Contents

Displaying 26201-26202 of 26202 results.
Content: 26661
Category: 1
Sub Category:
Heading: ദക്ഷിണ കൊറിയയിലെ കത്തോലിക്ക വിശ്വാസികളുടെ എണ്ണം 60 ലക്ഷം പിന്നിട്ടു
Content: സിയോള്‍: ദക്ഷിണ കൊറിയയിലെ കത്തോലിക്ക വിശ്വാസികളുടെ എണ്ണം 60 ലക്ഷം പിന്നിട്ടതായി സ്ഥിരീകരണം. ഏപ്രിൽ 22 ന് കൊറിയയിലെ കത്തോലിക്ക മെത്രാന്‍ സമിതിയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. 1975-ൽ 1 ദശലക്ഷമായിരിന്നു കത്തോലിക്ക വിശ്വാസികളുടെ എണ്ണം. 50 വർഷത്തിനുശേഷം ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടാണ് വിശ്വാസികളുടെ എണ്ണം 6 ദശലക്ഷത്തില്‍ എത്തിയിരിക്കുന്നത്. 2025 ഡിസംബർ അവസാനം വരെ രാജ്യത്ത് 6,006,832 കത്തോലിക്ക വിശ്വാസികളാണുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരിൽ മൂന്നിലൊന്ന് (28.9 ശതമാനം) 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്നത് ശ്രദ്ധേയമാണ്. 2025-ൽ കത്തോലിക്ക വിശ്വാസികളുടെ വളര്‍ച്ച നിരക്ക് 0.2% ആണ്. മുൻ വർഷത്തെ അപേക്ഷിച്ച് നേരിയ കുറവാണുള്ളത്. കോവിഡിനു ശേഷം വിശ്വാസപരമായ മന്ദത രാജ്യത്തു നിലനില്‍ക്കുന്നുണ്ടെന്ന് കണക്കുകളില്‍ സൂചനയുണ്ട്. 2025-ൽ 70 പേരാണ് തിരുപ്പട്ടം സ്വീകരിച്ചത്. 2015 ൽ ഇത് 121 ആയിരുന്നു. നിലവിലെ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണം 854 ആണ്. 52.6 ദശലക്ഷം നിവാസികളുള്ള ദക്ഷിണ കൊറിയയിൽ 11% കത്തോലിക്ക വിശ്വാസികളാണുള്ളത്. പൊന്തിഫിക്കല്‍ വാർത്താ ഏജൻസിയായ ഏജന്‍സിയാ ഫിഡെസിൻ്റെ നേരത്തെ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് 5,700-ലധികം വൈദികരും 1,784 ഇടവകകളുമാണുള്ളത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-02-10:11:37.jpg
Keywords: കൊറിയ
Content: 26662
Category: 1
Sub Category:
Heading: ജെറുസലേമില്‍ കന്യാസ്ത്രീക്ക് നേരെ നടത്തിയ വംശീയ ആക്രമണത്തെ അപലപിച്ച് പാത്രിയാര്‍ക്കേറ്റ്
Content: ജെറുസലേം: കിഴക്കൻ ജെറുസലേമിൽ ഫ്രഞ്ച് കത്തോലിക്ക കന്യാസ്ത്രീയെ വംശീയമായി ആക്രമിച്ചതിനെ അപലപിച്ച് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് ബിഷപ്പ് വില്യം ഷോമാലി. പ്രായമായ സന്യാസിനിയ്ക്കു തലയ്ക്ക് പരിക്കേല്‍പ്പിച്ച സംഭവത്തെ ഗുരുതരവും നിന്ദ്യവുമായ കുറ്റകൃത്യമെന്നു പാപ്പ വിശേഷിപ്പിച്ചു. വിശുദ്ധ നാട്ടിലെ ക്രൈസ്തവരെ ലക്ഷ്യമിട്ട് വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ നിർണ്ണായക നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് ബിഷപ്പ് ആവശ്യപ്പെട്ടു. ഇരയുടെ പ്രായാധിക്യവും ശാരീരിക ദുർബലതയും അക്രമത്തെ മാരകമാക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റകൃത്യം അത്യന്തം ആശങ്കാജനകവും ധാർമ്മികമായി അപലപനീയവുമാണ്. വീണുപോയ കന്യാസ്ത്രീയെ തിരികെ വന്ന് ചവിട്ടാനുള്ള ആക്രമണകാരിയുടെ തീരുമാനം അസാധാരണമായ ക്രൂരത പ്രകടമാക്കുകയാണെന്നു വീഡിയോ ദൃശ്യങ്ങളെ ഉദ്ധരിച്ച് ബിഷപ്പ് വില്യം ഷോമാലി പറഞ്ഞു. ക്രൈസ്തവ നേതൃ നിരയിലുള്ളവരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട മുൻ സംഭവങ്ങളെ കൂടി പരിഗണിച്ചു കേസിൽ നടപടി കൂടുതൽ ശക്തമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്രഞ്ച് ബൈബിൾ ആൻഡ് ആർക്കിയോളജിക്കൽ സ്കൂളിൽ സേവനം ചെയ്യുന്ന കന്യാസ്ത്രീയാണ് കഴിഞ്ഞ ദിവസം അതിക്രമത്തിന് ഇരയായത്. തീവ്ര യഹൂദ നിലപാടുള്ള മുപ്പത്തിയാറുകാരനാണ് ആക്രമണം നടത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് തന്നെ കന്യാസ്ത്രീ ഉടൻ തന്നെ പരാതി നൽകിയിരിന്നു. വംശീയ ആക്രമണമെന്ന് അധികാരികള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-02-10:48:09.jpg
Keywords: ജെറുസ