category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading നൈജീരിയന്‍ ക്രൈസ്തവരുടെ ദുരവസ്ഥ വിവരിച്ച് റോമിലെ യുഎസ് അംബാസഡർ
Contentറോം: നൈജീരിയയിൽ ക്രൈസ്തവര്‍ അസഹനീയമായ പീഡനത്തിനാണ് ഇരയാകുന്നതെന്നു വത്തിക്കാനിലെ യുഎസ് അംബാസഡർ ബ്രയാൻ ബർച്ച്. ഇന്നലെ വെള്ളിയാഴ്ച റോമിലെ യു‌എസ് എംബസിയില്‍വെച്ച് നൈജീരിയയിലെ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണികളെക്കുറിച്ച് സോളിഡാരിറ്റി വിത്ത് ദി പെർസിക്യൂട്ടഡ് ചർച്ച് (എസ്പിസി) എന്ന സംഘടനയും പരിശുദ്ധ സിംഹാസനത്തിലേക്കുള്ള അമേരിക്കന്‍ എംബസിയും ചേർന്നു സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഈ പരാമര്‍ശം. തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളും ക്രൈസ്തവരും തമ്മിലുള്ള സംഘർഷമാണ് രാജ്യത്തു നിലനില്‍ക്കുന്നതെന്ന് യുഎസ് അംബാസഡർ പറഞ്ഞു. മത സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ സുഹൃത്താണ് അമേരിക്ക. നൈജീരിയയിൽ ലക്ഷ്യമിടുന്നതും കൊല്ലപ്പെടുന്നതുമായ ക്രൈസ്തവരുടെ ദുരവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. നിർഭാഗ്യവശാൽ, പള്ളികളിലും വീടുകളിലും ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകളും മറ്റും നൈജീരിയായില്‍ നിലനില്‍ക്കുകയാണെന്നും അവിടെ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനത്തിന്റെ വ്യാപ്തിയും വലുപ്പവും അസഹനീയമാണെന്നും ബ്രയാൻ കൂട്ടിച്ചേര്‍ത്തു. നൈജീരിയ പോകുന്ന അതേ വഴിയ്ക്കാണ് ആഫ്രിക്കയും പോകുന്നത്. ഭൂമിയിലെ മറ്റേതൊരു രാജ്യത്തെക്കാളും കൂടുതൽ ക്രിസ്ത്യാനികൾ വിശ്വാസത്തിന്റെ പേരിൽ രക്തസാക്ഷികളാകുന്നത് നൈജീരിയയിലാണ്. ആന്തരികമായി കുടിയിറക്കപ്പെട്ടവരുടെ ഒരു വലിയ പ്രതിസന്ധി നിലവിലുണ്ട്. ഈ പ്രശ്നത്തെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കാനും നൈജീരിയൻ സർക്കാരിനെ അവരുടെ ജനങ്ങളെ സംരക്ഷിക്കുന്നതിൽ പുരോഗതി കൈവരിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് തുടരാനും വത്തിക്കാനോട് വാഗ്നർ ആവശ്യപ്പെട്ടു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-04-18 14:41:00
Keywords നൈജീരിയ
Created Date2026-04-18 14:43:38