇന്ന് കേരളത്തിന് ആവശ്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ഒരു കാലത്ത് ക്രൈസ്തവ സമൂഹം ദീർഘ വീക്ഷണത്തോടെ നടത്തിയ പ്രവർത്തനങ്ങളായിരുന്നു കേരള നവോത്ഥാനത്തിനും കേരള മോഡൽ വികസനത്തിനും കാരണമായത്. അതിനെ പൂർണ്ണമായും തമസ്കരിക്കാൻ ശ്രമിക്കരുത്. കേരളത്തിൻറെ വിദ്യാഭ്യാസ രംഗം പുതുമയും ആധുനികതയും മാറ്റങ്ങളും തേടുമ്പോൾ ഭരിക്കുന്നവരിലും മാറ്റം അനിവാര്യമാണ്. വകുപ്പുകൾ പാർട്ടികൾ സ്വകാര്യ സ്വത്തായി കൊണ്ടു നടക്കുന്ന രീതി അംഗീകരിക്കാനാവില്ല. ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട കാലങ്ങളായുള്ള അവഗണനകൾ തിരുത്തണം. വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകളിൽ പൊതു സ്വീകാര്യമായ ക്രമീകരണങ്ങൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതികരണങ്ങളിലേക്ക് കടക്കുമെന്നും കത്തോലിക്ക കോൺഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/India/India-2026-05-20-07:54:57.jpg
Keywords: കോൺഗ്ര
Content: 26761
Category: 1
Sub Category:
Heading: ക്രിസ്ത്യാനികളുടെ അവകാശങ്ങൾ സംരക്ഷിക്കും: മാര്‍പാപ്പയ്ക്കു ഇറാഖിലെ കുര്‍ദ്ദിഷ് പ്രസിഡന്റിന്റെ ഉറപ്പ്
Content: റോം: ഇറാഖിലെ ക്രിസ്ത്യാനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധരാണെന്നു മാര്‍പാപ്പയ്ക്കു ഉറപ്പുനല്‍കിക്കൊണ്ട് കുര്‍ദ്ദിസ്ഥാന്‍ മേഖലയുടെ പ്രസിഡന്റ്. വടക്കന്‍ ഇറാഖിലെ സ്വയംഭരണാധികാരമുള്ള കുര്‍ദ്ദിസ്ഥാൻ മേഖലയുടെ പ്രസിഡന്റായ നെച്ചിർവാൻ ബർസാനി മെയ് 18ന് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച മധ്യേയാണ് ക്രിസ്ത്യാനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത അറിയിച്ചത്. 2014 ൽ ഇസ്ലാമിക് സ്റ്റേറ്റ് മൊസൂൾ കീഴടക്കിയതിനെത്തുടർന്ന് പതിനായിരക്കണക്കിന് ഇറാഖി ക്രിസ്ത്യാനികൾ കുര്‍ദ്ദിസ്ഥാൻ മേഖലയിലേക്ക് പലായനം ചെയ്തിരിന്നു. ക്രിസ്ത്യാനികളും എല്ലാ മതസമൂഹങ്ങളും കുര്‍ദ്ദിസ്ഥാൻ മേഖലയുടെ ചരിത്രത്തിന്റെയും സ്വത്വത്തിന്റെയും അവിഭാജ്യ ഘടകമാണെന്നും അവരുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അടിയുറച്ച് നില്‍ക്കുമെന്നും മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ബർസാനി 'എക്സി'ല്‍ കുറിച്ചു. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള സമൂഹങ്ങളുടെ അവകാശങ്ങൾ, അന്തസ്സ്, അവരുടെ പൂർവ്വികരാജ്യത്ത് സമാധാനപരമായ സാന്നിധ്യം എന്നിവ സംരക്ഷിക്കുന്നത് എല്ലായ്പ്പോഴും തങ്ങളുടെ കടമയാണെന്നും അതു തുടരുമെന്നും മാര്‍പാപ്പയോട് ആവര്‍ത്തിച്ചതായി അദ്ദേഹം വ്യക്തമാക്കി. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">I was honored to meet His Holiness Pope Leo XIV <a href="https://twitter.com/Pontifex?ref_src=twsrc%5Etfw">@Pontifex</a> today in the Vatican.<br><br>I reaffirmed that Christians and all religious communities are not only an integral part of the Kurdistan Region’s history and identity, but continue to shape its future.<br><br>I reiterated to His… <a href="https://t.co/4tIu1dvpui">pic.twitter.com/4tIu1dvpui</a></p>&mdash; Nechirvan Barzani (@IKRPresident) <a href="https://twitter.com/IKRPresident/status/2056306910874267941?ref_src=twsrc%5Etfw">May 18, 2026</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> വത്തിക്കാന്റെ ധാർമ്മിക നേതൃത്വത്തിനും ലോകമെമ്പാടും സംഭാഷണവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന നിര്‍ണ്ണായക പങ്കിനും ഇറാഖിന്റെയും കുർദിസ്ഥാൻ മേഖലയുടെയും നന്ദിയും ആദരവും അദ്ദേഹം പ്രകടിപ്പിച്ചു. അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖിലേക്കും കുർദിസ്ഥാൻ മേഖലയിലേക്കുമുള്ള ചരിത്രപരമായ സന്ദർശനത്തെ കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചതായും ഇറാഖും കുർദിസ്ഥാൻ മേഖലയും സന്ദർശിക്കാൻ ലെയോ പാപ്പയെ ക്ഷണിച്ചതായും പ്രസിഡന്‍റ് നെച്ചിർവാൻ 'എക്സില്‍' കുറിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-20-08:16:14.jpg
Keywords: കുര്‍ദ്ദി