Contents

Displaying 26401-26401 of 26401 results.
Content: 26862
Category: 1
Sub Category:
Heading: പുഷ്പദളങ്ങൾ വിതറി കുഞ്ഞുങ്ങൾ, ദിവ്യകാരുണ്യ നാഥനുമായി ലെയോ പാപ്പ; മാഡ്രിഡിൽ അവിസ്മരണീയ കാഴ്ച
Content: മാഡ്രിഡ്: വിശുദ്ധ കുര്‍ബാനയുടെ തിരുനാൾ ദിനമായി ആഘോഷിച്ച ഇന്നലെ മാഡ്രിഡിലെ തെരുവു വീഥിയിലൂടെ ലെയോ പാപ്പ ദിവ്യകാരുണ്യ നാഥനെ വഹിച്ചുക്കൊണ്ട് പ്രദിക്ഷണം നടത്തി. 12 ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുത്ത വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമായിരിന്നു പ്രാര്‍ത്ഥനാനിര്‍ഭരമായ ദിവ്യകാരുണ്യ പ്രദിക്ഷണം സ്പെയിനിന്റെ ഹൃദയഭാഗത്ത് നടന്നത്. വിപുലമായ വിധത്തില്‍ അലങ്കരിച്ച വീഥിയിലൂടെ ലെയോ പാപ്പ ദിവ്യകാരുണ്യവുമായി നടന്നുനീങ്ങിയപ്പോള്‍ അടുത്തിടെ ആദ്യ കുർബാന സ്വീകരിച്ച കുഞ്ഞുങ്ങള്‍ തിരുവോസ്തിയ്ക്ക് മുന്നിൽ പുഷ്പദളങ്ങൾ വിതറി. ഈ സമയത്ത് ലക്ഷകണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ നിലക്കൊണ്ടു. നേരത്തെ നല്‍കിയ സന്ദേശത്തില്‍, ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യത്തെക്കുറിച്ച് ധ്യാനിച്ചുക്കൊണ്ട് കത്തോലിക്കർ അവരുടെ വിശ്വാസം പുതുക്കണമെന്നു ആഹ്വാനം ചെയ്തു. ദിവ്യകാരുണ്യ പ്രദക്ഷിണം കേവലം സാംസ്കാരിക പാരമ്പര്യങ്ങളോ പ്രകടനങ്ങളോ അല്ലെന്നും, മറിച്ച് തന്റെ ജനത്തിനിടയിൽ നടക്കുന്ന ജീവനുള്ള കർത്താവിലുള്ള വിശ്വാസത്തിന്റെ പൊതുപ്രഖ്യാപനമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ദിവ്യകാരുണ്യത്തിന്റെ കൃപ ജീവിതങ്ങളെ രൂപാന്തരപ്പെടുത്താനും ലോകത്തിലെ പ്രത്യാശയുടെ അടയാളങ്ങളാക്കാനും വിശ്വാസികളോട് പാപ്പ ആഹ്വാനം ചെയ്തു. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ശേഷം ദിവ്യകാരുണ്യ ആശീര്‍വാദം പാപ്പ നല്‍കി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-08-08:53:31.jpg
Keywords: ദിവ്യകാരുണ്യ