Contents

Displaying 26121-26130 of 26401 results.
Content: 26581
Category: 1
Sub Category:
Heading: സമാധാനത്തിനും നീതിയ്ക്കും വേണ്ടി കാമറൂൺ ജനതയോടൊപ്പം ബലിയര്‍പ്പിച്ച് ലെയോ പാപ്പ
Content: ബാമെൻഡ: ആഫ്രിക്കന്‍ സന്ദര്‍ശനം തുടരുന്നതിനിടെ ലെയോ പാപ്പ കാമറൂണില്‍ സമാധാനത്തിനും നീതിക്കും വേണ്ടി വിശ്വാസികൾക്കൊപ്പം, വിശുദ്ധ ബലിയർപ്പിച്ചു പ്രാർത്ഥിച്ചു. കാമറൂണിലെ ബാമെൻഡ വിമാനത്താവളത്തിൽ അര്‍പ്പിച്ച ദിവ്യബലിയിൽ ഏകദേശം 20,000 പേർ പങ്കെടുത്തു. വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ വചന സന്ദേശത്തിൽ, സമാധാനവും അനുരഞ്ജനവും വാഴുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നു പാപ്പ വ്യക്തമാക്കി. ഹൃദയത്തെ തകർക്കുകയും നമ്മെ ദുഃഖത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നിരവധി സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നുവെന്നത് യാഥാർഥ്യമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. സാമൂഹികവും, രാഷ്ട്രീയവുമായ അഴിമതിയും, വിദ്യാഭ്യാസത്തെയും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെയും ബാധിക്കുന്ന ഗുരുതരമായ പ്രശ് നങ്ങളും, വിദേശ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് യുവാക്കളുടെ വലിയ തോതിലുള്ള കുടിയേറ്റവും നാടിനെ ബാധിക്കുന്ന വലിയ പ്രശ്നങ്ങളെന്നും പാപ്പ പറഞ്ഞു. രാജ്യത്തിന്റെയും ഭൂഖണ്ഡത്തിന്റെയും വൈവിധ്യവും സമ്പന്നതയും ഒരുമിച്ച് കൊണ്ടുവന്ന് ഐക്യം പുനസ്ഥാപിക്കുവാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. അപ്രകാരം സമാധാനവും അനുരഞ്ജനവും വാഴുന്ന ഒരു സമൂഹം സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിസ്സഹായമായ സാഹചര്യങ്ങളിൽ, കർത്താവിന്റെ വചനത്തിന്റെ ശക്തി വലുതാണെന്നും അത് പുതിയ സാധ്യതകൾ തുറക്കുകയും, പരിവർത്തനവും രോഗസൗഖ്യവും കൊണ്ടുവരികയും, നമ്മെ മാറ്റത്തിന്റെ വക്താക്കളാകുവാൻ സഹായിക്കുകയും ചെയ്യുമെന്നും പാപ്പ കാമറൂണ്‍ ജനതയെ ഓര്‍മ്മിപ്പിച്ചു. കത്തോലിക്കാ വിശ്വാസത്തെ മറ്റ് വിശ്വാസങ്ങളുമായും പാരമ്പര്യങ്ങളുമായും കൂട്ടിക്കുഴയ്ക്കുന്ന കെണിയിൽ വീഴാതിരിക്കാൻ, നമ്മുടെ ക്രിസ്തീയ ആചാരങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും പാപ്പ ആവശ്യപ്പെട്ടു. അപ്പസ്തോലന്മാരുടെ രാജ്ഞിയും സഭയുടെ മാതാവുമായ പരിശുദ്ധ മറിയത്തിന്റെ സംരക്ഷണത്തിന് ഏവരെയും സമർപ്പിച്ചു പ്രാർത്ഥിച്ചുകൊണ്ടാണ്, പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-17-17:06:23.jpg
Keywords: കാമ
Content: 26582
Category: 1
Sub Category:
Heading: കുടിയിറക്ക ഭീഷണി നേരിട്ട പാക്ക് ക്രൈസ്തവര്‍ക്ക് ആശ്വാസമായി കോടതി വിധി
Content: ഇസ്ലാമാബാദ്: നഗര വികസനത്തിന്റെ പേരില്‍ കുടിയിറക്ക ഭീഷണി നേരിട്ട ക്രൈസ്തവര്‍ക്ക് താത്ക്കാലിക ആശ്വാസമായി കോടതി വിധി. നഗര വികസനമെന്ന പേരില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമൂഹത്തെ കുടിയിറക്കുവാന്‍ ക്യാപിറ്റൽ ഡെവലപ്‌മെന്റ് അതോറിറ്റി (സിഡിഎ) നടത്തിയ ശ്രമം നിര്‍ത്തിവെയ്ക്കാനുള്ള കീഴ് കോടതി ഉത്തരവ് ഇസ്ലാമാബാദിലെ ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ കോടതി ശരിവെച്ചതാണ് ക്രൈസ്തവര്‍ക്ക് പ്രതീക്ഷ പകരുന്നത്. നിയമപരമായ നടപടിക്രമങ്ങളില്ലാതെ ചേരികൾ പൊളിച്ചുമാറ്റി താമസക്കാരെ ഒഴിപ്പിക്കാൻ അധികാരികൾക്ക് കഴിയില്ലെന്ന് കോടതി കണ്ടെത്തി. നിർബന്ധിത കുടിയൊഴിപ്പിക്കലുകൾ ശരിയായ നടപടിക്രമങ്ങൾ പാലിക്കുകയും ജനങ്ങളുടെ അവകാശങ്ങളെ മാനിക്കുകയും ചെയ്യണമെന്ന് കോടതി ഊന്നിപ്പറഞ്ഞു. ദരിദ്ര കുടുംബങ്ങളെ മറ്റ് ക്രമീകരണങ്ങളില്ലാതെ നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാകുമെന്നും ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന് വിരുദ്ധമാണെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ഇസ്ലാമാബാദിലെ റിംഷ കോളനിയിലെ ജനങ്ങളാണ് നേരത്തെ കുടിയിറക്ക ഭീഷണി നേരിട്ടത്. ഇതിന് പിന്നാലെ അടിയന്തര സർക്കാർ ഇടപെടല്‍ തേടിക്കൊണ്ട് പ്രദേശത്തെ സമൂഹം സംഘടിച്ചിരിന്നു. കുടിയിറക്ക ഭീഷണി നേരിടുന്നവരില്‍ ഭൂരിഭാഗം ക്രൈസ്തവരും ദിവസ വേതനക്കാരും ശുചീകരണ തൊഴിലാളികളുമാണ്. തങ്ങള്‍ക്ക് നീതിയും സംരക്ഷണവും വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ആയിരക്കണക്കിന് ക്രൈസ്തവര്‍ രാജ്യ തലസ്ഥാനത്ത് സമാധാനപരമായ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഇന്നലെ ഏപ്രില്‍ 16നു പുറത്തുവന്ന കോടതി വിധിയുടെ ആശ്വാസത്തിലാണ് പ്രദേശത്തെ ക്രൈസ്തവ സമൂഹം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-17-17:48:19.jpg
Keywords: പാക്ക
Content: 26583
Category: 1
Sub Category:
Heading: ഒന്നേകാല്‍ ലക്ഷത്തോളം വിശ്വാസികള്‍ക്ക് ഒപ്പം ബലിയര്‍പ്പിച്ച് ലെയോ പാപ്പ; കാമറൂണ്‍ സന്ദര്‍ശനത്തിന് ഇന്നു സമാപനം
Content: യൗണ്ടെ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ അപ്പസ്തോലിക സന്ദര്‍ശനം തുടരുന്ന ലെയോ പാപ്പ ഒന്നേകാല്‍ ലക്ഷത്തോളം വിശ്വാസികള്‍ക്ക് ഒപ്പം ദിവ്യബലിയര്‍പ്പിച്ചു. ഇന്നലെ ഏപ്രിൽ 17 വെള്ളിയാഴ്ച അപ്പസ്തോലിക ന്യൂൺഷ്യേച്ചറിൽനിന്ന് സിമാലൻ അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് കാറിൽ യാത്ര ചെയ്ത പാപ്പാ, അവിടെനിന്ന് 260 കിലോമീറ്ററുകളോളം അകലെ, യൗണ്ടെയ്ക്ക് പടിഞ്ഞാറുഭാഗത്തുള്ള ദൂവാല അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് യാത്രയായി. രാവിലെ പത്തുമണിയോടെ ദൂവാലയിലെത്തിയ പാപ്പായ്ക്ക് പ്രാദേശിക ഭരണനേതൃത്വം സ്വാഗതമേകി. തുടർന്ന് പതിനാല് കിലോമീറ്ററുകളോളം അകലെയുള്ള ജപോമ സ്റ്റേഡിയത്തിൽ വിശുദ്ധ ബലിയർപ്പണത്തിനായി പരിശുദ്ധ പിതാവ് കാറിൽ യാത്ര തിരിച്ചു. രാവിലെ പത്തരയോടെ സ്റ്റേഡിയത്തിലെത്തിയ പാപ്പാ, ആളുകൾക്കിടയിലൂടെ തുറന്ന കാറിൽ സഞ്ചരിച്ചു. വിശ്വാസികളെ അഭിവാന്ദ്യം ചെയ്തു. രാവിലെ പത്തേമുക്കാലോടെ പരിശുദ്ധ പിതാവ് സങ്കീർത്തിയിലെത്തി. ഏതാണ്ട് ഒന്നേകാൽ ലക്ഷത്തോളം ആളുകളാണ് പരിശുദ്ധപിതാവിന്റെ ബലിയർപ്പണത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നത്. തുടർന്ന് നടന്ന വിശുദ്ധ ബലിയിൽ, യേശു അഞ്ചപ്പവും രണ്ടു മീനും അയ്യായിരത്തോളം പുരുഷന്മാർ ഉൾപ്പെടുന്ന വലിയ ജനസമൂഹത്തിനായി നല്‍കിയ സംഭവത്തെക്കുറിച്ചു പരിശുദ്ധ പിതാവ് സന്ദേശം നൽകി. വിശുദ്ധ ബലിയർപ്പണത്തിന്റെ അവസാനം, ദൂവാല അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് സാമുവേൽ ക്ലേദ പരിശുദ്ധ പിതാവിന്റെ സന്ദർശനത്തിനും വിശുദ്ധ ബലിയർപ്പണത്തിനും സന്ദേശത്തിനും നന്ദിയര്‍പ്പിച്ചു. വിശുദ്ധബലിയർപ്പണത്തിന് ശേഷം, ഉച്ചയ്ക്ക് മൂന്നുമണിയോടെ, ഏതാണ്ട് പതിനൊന്നര കിലോമീറ്ററുകൾ അകലെയുള്ള സെന്റ് പോൾ കത്തോലിക്കാ ആശുപത്രിയിൽ ഒരു സ്വകാര്യകൂടിക്കാഴ്ചയ്ക്കായി പരിശുദ്ധ പിതാവ് യാത്ര തിരിച്ചു. ഇന്ന് ഏതാനും പരിപാടികള്‍ക്ക് ശേഷം ഇന്ത്യന്‍ സമയം വൈകീട്ട് 4.30യോട് കൂടി പാപ്പ അപ്പസ്തോലിക സന്ദര്‍ശനം നടത്തുന്ന അടുത്ത രാജ്യമായ അംഗോളയിലേക്ക് യാത്ര തിരിക്കും. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-18-11:19:10.jpg
Keywords: കാമ
Content: 26584
Category: 1
Sub Category:
Heading: നൈജീരിയന്‍ ക്രൈസ്തവരുടെ ദുരവസ്ഥ വിവരിച്ച് റോമിലെ യുഎസ് അംബാസഡർ
Content: റോം: നൈജീരിയയിൽ ക്രൈസ്തവര്‍ അസഹനീയമായ പീഡനത്തിനാണ് ഇരയാകുന്നതെന്നു വത്തിക്കാനിലെ യുഎസ് അംബാസഡർ ബ്രയാൻ ബർച്ച്. ഇന്നലെ വെള്ളിയാഴ്ച റോമിലെ യു‌എസ് എംബസിയില്‍വെച്ച് നൈജീരിയയിലെ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണികളെക്കുറിച്ച് സോളിഡാരിറ്റി വിത്ത് ദി പെർസിക്യൂട്ടഡ് ചർച്ച് (എസ്പിസി) എന്ന സംഘടനയും പരിശുദ്ധ സിംഹാസനത്തിലേക്കുള്ള അമേരിക്കന്‍ എംബസിയും ചേർന്നു സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഈ പരാമര്‍ശം. തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളും ക്രൈസ്തവരും തമ്മിലുള്ള സംഘർഷമാണ് രാജ്യത്തു നിലനില്‍ക്കുന്നതെന്ന് യുഎസ് അംബാസഡർ പറഞ്ഞു. മത സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ സുഹൃത്താണ് അമേരിക്ക. നൈജീരിയയിൽ ലക്ഷ്യമിടുന്നതും കൊല്ലപ്പെടുന്നതുമായ ക്രൈസ്തവരുടെ ദുരവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. നിർഭാഗ്യവശാൽ, പള്ളികളിലും വീടുകളിലും ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകളും മറ്റും നൈജീരിയായില്‍ നിലനില്‍ക്കുകയാണെന്നും അവിടെ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനത്തിന്റെ വ്യാപ്തിയും വലുപ്പവും അസഹനീയമാണെന്നും ബ്രയാൻ കൂട്ടിച്ചേര്‍ത്തു. നൈജീരിയ പോകുന്ന അതേ വഴിയ്ക്കാണ് ആഫ്രിക്കയും പോകുന്നത്. ഭൂമിയിലെ മറ്റേതൊരു രാജ്യത്തെക്കാളും കൂടുതൽ ക്രിസ്ത്യാനികൾ വിശ്വാസത്തിന്റെ പേരിൽ രക്തസാക്ഷികളാകുന്നത് നൈജീരിയയിലാണ്. ആന്തരികമായി കുടിയിറക്കപ്പെട്ടവരുടെ ഒരു വലിയ പ്രതിസന്ധി നിലവിലുണ്ട്. ഈ പ്രശ്നത്തെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കാനും നൈജീരിയൻ സർക്കാരിനെ അവരുടെ ജനങ്ങളെ സംരക്ഷിക്കുന്നതിൽ പുരോഗതി കൈവരിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് തുടരാനും വത്തിക്കാനോട് വാഗ്നർ ആവശ്യപ്പെട്ടു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-18-14:43:38.jpg
Keywords: നൈജീരിയ
Content: 26585
Category: 1
Sub Category:
Heading: ലെയോ പാപ്പയ്ക്കായി നാളെ ഞായറാഴ്ച ദേശീയ പ്രാർത്ഥനാദിനം ആചരിക്കുവാന്‍ പെറു
Content: ലിമ: ലെയോ പതിനാലാമൻ മാർപാപ്പയ്ക്കായി നാളെ ഏപ്രില്‍ 19 ഞായറാഴ്ച ദേശീയ പ്രാർത്ഥനാ ദിനം ആചരിക്കാൻ പെറുവിലെ മെത്രാന്‍ സമിതിയുടെ ആഹ്വാനം. പെറുവിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ (സിഇപി) പ്രസിഡന്റ് മോൺസിഞ്ഞോർ കാർലോസ് ഗാർസിയ കാമഡറാണ് രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം നടത്തിയിരിക്കുന്നത്. പില്‍ക്കാലത്ത് വടക്കൻ പെറുവിലെ ചിക്ലായോ ബിഷപ്പായും കാലാവോയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് റോബര്‍ട്ട് പ്രിവോസ്റ്റ് എന്ന ലെയോ പാപ്പ. പെറുവിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിൻ്റെ (സിഐപിഐ) പ്രസിഡൻ്റ് മോൺസിഞ്ഞോർ കാർലോസ് ഗാർസിയ പരിശുദ്ധ പിതാവിനുവേണ്ടി പ്രാർത്ഥനാ ദിനത്തിൽ പങ്കുചേരാൻ രാജ്യത്തെ എല്ലാ മെത്രാന്മാര്‍ക്കും കത്തയച്ചിരിന്നു. കഴിഞ്ഞ ജനുവരിയിൽ, അഡ് ലിമിന സന്ദർശനത്തിനായി റോമിലെത്തിയ ലെയോ മാർപാപ്പ പെറുവിയൻ ബിഷപ്പുമാരെ സന്ദർശിച്ചിരിന്നു. നാളത്തെ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും ആരാധനക്രമ ശുശ്രൂഷകളിലും ദിവ്യകാരുണ്യ ആരാധനകളിലും ലെയോ പാപ്പയ്ക്കു വേണ്ടി വിവിധ പ്രാർത്ഥനകൾ ഉയര്‍ത്തുവാന്‍ മെത്രാന്‍ സമിതി ആഹ്വാനം നല്‍കി. രാജ്യത്തെ സമൂഹം മാര്‍പാപ്പയുമായുള്ള കൂട്ടായ്മയുടെ ദൃശ്യമായ അടയാളമായിട്ടാണ് ദേശീയ പ്രാർത്ഥനാ ദിനത്തെ കാണേണ്ടതെന്നും സമിതി വ്യക്തമാക്കി. ഇറാൻ- ഇസ്രായേല്‍- അമേരിക്ക വിഷയത്തിൽ സമാധാനത്തിന് വേണ്ടി ലെയോ പാപ്പ നടത്തിയ നിലപാടും അതിനെച്ചൊല്ലി അമേരിക്കന്‍ പ്രസിഡന്‍റ് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥന നടക്കുന്നത്. പത്രോസിന്റെ പിൻഗാമിയോട് തനിക്ക് യാതൊരു വിരോധവുമില്ലെന്നും അദ്ദേഹത്തോട് ക്ഷമാപണം നടത്തില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരിന്നു. ട്രംപിന്റെ അപക്വമായ പ്രസ്താവനയ്ക്കെതിരെ ആഗോള തലത്തില്‍ ഇപ്പോഴും പ്രതിഷേധം ഉയരുന്നുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-18-15:59:49.jpg
Keywords: ലെയോ
Content: 26586
Category: 18
Sub Category:
Heading: ലോഗോസ് ബൈബിൾ ക്വിസിന് 25 വർഷം; പിഒസിയിൽ രജതജൂബിലി ആഘോഷം നടന്നു
Content: കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് മത്സരമെന്ന് അറിയപ്പെടുന്ന ലോഗോസ് ബൈബിൾ ക്വിസ് 25 വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് പാലാരിവട്ടം പിഒസിയിൽ നടന്ന രജതജൂബിലി ആഘോഷം പ്രൗഢോജ്വലമായി. ലോഗോസ് ആരംഭിക്കുന്നതിൽ പ്രധാന നേതൃത്വം വഹിച്ച കെസിബിസി ബൈബിൾ സൊസൈറ്റി മുൻ ചെയർമാൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബൈബിൾ സൊസൈറ്റിയും ലോഗോസ് ക്വിസും കേരളത്തിൻ്റെ വചനപ്രഘോഷണ മേഖലയിൽ പ്രകാശമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് മാർ പുന്നക്കോട്ടിൽ പറഞ്ഞു. സൊസൈറ്റി ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ഓരോ വർഷവും കൂടുതൽ പേർ ലോഗോസ് ക്വിസിലേക്കും അതിലൂടെ ദൈവവചനത്തിലേക്കും ദൈവത്തിലേക്കും ആകർഷിക്കപ്പെടുന്നുവെന്നത് ആഹ്ലാദകരമാണെന്ന് അദ്ദേഹം പറഞ്ഞു. മാറുന്ന തലമുറയ്ക്കനുസൃതമായി ലോഗോസ് ക്വിസിൻ്റെ രൂപവും ഭാവവും മാറേണ്ടതുണ്ടെന്ന് ജൂബിലി സെമിനാറിൽ മുൻ ചെയർമാൻ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ അഭിപ്രായപ്പെട്ടു. മുൻ വൈസ് ചെയർമാൻ ജസ്റ്റീസ് കുര്യൻ ജോസഫ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, മുൻ ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ബൈബിൾ സൊസൈറ്റി സെക്രട്ടറി ഫാ. ഡോ. ജോജു കോക്കാട്ട്, വൈസ് ചെയർമാൻ ആൻ്റണി പാലിമറ്റം എന്നിവർ പ്രസംഗിച്ചു. 25 വർഷവും ലോഗോസ് ക്വിസ് പരീക്ഷയിൽ പങ്കെടുത്ത 138 പേരെ ആദരിച്ചു. ഇക്കാലയളവിൽ ക്വിസിന്റെ വിജയത്തിനായി പ്രയത്നിച്ച 88 പേരെയും മുൻ ലോഗോസ് പ്രതിഭകളെയും ബൈബിൾ സൊസൈറ്റി അംഗങ്ങളെയും ആദരിച്ചു. മുൻ സെക്രട്ടറിമാരായ ഫാ. ഡോ. സൈറസ് വേലംപറമ്പിൽ, ഫാ. ഡോ. ജോഷി മയ്യാറ്റിൽ, ഫാ. ഡോ. ജോൺസൺ പു തുശേരി, മുൻ വൈസ് ചെയർമാന്മാരായ ജോൺസൺ, ജിസ്മോൻ, ജോയിൻ്റ് സെക്രട്ടറിമാരായിരുന്ന കൊച്ചുത്രേസ്യ സൈമൺ, സാബു, ജോസഫ് പന്തപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2026-04-19-11:01:34.jpg
Keywords: ലോഗോസ
Content: 26587
Category: 1
Sub Category:
Heading: ലെയോ പാപ്പയെ സ്വീകരിച്ച് അംഗോള
Content: ലുവാണ്ട: കാമറൂണിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ പാപ്പ അംഗോളയിലെത്തി ചേര്‍ന്നു. ഇന്നലെ ഏപ്രിൽ 18 ശനിയാഴ്ച രാവിലെ യൗണ്ടെ-വില്ലെ വിമാനത്താവളത്തിൽ തടിച്ചുകൂടിയ ഏകദേശം 200,000 ആളുകളോടൊപ്പം അദ്ദേഹം വിശുദ്ധ കുർബാന അർപ്പിച്ചു. വിശ്വാസികളെ അഭിവാദ്യം ചെയ്ത ശേഷം പരിശുദ്ധ പിതാവ് യൗണ്ടെ-എൻസിമാലെൻ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു അംഗോളയിലേക്ക് യാത്ര തിരിച്ചു. ലുവാണ്ടയിലെ 4 ഡി ഫെവെറിറോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പാപ്പയ്ക്കു രാഷ്ട്ര പ്രതിനിധികളും സഭാനേതൃത്വവും ചേര്‍ന്നു സ്വീകരിച്ചു. അംഗോള റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ജോവോ ലോറെൻസോയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്ക് യാത്രയായി. പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്യാൻ തെരുവുകളിൽ വന്‍ ജനക്കൂട്ടം അണിനിരന്നിരിന്നു. പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അംഗോളയുടെ അധികാരികളെയും, സിവിൽ പ്രതിനിധികളെയും, നയതന്ത്ര സേന പ്രതിനിധികളെയും പരിചയപ്പെട്ടു. കൂടിക്കാഴ്ചയ്ക്ക് ശേഷം, മാർപാപ്പ ലുവാണ്ടയിലെ അപ്പസ്തോലിക് ന്യൂൺഷ്യേച്ചറിലേക്ക് യാത്രയായി. അവിടെ അംഗോളയിലെ ബിഷപ്പുമാരുമായി മാര്‍പാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഇന്നു ഏപ്രിൽ 19 ഞായറാഴ്ച, ലെയോ മാർപാപ്പ അടുത്തുള്ള നഗരമായ കിലാംബയിൽ ദിവ്യബലി അർപ്പിക്കും. തുടർന്ന് ഹെലികോപ്റ്ററിൽ മുക്സിമ പട്ടണത്തിലേക്ക് പോകും. അവിടെ മരിയൻ ദേവാലയമായ മാമാ മുക്സിമയിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കും. ഇതിന് പിന്നാലെ സന്ദേശം നല്‍കും. നാളെ ഏപ്രിൽ 20 തിങ്കളാഴ്ച, മാർപാപ്പ വടക്കുകിഴക്കൻ പട്ടണമായ സൗറിമോയില്‍ സന്ദര്‍ശനം നടത്തും. 21നാണ് പാപ്പയുടെ അംഗോള സന്ദര്‍ശനത്തിന് സമാപനമാകുക. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-19-11:36:32.jpg
Keywords: പാപ്പ
Content: 26588
Category: 18
Sub Category:
Heading: ഫിയാത്ത് മിഷന്റെ ഏഴാമത് ജിജിഎം മിഷൻ കോൺഗ്രസിന് സമാപനം
Content: തലോർ: ജെറുസലം ധ്യാനകേന്ദ്രത്തിൽ സംഘടിപ്പിച്ച ഫിയാത്ത് മിഷന്റെ ഏഴാമത് ജിജിഎം മിഷൻ കോൺഗ്രസ് സമാപിച്ചു. സമാപനദിവസം ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ദിവ്യബലിയർപ്പിച്ചു. ബിഷപ്പ് ഡോ. ജെയിംസ് തോപ്പിൽ, ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കൽ എന്നിവർ സഹകാർമികരായിരുന്നു. ഫിയാത്ത് മിഷൻ ഡയറക്ടർ സീ റ്റ്ലി ജോർജിനെ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. ഇതരസംസ്ഥാന തൊഴിലാളി സംഗമത്തിൽ ഗ്വാളിയർ രൂപത മെത്രാൻ ഡോ. ജോസഫ് തൈക്കാട്ടിൽ മുഖ്യാതിഥിയായിരുന്നു. സിഎൽസി ഇരിങ്ങാലക്കുട രൂപതയുടെ മിഷൻ ഗാതറിംഗിൽ ബിഷപ്പ് ഡോ. ജെയിംസ് തോപ്പിൽ സന്നിഹിതനായിരുന്നു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളികൾ സംബന്ധിച്ചു. സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി സെൻട്രൽ കൗൺസിലിൻ്റെയും, പുതുക്കാട് ഏരിയാ കൗൺസിലിൻ്റെയും മിഷൻ ഗാതറിംഗുകൾ മിഷൻ കോൺഗ്രസിൽ നടന്നു. സെൻട്രൽ കൗൺസിലിൻ്റെ നേതൃത്വത്തിൽ രൂപതയിലെ എല്ലാ യൂണിറ്റു കളിൽനിന്നും ബൈബിൾ പ്രിൻ്റിംഗിനു സഹായകരമായ പഴയ പേപ്പർ ശേഖരിക്കുന്ന ഫിയാത്ത് മിഷൻ്റെ പാപ്പിറസ് എ ന്ന പദ്ധതിയോട് സഹകരിക്കാൻ തീരുമാനിച്ചു. മിഷൻ കോൺഗ്രസിൽ പങ്കെടുത്ത മിഷണറിമാരെ ആദരിച്ച ചടങ്ങിൽ ബിഷപ്പ് ഡോ. ജെയിംസ് തോപ്പിൽ സന്നിഹിതനായിരുന്നു. തുടർന്ന് മിഷൻ കോൺഗ്രസിനു സമാപനം കുറിച്ചുനടന്ന ജപമാല പ്രദക്ഷിണത്തിൽ ഫിയാത്ത് മിഷൻ രക്ഷാധികാരി മാർ ബോസ്കോ പുത്തൂർ സന്ദേശം നൽകി. ഫിയാത്ത് മിഷൻ രക്ഷാധികാരി കൂടിയായ ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കൽ ദിവ്യകാരുണ്യാശീർവാദം നിർവഹിച്ചു. മിഷനെ അറിഞ്ഞ് സ്നേഹിച്ച് വളർത്താൻ വൈദികരെയും സന്യസ്‌തരെയും അത്മായരേയും കുട്ടികളെയും സഹായിക്കുന്ന പരിശീലന പരിപാടികൾ മിഷൻ കോൺഗ്രസിൻ്റെ ഭാഗമായിരുന്നു.
Image: /content_image/India/India-2026-04-20-11:38:50.jpg
Keywords: ഫിയാത്ത, മിഷന്‍
Content: 26589
Category: 1
Sub Category:
Heading: കഷ്ടപ്പാടിന്റെ കയ്പു നിറഞ്ഞ പാതകളിൽ കർത്താവ് നമ്മെ അനുഗമിക്കുന്നു: അംഗോളയിലെ ജനതയോട് പാപ്പ
Content: കിലാംബ (അംഗോള): വിവിധങ്ങളായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അംഗോളയിലെ സമൂഹത്തിന് പ്രത്യാശയുടെ സന്ദേശവുമായി ലെയോ പാപ്പ. കഷ്ടപ്പാടിന്റെ കയ്പു നിറഞ്ഞ പാതകളിൽ കർത്താവ് നമ്മെ അനുഗമിക്കുകയാണെന്ന് അംഗോളയിലെ അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ കിലാംബയിൽ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. സുവിശേഷം നമുക്ക് നൽകുന്ന ഉറപ്പ്, കർത്താവ് ഉയിർത്തെഴുന്നേറ്റുവെന്നതും, അവൻ ജീവിക്കുന്നു എന്നതുമാണെന്നും, കഷ്ടപ്പാടിന്റെ കയ്പു നിറഞ്ഞ പാതകളിലൂടെ നാം നടക്കുമ്പോൾ, അവൻ നമ്മുടെ കൂടെ നടക്കുന്നുവെന്നും, അവനെ തിരിച്ചറിയുവാനും, പുനരാരംഭിക്കുവാനുമുള്ള കൃപ നമുക്ക് നൽകുന്നുവെന്നും പാപ്പ പറഞ്ഞു. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ അനുഭവം വിവരിക്കുന്ന വചന ഭാഗമാണ്, ലത്തീൻ ആരാധന ക്രമത്തിൽ ഉയിർപ്പുകാലം മൂന്നാം ഞായറാഴ്ചയായ ഇന്നലെ വായിച്ചത്. മുറിവേറ്റതും ദുഃഖിതവുമായ ഹൃദയങ്ങളോടുകൂടി, യേശുവിന്റെ മരണം നേരിൽ കണ്ട രണ്ടു ശിഷ്യന്മാർ, ജെറുസലേമിൽ നിന്നും, എമ്മാവൂസിലേക്ക് പോകുന്നതിനെ, നിരാശയുടെയും, പരാജയത്തിന്റെയും മടക്കയാത്രയെന്നാണ് പാപ്പ വിശേഷിപ്പിച്ചത്. പ്രത്യാശയില്ലാതെ, ഉള്ളിൽ പേറുന്ന വേദനയിൽ നിന്നുമാണ് അവർ, സംഭവിച്ചതും അനുഭവിച്ചതുമായ കാര്യങ്ങൾ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നതെന്നും പാപ്പാ പറഞ്ഞു. എന്നാൽ ഇതൊരു അപകടമാണെന്നുള്ള മുന്നറിയിപ്പും പാപ്പാ നൽകി. സുവിശേഷത്തിന്റെ ഈ പ്രാരംഭ രംഗം, പ്രത്യാശയ്ക്കും സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി വിശപ്പും ദാഹവും സഹിക്കുന്ന, ഈ മനോഹരവും എന്നാൽ മുറിവേറ്റതുമായ അംഗോള രാജ്യത്തിന്റെ ചരിത്രമാണെന്നു പാപ്പ പറഞ്ഞു. ഗുരുവിന് സംഭവിച്ചതിനെക്കുറിച്ച് നിരുത്സാഹത്തോടെ ഓർക്കുന്ന ശിഷ്യന്മാരുടെ സംഭാഷണം, ശത്രുതകളുടെയും, ഭിന്നതകളുടെയും, അതിനാൽ പാഴായിപ്പോയ വിഭവങ്ങളുടെയും, ദാരിദ്ര്യത്തിന്റെയും, നീണ്ട ആഭ്യന്തരയുദ്ധത്തിന്റെയും മുറിവുകളാൽ ഈ രാജ്യത്തെ അടയാളപ്പെടുത്തിയ വേദനയെ ഓർമ്മിപ്പിക്കുന്നുവെന്നു പാപ്പ പറഞ്ഞു. എന്നാൽ വേദനയാൽ അടയാളപ്പെടുത്തിയ ഒരു ചരിത്രത്തിൽ ഒരാൾ വളരെക്കാലം മുഴുകുമ്പോൾ, പ്രതീക്ഷ നഷ്ടപ്പെടുകയും നിരുത്സാഹത്താൽ തളർന്നുപോകുകയും ചെയ്യുന്ന എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ അപകടസാധ്യത നമുക്കും ഉണ്ടാകുന്നുവെന്നു പാപ്പ ചൂണ്ടിക്കാട്ടി. പ്രതീക്ഷയില്ലാതെ യേശുവിന്റെ മരണത്തിൽ അവർ തളച്ചിടപ്പെട്ടുവെന്നും, ഇനിയൊരു തുടക്കം സാധ്യമാണോ എന്ന സംശയം പോലും അവരുടെ ഉള്ളിൽ ഉടലെടുക്കുന്നുവെന്നും പാപ്പ പറഞ്ഞു. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ കൂട്ടുകാരനായി യേശു അവരുടെ കൂടെ നിൽക്കുകയും, വേദനയ്ക്കപ്പുറം നോക്കാനും, യാത്രയിൽ അവർ തനിച്ചല്ലെന്നും, ഇപ്പോഴും ഭാവിയിലേക്ക് അവരെ കാത്തിരിക്കുന്നുവെന്നു അവരെ ബോധ്യപ്പെടുത്തുകയും സ്നേഹത്തിന്റെ ദൈവം ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു. ഒരു വശത്ത്, കർത്താവ് നമ്മോടൊപ്പമുണ്ടെന്നും നമ്മോട് അനുകമ്പയുണ്ടെന്നുമുള്ള ഉറപ്പും, മറുവശത്ത്, അവൻ നമ്മോട് ആവശ്യപ്പെടുന്ന പ്രതിബദ്ധതയും ഇന്നും യാഥാർഥ്യമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഇത് കർത്താവുമായുള്ള നമ്മുടെ ബന്ധത്തിലും, പ്രാർത്ഥനയിലും, നമ്മുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്ന അവന്റെ വചനം കേൾക്കുന്നതിലും, എല്ലാറ്റിനുമുപരിയായി വിശുദ്ധ കുർബാനയുടെ ആഘോഷത്തിലുമാണ് നാം അനുഭവിക്കുന്നതെന്നും പാപ്പ ചൂണ്ടിക്കാണിച്ചു. ആത്മീയ യാത്രയിൽ സഹായിക്കാത്ത മാന്ത്രികവും അന്ധവിശ്വാസപരവുമായ ഘടകങ്ങളെ ഒഴിവാക്കിക്കൊണ്ട്, സഭ പഠിപ്പിക്കുന്ന കാര്യങ്ങളിൽ വിശ്വസ്തത പുലർത്തുവാനും, അജപാലകരുടെ വാക്കുകൾക്ക് ചെവി കൊടുക്കുവാനും, വചനത്തിലും വിശുദ്ധ കുർബാനയിലും തന്നെത്തന്നെ വെളിപ്പെടുത്തുന്ന യേശുവിൽ ദൃഷ്ടി ഉറപ്പിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു. വഴിയിൽ തനിച്ചല്ലെന്ന ഈ ഉറപ്പ്, നമ്മുടെ മുറിവുകൾ ശമിപ്പിക്കാനും പ്രത്യാശ പുനരുജ്ജീവിപ്പിക്കാനും കഴിയുന്നതാണെന്നും, എമ്മാവൂസിലെ ശിഷ്യന്മാർ യേശുവിനെ തിരിച്ചറിഞ്ഞതുപോലെ, നാമും, നമ്മുടെ തകർന്ന ജീവിതങ്ങളിലെല്ലാം, യേശുവിനെ തിരിച്ചറിയണമെന്നു പാപ്പാ പറഞ്ഞു. മക്കളുടെ വിലാപം ശ്രവിക്കുന്ന ഒരു സഭയും, വചനത്തിന്റെ വെളിച്ചവും വിശുദ്ധ കുർബാനയുടെ പോഷണവും കൊണ്ട്, നഷ്ടപ്പെട്ട പ്രത്യാശയെ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്ന് അറിയാവുന്ന ഒരു സഭയും, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സഭയുടെ സാന്നിധ്യമാണ് അംഗോളയിൽ ആവശ്യമെന്നും പാപ്പ പറഞ്ഞു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-20-12:21:56.jpg
Keywords: അംഗോള
Content: 26590
Category: 1
Sub Category:
Heading: ലെബനോനിൽ യേശുവിന്റെ രൂപം തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; ആഗോള തലത്തില്‍ പ്രതിഷേധം
Content: ബെയ്റൂട്ട്: തെക്കൻ ലെബനോനിൽ യേശുവിന്റെ രൂപം തകർക്കുന്ന ഇസ്രായേല്‍ സൈനികന്റെ ചിത്രം പുറത്തുവന്നതിനു പിന്നാലെ ലോകമെമ്പാടും വ്യാപക പ്രതിഷേധം. ഇസ്രായേല്‍ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ലെബനോനിലെ ഡെബെൽ എന്ന ഗ്രാമത്തില്‍ അരങ്ങേറിയ സംഭവമാണ് ആഗോള തലത്തില്‍ വലിയ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്. ലെബനോനിൽ ആരംഭിച്ച യുദ്ധത്തിന് ശേഷം ഗ്രാമത്തിന്റെ നിയന്ത്രണം ഇസ്രായേല്‍ സൈന്യത്തിന്റെ പക്കലായിരുന്നു. പാലസ്തീൻ മാധ്യമ പ്രവർത്തകനായ യൂനിസ് തിരവിയാണ് ജാക്ക്ഹാമർ ഉപയോഗിച്ച് ഒരു സൈനികൻ യേശു ക്രിസ്തുവിന്റെ രൂപം തകർക്കുന്ന ചിത്രം എക്‌സിലൂടെ പങ്കുവെച്ചത്. ഇത് സമൂഹ മാധ്യമങ്ങളില്‍ അതിവേഗം ചര്‍ച്ചയാകുകയായിരിന്നു. ആദ്യം നിശബ്ദത പാലിച്ച ഇസ്രായേല്‍ ഭരണകൂടം തങ്ങളുടെ സൈനികനാണ് ദൃശ്യത്തിലുള്ളതെന്ന് സ്ഥിരീകരിച്ചു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാക്കളിൽ നിന്നുപോലും കനത്ത വിമര്‍ശനമാണ് ഉയരുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Lebanon |<br><br>An Israeli soldier smashing the head of a Jesus Christ statue during operations in southern Lebanon. <a href="https://t.co/Sj1m16tj9q">pic.twitter.com/Sj1m16tj9q</a></p>&mdash; Younis Tirawi | يونس (@ytirawi) <a href="https://twitter.com/ytirawi/status/2045851392527458672?ref_src=twsrc%5Etfw">April 19, 2026</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> സൈനികന്റെ നടപടിയിൽ ഇസ്രായേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സൈനികന്റെ ഈ പ്രവർത്തി മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് ഇസ്രായേല്‍ സൈനിക വക്താവ് കുറ്റസമ്മതം നടത്തി. നേരത്തെ ചിത്രം ആധികാരികമാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് ആദ്യം അറിയിച്ചെങ്കിലും, പ്രാഥമിക പരിശോധനയിൽ ചിത്രം യഥാർത്ഥമാണെന്ന് വ്യക്തമായിരിന്നു. കോടി കണക്കിന് ക്രൈസ്തവരെ വേദനിപ്പിച്ച സംഭവത്തില്‍ ആഗോള തലത്തില്‍ പ്രതിഷേധം കനക്കുകയാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-20-14:16:33.jpg
Keywords: ഇസ്രായേ