Contents

Displaying 26241-26250 of 26397 results.
Content: 26702
Category: 18
Sub Category:
Heading: ക്രൈസ്‌തവ സഭകളുടെ സഹകരണത്തിന് നാഷ്ണൽ ഫെഡറേഷൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ സ്ഥാപിതമായി
Content: ബംഗളൂരു: ഭാരതത്തിലെ ക്രൈസ്‌തവ സഭകളുടെ ഐക്യത്തിലും സഹകരണത്തിലും പുതിയ ചരിത്രം കുറിച്ച് നാഷ്ണൽ ഫെഡറേഷൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ ഔദ്യോഗികമായി നിലവിൽ വന്നു. ബംഗളൂരു സെന്‍റ് ജോൺസ് നാഷ്ണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്ന നാലാമത് ദേശീയ എക്യുമെനിക്കൽ ഫെലോഷിപ്പിലാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്. കത്തോലിക്ക, പ്രൊട്ടസ്റ്റൻ്റ്, ഓർത്തഡോക്‌സ്, ഇവാഞ്ചലിക്കൽ വിഭാഗങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഈ വേദി, ഇന്ത്യൻ ക്രൈസ്‌തവ സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനും ഐക്യദാർഢ്യത്തിനും പുതിയ ദിശാ ബോധം നൽകും. ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, സഭാ മേധാവികൾ, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരുൾപ്പെടെ ഏകദേശം 45 പേർ ഫെലോഷിപ്പിൽ പങ്കെടുത്തു. കത്തോലിക്കാ സഭയുടെ ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയും വേൾഡ് കൗൺസിൽ ഓഫ് ചർച്ചസും സംയുക്തമായി തയ്യാറാക്കിയ ക്രിസ്ത്യൻ ഐക്യത്തിനായുള്ള എക്യുമെനിക്കൽ പ്രാർത്ഥനാ ശുശ്രൂഷയോടെയാണ് സമ്മേളനം ആരംഭിച്ചത്. സിബിസിഐ ഡയലോഗ് ആൻഡ് എക്യുമെനിസം ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് യോഗം ഉദ്ഘാടനം ചെയ്‌ത്‌ സന്ദേശം നൽകി. സിബിസിഐ അധ്യക്ഷൻ കർദ്ദിനാൾ ആന്റണി പുള, ആർച്ച് ബിഷപ്പ് ജോസഫ് ഡിസൂസ എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുപ്പിൽ, കർദ്ദിനാൾ പൂളയെ എൻ‌എഫ്‌സി‌ഐയുടെ ചെയർമാനായി തിരഞ്ഞെടുത്തു. ആർച്ച് ബിഷപ്പ് ഡിസൂസ, ബിഷപ്പ് കല്ലറങ്ങാട്ട്, ചർച്ച് ഓഫ് സൗത്ത് ഇന്ത്യയിലെ ബിഷപ്പ് വിൻസെന്റ് വിനോദ് കുമാർ എന്നിവരെ കൺവീനർമാരായി തിരഞ്ഞെടുത്തു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-05-11-10:20:45.jpg
Keywords: ഐക്യ
Content: 26703
Category: 1
Sub Category:
Heading: അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിനു അഭിമാനമായി 2 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിക്കും
Content: പാറ്റേഴ്സൺ (ന്യൂജേഴ്‌സി): അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിനും സീറോ മലബാർ സഭയ്ക്കും അഭിമാന നിമിഷമായി ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സൺ സെന്റ് ജോർജ് ഇടവകയിൽ വളർന്ന രണ്ട് മലയാളി യുവാക്കൾ ഒരേ സമയം ഷിക്കാഗോ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കാനൊരുങ്ങുന്നു. ഡീക്കന്മാരായ സാം കുട്ടപ്പശേരിയും മൈക്കിൾ ജെയിംസുമാണ് ജൂൺ 13ന് പൗരോഹിത്യം സ്വീകരിക്കുന്നത്. പാറ്റേഴ്സണിലെ ഗെറ്റി അവന്യൂവിലുള്ള സെൻ്റ് ജോർജ് പള്ളിയിൽ ജൂൺ 13ന് രാവിലെ പത്തിനു നടക്കുന്ന തിരുക്കർമങ്ങൾക്കു ചിക്കാഗോ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. ഇടവകയുടെ പ്രാരംഭ ഘട്ടത്തിൽ പത്തു വർഷത്തോളം സേവനം ചെയ്‌ത മാർ ജോയ് ആലപ്പാട്ട്, അന്ന് തന്റെ കീഴിൽ വിശ്വാസ പരിശീലനം നേടിയ രണ്ട് ഇടവകാംഗങ്ങളെ വൈദികരായി അഭിഷേകം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. ഡീക്കൻ സാം കുട്ടപ്പശേരി റട്ഗേഴ്‌സ് സർവകലാശാലയിൽനിന്ന് ബിരുദം നേടിയ ശേഷം ഇല്ലിനോയിസിലും റോമിലുമായി വൈദിക പഠനം പൂർത്തിയാക്കി. ന്യൂജേഴ്‌സിയിലെ റോബി - സിസി ദമ്പതികളുടെ മകനാണ്. ഡീക്കൻ മൈക്കിൾ ജെയിംസ് കാൾഡ് വെൽ സർവകലാശാലയിൽനിന്ന് ബയോളജി ബിരുദത്തിന് ശേഷമാണ് മണ്ടലീൻ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയത്. ജെയിംസ്-ഷേർളി ദമ്പതികളുടെ മകനാണ്. ജൂണ്‍ 14 രാവിലെ നവവൈദികർ തങ്ങളുടെ പ്രഥമ ദിവ്യബലി അർപ്പിക്കും. ഇടവക വികാരി ഫാ. സിമ്മി തോമസിന്റെയും കൈക്കാരന്മാരുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-11-10:53:26.jpg
Keywords: തിരുപ്പട്ടം
Content: 26704
Category: 1
Sub Category:
Heading: ഏകാധിപതിയുടെ ഭരണത്തെ തുടര്‍ന്നു പലായനം ചെയ്ത യുവ നിക്കരാഗ്വേൻ സെമിനാരി വിദ്യാർത്ഥി തിരുപ്പട്ടം സ്വീകരിച്ചു
Content: മിയാമി: നിക്കരാഗ്വേയിലെ സ്വേച്ഛാധിപതി ഡാനിയേൽ ഒർട്ടേഗയുടെ ഭരണത്തിനു കീഴിലുള്ള കൊടിയ പീഡനങ്ങളിൽ നിന്ന് പലായനം ചെയ്ത യുവ നിക്കരാഗ്വേൻ സെമിനാരി വിദ്യാർത്ഥി തിരുപ്പട്ടം സ്വീകരിച്ചു. നിക്കരാഗ്വേൻ ഗവൺമെന്റിന്റെ കത്തോലിക്കാ സഭയ്‌ക്കെതിരായ അടിച്ചമർത്തലിനെ തുടര്‍ന്നു നാടുകടത്തപ്പെട്ട ക്രിസ്റ്റ്യൻ ഡേവിഡ് മെൻഡിയേറ്റ ഹെർണാണ്ടസാണ് അമേരിക്കയില്‍വെച്ചു തിരുപ്പട്ടം സ്വീകരിച്ചത്. ഇന്നലെ മെയ് 10 ന് മിയാമിയിലെ സെന്റ് മേരി കത്തീഡ്രലിൽവെച്ചായിരിന്നു പൗരോഹിത്യ പട്ട സ്വീകരണം. നിക്കരാഗ്വേയിലെ സെമിനാരി പഠനകാലത്ത്, ഒർട്ടേഗ ഭരണകൂടത്തിന്റെ ഏറ്റവും തുറന്ന വിമർശകരിൽ ഒരാളായ ബിഷപ്പ് സിൽവിയോ ബേസിനൊപ്പം പ്രവര്‍ത്തിക്കുവാന്‍ ക്രിസ്റ്റ്യൻ ഡേവിഡിന് കഴിഞ്ഞിരിന്നു. കനത്ത പീഡനങ്ങൾക്കിടയിൽ 2019-ൽ നിക്കരാഗ്വയിൽ നിന്ന് ക്രിസ്റ്റ്യൻ പലായനം ചെയ്തു. ആദ്യം ഗ്വാട്ടിമാലയിലും പിന്നീട് കോസ്റ്റാറിക്കയിലും അഭയം തേടി. ഒടുവിൽ 2022 ജനുവരിയിൽ അദ്ദേഹം മിയാമിയിൽ എത്തി. മിയാമി അതിരൂപതയുടെയും ബിഷപ്പ് ബേസിന്റെയും സഹായത്തോടെ അദ്ദേഹം തന്റെ പൗരോഹിത്യ പരിശീലനം തുടരുകയായിരിന്നു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="es" dir="ltr">El emotivo momento en que revestimos al P. Cristhian David Mendieta con la casulla sacerdotal durante su ordenación esta mañana. ¡Felicidades, Cristhian David! <a href="https://t.co/NaBVUzidpE">pic.twitter.com/NaBVUzidpE</a></p>&mdash; Silvio José Báez (@silviojbaez) <a href="https://twitter.com/silviojbaez/status/2053190119192949098?ref_src=twsrc%5Etfw">May 9, 2026</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> തന്റെ സ്ഥാനാരോഹണത്തിനുശേഷം സംസാരിച്ച ഫാ. മെൻഡിയേറ്റ, താൻ ഇപ്പോഴും നിക്കരാഗ്വേയിലെ ജനത്തെയും രാഷ്ട്രത്തെയും ഹൃദയത്തിൽ വഹിക്കുന്നുവെന്നും രാജ്യത്തിനും അതിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കും വേണ്ടി തന്റെ പ്രഥമ ബലിയര്‍പ്പണം നടത്തുമെന്നും പറഞ്ഞു. തന്നെ സ്വാഗതം ചെയ്തതിനും പ്രവാസജീവിതത്തിൽ തന്റെ ദൈവവിളി തുടരാൻ അനുവദിച്ചതിനും മിയാമി അതിരൂപതയ്ക്ക് ഫാ. മെൻഡിയേറ്റ നന്ദി പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് തോമസ് വെന്‍സ്കി തിരുപ്പട്ട ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-11-11:43:45.jpg
Keywords: നിക്കരാഗ്വേ
Content: 26705
Category: 1
Sub Category:
Heading: യുക്രൈനിൽ ക്രിസ്തു വിശ്വാസം കരുത്താർജ്ജിക്കുന്നതായി അപ്പസ്തോലിക് ന്യൂണ്‍ഷോയുടെ വെളിപ്പെടുത്തല്‍
Content: കീവ്: യുദ്ധത്തിന്റെ ഭീകരത രാജ്യത്തെ വേട്ടയാടിയപ്പോഴും രാജ്യത്തു നിലനില്‍ക്കുന്നത് ജ്വലിക്കുന്ന വിശ്വാസമാണെന്ന വെളിപ്പെടുത്തലുമായി യുക്രൈനിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ. യുദ്ധത്തിന്റെ ഭീകരത രാജ്യത്തെ മുൻനിര പ്രദേശങ്ങളിലെ നിരവധി ആളുകളെ ദൈവത്തിലേക്ക് തിരികെ നയിച്ചിട്ടുണ്ടെന്ന് യുക്രൈനിലെ വത്തിക്കാൻ അംബാസഡറായ ആർച്ച് ബിഷപ്പ് വിശ്വാൽദാസ് കുൽബോകാസ് പറഞ്ഞു. അപകടസാധ്യതകൾക്കിടയിലും നിരവധി വൈദികരും, സന്യാസി സന്യാസിനികളും അപകടകരമായ പ്രദേശങ്ങളിലെ ആളുകളെ സേവിക്കുന്നത് തുടരുകയാണെന്നും കൂദാശകൾ, മാനുഷിക സഹായം, കൗൺസിലിംഗ്, വൈകാരിക പിന്തുണ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധമേഖലകളിൽ "അവിശ്വാസികൾ അവശേഷിക്കുന്നില്ല". നിരന്തരമായ മിസൈൽ ആക്രമണങ്ങള്‍ക്കിടെ ജീവിക്കുന്ന സൈനികരും ദുഃഖിതരായ കുടുംബങ്ങളും സാധാരണക്കാരും പ്രത്യാശയ്ക്കും ശക്തിക്കും വേണ്ടി പ്രാർത്ഥനയിലേക്കും സഭയിലേക്കും കൂടുതലായി തിരിയുന്നുവെന്ന് ആർച്ച് ബിഷപ്പ് വിശ്വാൽദാസ് കുൽബോകാസ് വ്യക്തമാക്കി. 2022-ൽ റഷ്യയുടെ പൂർണ്ണ തോതിലുള്ള അധിനിവേശത്തിന് മുന്‍പ് മുതൽ കീവിൽ തുടരുന്ന ന്യൂൺഷ്യോ, നിലവിലുള്ള സംഘർഷം മൂലമുണ്ടായ കഷ്ടപ്പാടുകൾക്കിടയില്‍ അസാധാരണമായ ആത്മീയ ഉണര്‍വാണുള്ളതെന്നും വ്യക്തമാക്കി. മാനസിക ആഘാതം, സ്ഥാനഭ്രംശം, നഷ്ടം എന്നിവ നേരിടുമ്പോൾ ആളുകൾ സമാധാനവും ആശ്വാസവും അർത്ഥവും തേടുന്ന അഭയകേന്ദ്രങ്ങളായി യുക്രൈനിലെ പള്ളികൾ മാറിയിട്ടുണ്ട്. യുദ്ധക്കളത്തിൽ അനിശ്ചിതത്വവും മരണവും കണ്‍മുന്നില്‍ നേരിടുന്ന സൈനികർക്ക് വിശ്വാസം വളരെ പ്രധാനമായി മാറിയിരിക്കുകയാണെന്നും സൈനിക ചാപ്ലിൻമാരുടെ ആവശ്യം വർദ്ധിച്ചുവരികയാണെന്നും ആർച്ച് ബിഷപ്പ് വിശ്വാൽദാസ് കുൽബോകാസ് വെളിപ്പെടുത്തി. യുദ്ധദുരന്തങ്ങൾക്കിടയിലും, സാധാരണ യുക്രേനിയക്കാർക്കിടയിൽ ശ്രദ്ധേയമായ ഐക്യദാർഢ്യം, അനുകമ്പ, അടിയുറച്ച വിശ്വാസം എന്നിവയ്ക്ക് താൻ സാക്ഷ്യം വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-11-13:43:05.jpg
Keywords: യുക്രൈ
Content: 26706
Category: 1
Sub Category:
Heading: ഈജിപ്തിൽ 191 ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കൂടി ഔദ്യോഗിക അനുമതി
Content: കെയ്‌റോ: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഈജിപ്തിൽ 191 ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കൂടി ഔദ്യോഗിക അനുമതി നല്‍കുവാന്‍ ഭരണകൂടത്തിന്റെ തീരുമാനം. ക്രൈസ്തവ ദേവാലയങ്ങളുടെയും അനുബന്ധ സേവന കെട്ടിടങ്ങളുടെയും പദവി നിയമവിധേയമാക്കുന്നതിന് ചേര്‍ന്ന സമിതിയുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മുസ്തഫ മദ്‌ബൗലി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഭവന, ഊര്‍ജ്ജ, നഗര സാമൂഹ്യ വകുപ്പ് മന്ത്രി റാൻഡ എൽ-മെൻഷാവിയും നിരവധി മന്ത്രാലയങ്ങളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. നിയമവിധേയമാക്കാൻ അപേക്ഷിച്ച ദേവാലയങ്ങളുടെ അവസ്ഥ സംബന്ധിച്ച് കഴിഞ്ഞ യോഗത്തിനുശേഷം നടത്തിയ പരിശോധനകളുടെ ഫലങ്ങൾ കമ്മിറ്റി അവലോകനം ചെയ്തതായി മന്ത്രി സഭയുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് എൽ-ഹോംസാനി പറഞ്ഞു. യോഗത്തിൽ, 191 പള്ളികളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നിയമവിധേയമാക്കലിന് കമ്മിറ്റി അംഗീകാരം നൽകി. അതേസമയം കമ്മിറ്റി പ്രവർത്തനം ആരംഭിച്ചതിനുശേഷം നിയമവിധേയമാക്കിയ പള്ളികളുടെയും കെട്ടിടങ്ങളുടെയും ആകെ എണ്ണം 3,804 ആയി ഉയർന്നു. 2016 ഓഗസ്റ്റ് 30നാണ് ഈജിപ്ത് പാര്‍ലമെന്റ് ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ നിര്‍മ്മാണവും പരിപാലനവുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണം നടത്തിയത്. സർക്കാർ അനുമതിയില്ലാതെ നിർമിച്ച ക്രിസ്ത്യൻ ആരാധനാലയങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങൾക്കും നിയമപരമായ അനുമതി നൽകാൻ 2016-ല്‍ പ്രത്യേക കമ്മിറ്റി തന്നെ രൂപീകരിച്ചിരിന്നു. ഇതിന്‍ പ്രകാരമാണ് വിവിധ പരിശോധനകള്‍ക്ക് ശേഷം അനുമതി നല്‍കുന്നത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അംഗീകാരവും അനുമതിയും നല്‍കുന്നത്. അംഗീകാരം ലഭിച്ച ദേവാലയങ്ങളില്‍ ഭൂരിഭാഗവും പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് നിര്‍മ്മിക്കപ്പെട്ടവയാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-11-15:59:44.jpg
Keywords: ഈജി
Content: 26707
Category: 18
Sub Category:
Heading: സിഎംഐ സന്യാസ സമൂഹ സ്ഥാപനത്തിന്റെ 195-ാം വാർഷികം ആചരിച്ചു
Content: മാന്നാനം: സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരും വിലയുള്ളവരാണെന്ന് വിശുദ്ധ ചാവറയച്ചൻ തന്റെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തിയെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. സിഎംഐ സന്യാസ സമൂഹത്തിന്റെ സ്ഥാപനത്തിന്റെ 195 -ാം വാർഷിക ദിനത്തിൽ മാന്നാനം സെൻ്റ് ജോസഫ്‌സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സിഎംഐ സഭയുടെ പ്രിയോർ ഫാ.ഡോ. പോൾ ആച്ചാണ്ടി, വികാർ ജനറൽ, ജനറൽ കൗൺസിലർമാർ, വിവിധ പ്രോവിൻസുകളിലെ പ്രോവിൻഷ്യൽമാർ, പ്രോവിൻഷൽ കൗൺസിലർമാർ തുടങ്ങിയവർ വിശുദ്ധ കുർബാനയിൽ സഹ കാർമികരായിരുന്നു. സന്യാസ സമൂഹ സ്ഥാപനത്തിന്റെ ദ്വിശതാബ്ദിക്ക് മുന്നൊരുക്കമായി നടത്തിവരുന്ന ദശവത്‌സര ആഘോഷത്തോടനുബന്ധിച്ചുള്ള മാധ്യമ വർഷാചരണത്തിൻ്റെ ഉദ്ഘാടനവും മാർ തോമസ് തറയിൽ നിർവഹിച്ചു. 1831 മേയ് 11ന് വിശുദ്ധ ചാവറയച്ചനും പാലയ്ക്കൽ മല്പാനും പോരൂക്കര മല്പാനും ചേർന്ന് മാന്നാനം കുന്നിൽ ആശ്രമത്തിനും പള്ളിക്കും തറക്കല്ലിട്ടതിൻ്റെ വാർഷികദിനമാണ് സന്യാസ സമൂഹ സ്ഥാപന വാർഷികദിനമായി ആചരിക്കുന്നത്. ദശവത്സര ജൂബിലി ഉദ്ഘാടനം 2022 മേയ് 11നാണ് നടത്തിയത്.
Image: /content_image/India/India-2026-05-12-12:26:57.jpg
Keywords: സിഎംഐ
Content: 26708
Category: 1
Sub Category:
Heading: വിശ്വാസവും ശാസ്ത്രവും ശത്രുക്കളാണെന്ന ധാരണ ഒഴിവാക്കപ്പെടണം: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകത്തിലെ പലരും ശാസ്ത്രവും സഭയും വ്യക്തമായി പഠിപ്പിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നുവെന്നത് യാഥാർഥ്യമാണെന്നും വിശ്വാസവും ശാസ്ത്രവും ശത്രുക്കളാണെന്ന ധാരണ ഒഴിവാക്കപ്പെടണമെന്നും ലെയോ പാപ്പ. വത്തിക്കാൻ ജ്യോതിശാസ്ത്ര നിലയ ഫൗണ്ടേഷന്റെ ബോർഡ് അംഗങ്ങളെ, ഇന്നലെ തിങ്കളാഴ്ച വത്തിക്കാനിൽ സ്വീകരിച്ചു സന്ദേശം നൽകുകയായിരിന്നു പാപ്പ. വിശ്വാസവും ശാസ്ത്രവും ശത്രുക്കളാണെന്ന വർദ്ധിച്ചുവരുന്ന ധാരണയെ ചെറുക്കേണ്ടതിന്റെ അടിയന്തിര ആവശ്യം സഭയ്ക്ക് തോന്നിയ സാഹചര്യമാണ്, വത്തിക്കാന്‍ ഒബ്സർവേറ്ററി ആരംഭിക്കുവാൻ കാരണമായതെന്നും പാപ്പ ചൂണ്ടിക്കാട്ടി. ലോകത്തിലെ പലരും ശാസ്ത്രവും സഭയും വ്യക്തമായി പഠിപ്പിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നുവെന്നത് യാഥാർഥ്യമാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി. ഇത് നാം വസിക്കുന്ന ഗ്രഹത്തിന്റെ ചൂഷണത്തിന് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയ പാപ്പ, അതുകൊണ്ടാണ് ശാസ്ത്രസത്യങ്ങളെ സഭ ചേർത്തുനിർത്തുന്നത്, അനിവാര്യമായിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും അത്ഭുതത്തോടെ നോക്കാനുള്ള കഴിവ്, യാതൊരു വിഭജനങ്ങളും കൂടാതെ എല്ലാ മനുഷ്യർക്കും നല്കപ്പെട്ടിരിക്കുന്ന ഒരു ദാനമാണെന്നും പാപ്പ വ്യക്തമാക്കി. ഇത് നമ്മുടെ ഭയങ്ങളെയും വീഴ്ചകളെയും ദൈവത്തിന്റെ വിശാലതയുടെ അടിസ്ഥാനത്തിൽ കാണുന്നതിനും ആശ്വാസം തേടുന്നതിനും നമ്മെ സഹായിക്കുന്നുവെന്നും പാപ്പ പറഞ്ഞു. എന്നാൽ ദൈവം ഉരുവാക്കിയ ഈ പ്രകാശം, ഇന്ന് മനുഷ്യനിർമ്മിത വെളിച്ചം കൊണ്ട് നമ്മെ അന്ധരാക്കിയിരിക്കുന്നുവെന്നതാണ് യാഥാർഥ്യമെന്നും പാപ്പ കൂട്ടിച്ചേർത്തു. ദൈവത്തിന്റെ സൃഷ്ടികർമ്മം എല്ലാത്തിനെയും അതിശയിപ്പിക്കുന്നതിനാൽ, പ്രപഞ്ചത്തിന്റെ ഉത്ഭവവും പ്രവർത്തനങ്ങളും പര്യവേക്ഷണം ചെയ്യാൻ, ആഴത്തിൽ വിശ്വാസമുള്ള ആളുകൾ ആകർഷിക്കപ്പെടുന്നതിൽ അതിശയിക്കാനില്ലെന്നും പാപ്പ പറഞ്ഞു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-12-13:34:45.jpg
Keywords: ശാസ്ത്ര
Content: 26709
Category: 4
Sub Category:
Heading: വാഴ്ത്തപ്പെട്ട ഹന്ന ഹെലീന ക്രിസനോവ്സ്ക; അൾത്താരയുടെ വണക്കത്തിനു യോഗ്യയായ ആദ്യ നേഴ്സ്
Content: മെയ് 12 ലോക നേഴ്സസ് ദിനം. ഭൂമിയിലെ കാവൽ മാലാഖമാരെ മനുഷ്യർ വാഴ്ത്തിപ്പാടി മനസ്സു മടുക്കാത്ത ഈക്കാലത്തു അൾത്താരയുടെ വണക്കത്തിനു യോഗ്യയായ ആദ്യ നേഴ്സിനെപ്പറ്റി നമുക്കറിയേണ്ടേ? അൾത്താരയുടെ വണക്കത്തിനു യോഗ്യയായ ആദ്യത്തെ അല്മായ നേഴ്സാണ് വാഴ്ത്തപ്പെട്ട ഹന്ന ഹെലീന ക്രിസനോവ്സ്ക എന്ന പോളണ്ടുകാരി. 2018 ഏപ്രിൽ 28നു ഒരു ചരിത്രം പിറക്കുകയായിരുന്നു. അന്നാണ് കത്തോലിക്കാ സഭയിൽ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ട ഒരു അല്മായ നേഴ്സിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. ഒരു പ്രൊഫഷണൽ ഓർഗനൈസേഷൻ അവരുടെ അംഗങ്ങളിൽ ഒരാളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു ഉയർത്തണമെന്ന് സഭയോടു അഭ്യർത്ഥിച്ചതും ഇതാദ്യമായിരുന്നു..! പോളണ്ടിലെ ക്രാക്കോവിലാണ് നഴ്സിംഗ് ശുശ്രൂഷയ്ക്കും, നഴ്സിംഗ് വിദ്യാഭ്യാസത്തിനുമായി ക്രിസനോവ്സ്ക തന്റെ ജീവിതം സമർപ്പിച്ചത്. ആരോഗ്യ പരിപാലന മേഖല പലപ്പോഴും അവഗണിച്ചിരുന്ന രോഗികളുടെ വീട്ടിലുള്ള പരിചരണത്തിന് ഹന്ന ഹെലീന നൽകിയ സംഭാവനകൾ അനന്യമാണ്. രോഗികളെയും ദരിദ്രരെയും യഥാർഥത്തിൽ ശുശ്രൂഷിക്കാൻ "സ്വയം പിൻവാങ്ങുകയും സ്നേഹത്തിന്റെ വിശാലമായ തടാകത്തിലേക്കു യാത്ര ചെയ്യുകയും വേണം" എന്നു ക്രോസനോവ്സ്ക നിരന്തരം മറ്റുള്ളവരെ ഓർമ്മപ്പെടുത്തിയിരുന്നു. യൂണിവേഴ്സിറ്റി അധ്യാപകനായിരുന്ന ഇഗ്നസി ക്ർസാനോവ്സ്കിയുടെയും (Ignacy Chrzanowski ) വാണ്ട സ്ലെൻകിയറുടെയും (Wanda Szlenkier ) മകളായി 1902 ഒക്ടോബർ മാസം ഏഴാം തീയതി പോളണ്ടിൻ്റെ തലസ്ഥാനമായ വാഴ്സയിലാണ് (warsaw) ഹന്ന ഹെലീന ക്രിസനോവ്സ്കയുടെ ജനനം . വലിയ വ്യവസായ ശൃഖലയും -ഭൂസ്വത്തുമുണ്ടായിരുന്ന കുടുംബം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൽപരരായിരുന്നുവെങ്കിലും മതപരമായ കര്യങ്ങളിൽ അത്ര സജീവമായിരുന്നില്ല. ഉർസുലിൻ ഹൈസ്കൂളിൽ വിദ്യാർത്ഥിയായിരിക്കെ ഒന്നാം ലോകമഹായുദ്ധത്തിൽ മുറിവേറ്റവരെ ക്രാക്കോവോ റെയിൽ‌വേ സ്റ്റേഷനിൽ ശ്രൂഷിക്കുന്ന സംഘടനയുടെ ഭാഗമായി 1920 വാർസോയിലെ സ്കൂൾ ഓഫ് നഴ്സിംഗിൽ പഠനം ആരംഭിച്ചു. 1925 ൽ ഒരു സ്കോളർഷിപ്പു ലഭിച്ചതിനെ തുടർന്നു ഫ്രാൻസിൽ ഉന്നത പരിശീലനം നടത്തി. അമേരിക്കൻ റെഡ്ക്രോസ് അംഗങ്ങളുടെ കൂടെ പ്രവർത്തിക്കുകയും ചെയ്തു. 1926 മുതൽ 1929 വരെ ക്രാക്കോവിലെ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് നഴ്സസ് ആൻഡ് ഹൈജനിസ്റ്റ്സിൽ അധ്യാപികയായ ഹന്ന 1929 മുതൽ 1939 വരെ നേഴ്സ് പോളണ്ട് ( Nurse Poland ) എന്ന ആരോഗ്യ മാസികയുടെ എഡിറ്ററായും സേവനമനുഷ്ഠിച്ചു. 1937 ൽ പോളിഷ് നഴ്സുമാരുടെ കത്തോലിക്കാ അസോസിയേഷൻ രൂപീകരിക്കുന്നതിനു ഹന്ന ക്രസനോവ്സ്ക മുൻ നിരയിലുണ്ടായിരുന്നു. 1939-ൽ രണ്ടാം ലോകമഹായുദ്ധം പോളണ്ടിൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ തൻ്റെ സമൂഹത്തിലെ രോഗികളെയും മുറിവേറ്റവരെയും പരിചരിക്കുന്നതിനായി നഴ്‌സുമാരെ സംഘടിപ്പിക്കാൻ ഹന്ന മുന്നോട്ടിറങ്ങി. 1940-ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് പിതാവിനെയുംനെയും സഹോദരനെയും അവൾക്കു നഷ്ടമായി. യുദ്ധാനന്തരം, ക്രാക്കോവിൽ ഒരു യൂണിവേഴ്സിറ്റി ഓഫ് മെറ്റേണിറ്റി ആന്റ് നഴ്സിംഗ് തുറന്നപ്പോൾ, ഹോം നഴ്സിംഗ് ഡിപ്പാർട്ടുമെൻ്റിൻ്റെ അധ്യക്ഷയായി ഹന്നയെ നിയമിച്ചു. പിന്നീട് കോബിയേഴ്സിനിലെ സ്കൂൾ ഓഫ് സൈക്കിയാട്രിക് നേഴ്സിംഗിൽ ഡയറക്ടറായും ജോലി ചെയ്തു. ബെനഡിക്റ്റിൻ ആദ്ധ്യാത്മികതയിൽ താൽപര്യമുണ്ടായിരുന്ന ഹന്ന 1956 മുതൽ അല്മായർക്കായുള്ള ബെനഡിക്റ്റൈൻ ഒബ്ലേറ്റിൽ അംഗമായിരുന്നു. കമ്മ്യൂണിസ്റ്റ് സർക്കാരുമായുള്ള അഭിപ്രായ വിത്യാസങ്ങളെ തുടർന്നു ഔദ്യോഗിക ജോലിയിൽ നിന്നു നേരത്തെ വിരമിച്ച ഹന്ന ഹെലീന, ക്രോക്കോവിലുടനീളം ദരിദ്രർക്കായി ഇടവക അധിഷ്ഠിത ഗാർഹിക പരിചരണ ശൃഖംലയ്ക്കു രൂപം നൽകാനുള്ള ആഗ്രഹം കരോൾ വോയ്റ്റില എന്ന പുരോഹിതനെ അറിയിച്ചു. അവർ ഇരുവരുടെയും നേതൃത്വത്തിൽ Home Nursing ശുശ്രൂഷ ക്രോക്കോവിൽ സജീവമായി. പ്രൊഫഷണൽ നഴ്‌സുമാരുടെ നേതൃത്വത്തിലുള്ള ഈ സംഘത്തിനു വൈദികർ, കന്യാസ്ത്രീകൾ, സന്നദ്ധ പ്രവർത്തകർ, വിദ്യാർത്ഥികൾ, കുടുംബാംഗങ്ങൾ, അയൽക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാവരിലും നിന്നും പൂർണ്ണ പിന്തുണ ലഭിച്ചു. ഹന്നയുടെ നേഴ്സിംഗ് രംഗത്തെ സംഭവാനകളെ ആദരിച്ചു പ്രോ എക്ലസ്യാ എത് പൊന്തിഫിച്ചേ മെഡൽ 1965ലും ഓർഡർ ഓഫ് പോളോണിയ റെസ്റ്റിറ്റുട്ട അംഗീകാരം 1971 ലും തേടിയെത്തി. 1966 വേദനകളുടെ ആരംഭമായിരുന്നു, ആ വർഷം ഹന്നയ്ക്കു അർബു രോഗം സ്ഥിരീകരിച്ചു, ഒടുവിൽ 1973 ഏപ്രിൽ 29നു മരണത്തിനു കീഴടങ്ങുന്നതുവരെ അവൾ പോരാടി. റാക്കോവിക്കി സെമിത്തേരിയിൽ നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്കു മുഖ്യകാർമികത്വം വഹിച്ചത് പഴയ സഹപ്രവർത്തകനായിരുന്ന കർദ്ദിനാൾ കരോൾ വോയ്റ്റില (വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ)യാണ്. "പ്രിയ ഹന്ന, ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നതിനു നിനക്കു നന്ദി ... "കരുണയുള്ളവർ ഭാഗ്യവാൻമാർ " എന്ന യേശുവിൻ്റെ മലയിലെ പ്രസംഗ ഭാഗത്തിനു നീ ജീവതം കൊണ്ടു സാക്ഷ്യം നൽകി... ഹന്നയെ അടുത്തറിയാവുന്നവർക്കറിയാം, ദൈവത്തെയും അയൽക്കാരെയും പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുക എന്ന വലിയ കല്പനയ്ക്കു എത്ര വിരോചിതമായ രീതിയിലാണ് അവൾ സാക്ഷ്യം നൽകിയതെന്ന്." ചരമ പ്രസംഗത്തിൽ ഭാവി മാർപാപ്പയായ കർദ്ദിനാൾ വോയ്റ്റില കൂട്ടി ചേർത്തു. 1995-ൽ കത്തോലിക്ക നേഴ്സുമാരുടെയും മിഡ്‌വൈഫുകളുടെയും സംഘടന ( Catholic Association of Nurses and Midwives) ഹന്നയുടെ നാമകരണ നടപടികൾ തുറക്കാൻ അന്നത്തെ ക്രോക്കോവ് ആർച്ചുബിഷപ്പായിരുന്ന കർദ്ദിനാൾ ഫ്രാൻസിസ്സെക് മച്ചാർസ്‌കിക്കു ഒരു നിവേദനം സമർപ്പിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു പ്രൊഫഷനൽ കൂട്ടായ്മ അവരുടെ ഒരംഗത്തെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നാമകരണ നടപടി ആരംഭിക്കണം എന്നു ഔദ്യോഗികമായി കത്തോലിക്കാ സഭയോട് ആവശ്യപ്പെടുന്നത്. 1998 നവംബർ മൂന്നിനു ഹന്നയുടെ നാമകരണ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു. 2015ൽ ഹന്നയെ ധന്യയായി പ്രഖ്യാപിച്ചു. 2017 ജൂലൈ ഏഴിനു ഹന്നയുടെ മാധ്യസ്ഥതയിലൂടെ നടന്ന അത്ഭുതം വത്തിക്കാൻ അംഗീകരിച്ചു. 2018 ഏപ്രിൽ 28 നു ക്രോക്കോവിലെ ദൈവകരുണയുടെ ബസലിക്കയിൽ നടന്ന ചടങ്ങിൽ കർദിനാൾ അഞ്ചലോ അമാത്ത ഹന്ന ഹെലീന ക്രിസനോവ്സ്കയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു ഉയർത്തി. നേഴ്സുമാരുടെ സ്വർഗ്ഗീയ മധ്യസ്ഥയായ വാഴ്ത്തപ്പെട്ട ഹന്നായോടു എല്ലാ നേഴ്സുമാർക്കു വേണ്ടിയും നമുക്കു മാധ്യസ്ഥം യാചിക്കാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/Mirror/Mirror-2026-05-12-14:49:17.jpg
Keywords: അൾത്താ, വിശുദ്ധ
Content: 26710
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെ ഭരണത്തുടക്കം; വിശ്വാസ സാക്ഷ്യമേകി കോസ്റ്ററിക്കയുടെ പുതിയ പ്രസിഡന്‍റ്
Content: കാർട്ടഗോ: മദ്ധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്കയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ലോറ ഫെർണാണ്ടസ് വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെ തന്റെ ഭരണത്തിന് തുടക്കം കുറിച്ചു. അടിയുറച്ച ക്രൈസ്തവ വിശ്വാസിയും പ്യൂബ്ലോ സോബെറാനോ പാർട്ടിയുടെ (പിപിഎസ്ഒ) പ്രതിനിധിയുമായ ലോറയും മറ്റ് ജനപ്രതിനിധികളും ഭരണതുടക്കത്തിന് മുന്നോടിയായി കാർട്ടഗോയിലെ മാലാഖമാരുടെ രാജ്ഞിയുടെ നാമധേയത്തില്‍ അറിയപ്പെടുന്ന പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ദേവാലയത്തില്‍ നേരിട്ടെത്തുകയായിരിന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് പിന്നാലെ, തന്റെ പ്രസിഡൻഷ്യൽ കവചം, പ്രസിഡന്‍റ് ദേവാലയത്തില്‍ സമർപ്പിച്ചു. ബിഷപ്പ് ജാവിയർ റോമൻ വിശുദ്ധ ബലിയര്‍പ്പണത്തില്‍ മുഖ്യകാര്‍മ്മികനായി. പുതിയ ഭരണകൂടത്തിലെ നേതൃനിരയിലെ വിവിധ അംഗങ്ങൾ ബലിയര്‍പ്പണത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുത്തു. പൊതു ഉത്തരവാദിത്തങ്ങൾ മനുഷ്യശക്തി കൊണ്ട് മാത്രം ക്രമീകരിക്കുവാന്‍ കഴിയില്ലെന്ന് ബിഷപ്പ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. അക്രമം, അരക്ഷിതാവസ്ഥ, മയക്കുമരുന്ന് കടത്ത്, വർദ്ധിച്ചുവരുന്ന കൊലപാതക നിരക്ക് എന്നിവയെ തുടര്‍ന്നു വെല്ലുവിളികള്‍ നേരിടുന്ന രാജ്യത്തില്‍, പുതിയ നേതാക്കൾക്ക് ഭരണപരമായ മികവും ജ്ഞാനവും ലഭിക്കുന്നതിനു വേണ്ടി ബിഷപ്പ് റോമൻ പ്രാർത്ഥിച്ചു. മത്സരവും വോട്ടെണ്ണലും നടന്ന ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ ഭക്തിയോടെ പങ്കെടുക്കുന്ന ലോറയുടെ ചിത്രം വൈറലായിരിന്നു. താൻ ഒരു കത്തോലിക്ക വിശ്വാസിയാണെന്ന് അഭിമാനത്തോടെ ഫെർണാണ്ടസ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എല്ലാ ഞായറാഴ്ചകളിലും കഴിയുമ്പോഴെല്ലാം വിശുദ്ധ കുർബാനയിൽ പങ്കെടുക്കാറുണ്ടെന്നും രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കു പകരം യഥാർത്ഥ ഭക്തി കൊണ്ടാണ് താന്‍ ഇത് ചെയ്യുന്നതെന്നും ലോറ പറഞ്ഞിരിന്നു. ധാർമ്മിക മൂല്യങ്ങൾക്കും ക്രിസ്തീയയ്ക്കും ഊന്നൽ നൽകിക്കൊണ്ടായിരിന്നു ലോറ ഫെർണാണ്ടസ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരിന്നത്. വിജയിച്ചതായുള്ള ഫലം പുറത്തുവന്നപ്പോഴും"ദൈവത്തിന് നന്ദി... ഇന്ന്, അങ്ങയുടെ മുമ്പാകെ കീഴടങ്ങി, കോസ്റ്റാറിക്കയെ ഞാൻ അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു" എന്നതായിരിന്നു അവരുടെ പ്രതികരണം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-12-15:57:40.jpg
Keywords: കോസ്റ്റ
Content: 26711
Category: 1
Sub Category:
Heading: നൂറിലധികം പേര്‍ കൊല്ലപ്പെട്ടു, 217 പള്ളികൾ നശിപ്പിക്കപ്പെട്ടു; 9 മാസത്തിനിടെ നേരിട്ട വെല്ലുവിളി വിവരിച്ച് നൈജീരിയന്‍ രൂപത
Content: തരാബ: നൈജീരിയയിലെ തരാബ സംസ്ഥാനത്തെ വുകാരി കത്തോലിക്കാ രൂപതയില്‍ കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ അരങ്ങേറിയത് സമാനതകളില്ലാത്ത ആക്രമണം. 2025 സെപ്റ്റംബർ മുതൽ ഇതുവരെ രൂപത പരിധിയില്‍ നൂറിലധികം പേർക്കാണ് വിവിധ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ട്ടമായത്. 217 ക്രൈസ്തവ ദേവാലയങ്ങള്‍ നശിപ്പിക്കപ്പെടുകയും അക്രമ സംഭവങ്ങളെ തുടര്‍ന്നു ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി രൂപത കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കൻ തരാബയിലുടനീളം, പ്രത്യേകിച്ച് തകും, ഡോംഗ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും യാങ്തു മേഖലയിലും സായുധ കുറ്റവാളികളുടെ ആക്രമണങ്ങൾ വർദ്ധിച്ചതായി ബിഷപ്പ് മാർക്ക് നുസുക്‌വെയ്ൻ വെളിപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച നടന്ന മെത്രാന്മാരുടെ മൂന്നാമത്തെ ജനറല്‍ അസംബ്ലിയ്ക്കു പിന്നാലെയാണ് രൂപത നേരിടുന്ന വെല്ലുവിളി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രൂപതയുടെ രേഖകൾ പ്രകാരം 16 വൈദികർ ഉൾപ്പെടെ 98,000-ത്തിലധികം ആളുകളെയാണ് ഇതിനോടകം മാറ്റിപ്പാർപ്പിച്ചതെന്നും 217 ക്രൈസ്തവ ദേവാലയങ്ങള്‍ പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. എട്ട് വൈദികരുടെ മന്ദിരങ്ങളും നശിപ്പിക്കപ്പെട്ടു, നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. മേഖലയില്‍ ഭൂമി കൈയേറ്റങ്ങൾ വർദ്ധിച്ചുവരുന്നതായും രൂപത വെളിപ്പെടുത്തി. കുടിയിറക്കപ്പെട്ടവരുടെ പൂർവ്വിക ഭൂമി കുറ്റവാളികൾ കൈയടക്കുകയാണ്. പ്രദേശത്തെ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ഫെഡറൽ സർക്കാരും സുരക്ഷാ ഏജൻസികളും മുൻകൈയെടുക്കണമെന്നും കുടിയിറക്കപ്പെട്ടവർക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാൻ കഴിയുന്ന തരത്തിൽ നടപടികൾ സ്വീകരിക്കാൻ എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും രൂപത നേതൃത്വം ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ക്രൈസ്തവ വിരുദ്ധ പീഡനംകൊണ്ട് പൊറുതി മുട്ടിയ രാജ്യമാണ് നൈജീരിയ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-12-16:35:59.jpg
Keywords: നൈജീരിയ