Contents
Displaying 26381-26390 of 26397 results.
Content:
26842
Category: 18
Sub Category:
Heading: തീരദേശ വിഷയങ്ങളിൽ സർക്കാർ അനുകൂല നിലപാട് ആവശ്യപ്പെട്ട് വരാപ്പുഴ അതിരൂപത കെസിവൈഎം
Content: തിരുവനന്തപുരം: സാമൂഹിക നീതിക്കും പൊതുജനക്ഷേമത്തിനുമുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത കെസിവൈഎം, മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം സമർപ്പിച്ചു. തദ്ദേശീയ സമൂഹങ്ങളെ ബാധിക്കുന്ന നിരവധി പ്രധാന ആശങ്കകൾ ഉയർത്തിക്കാട്ടുകയും സർക്കാർ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. പുനരധിവാസം, മത്സ്യബന്ധനം, വിദ്യാഭ്യാസം, ഗവേഷണം, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് മെമ്മോറാണ്ടം ശ്രദ്ധ കേന്ദ്രീകരിച്ചത്. വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ (ഐസിടിടി) പദ്ധതി മൂലം കുടിയിറക്കപ്പെട്ട 316 കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച ദീർഘകാലമായി മുടങ്ങിക്കിടന്ന മുളമ്പിള്ളി പുനരധിവാസ പാക്കേജിന്റെ നടത്തിപ്പാണ് പ്രധാന വിഷയങ്ങളിൽ ഒന്ന്. പാക്കേജ് സമയബന്ധിതമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാനും അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും കൂടുതൽ കാലതാമസമില്ലാതെ എവിക്റ്റീസ് കാർഡുകൾ നൽകാനും കെസിവൈഎം നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. പെരിയാർ നദിയിൽ അടുത്തിടെയുണ്ടായ മത്സ്യത്തൊഴിലാളികളുടെ മരണത്തെത്തുടർന്ന് മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകളിലേക്കും യുവജന സംഘടന ശ്രദ്ധ ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെയും മത്സ്യത്തൊഴിലാളി ക്ഷേമനിധിയിലൂടെയും ദുരിതബാധിതരായ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും മതിയായ സാമ്പത്തിക സഹായം നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു.
Image: /content_image/India/India-2026-06-04-06:06:03.jpg
Keywords: വരാപ്പുഴ

26843
Category: 1
Sub Category:
Heading: വിശ്വാസത്തിന്റെ പരസ്യ സാക്ഷ്യമാണ് ദിവ്യകാരുണ്യ പ്രദക്ഷിണം: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാളായ കോർപുസ് ക്രിസ്റ്റി തിരുനാളിനോട് അനുബന്ധിച്ച്, വിവിധ രാജ്യങ്ങളിൽ നടത്തിവരുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തെ പ്രഘോഷിച്ചും വിശ്വാസത്തിന്റെ പരസ്യസാക്ഷ്യത്തെ പ്രോത്സാഹിപ്പിച്ചും ലെയോ പതിനാലാമൻ പാപ്പ. ഇന്നലെ ജൂൺ മൂന്നാം തീയതി, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് ഇന്നു നടക്കുന്ന ഈ തിരുനാളിന്റെ പ്രാധാന്യത്തെയും, അത് ആഘോഷിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പ പരാമര്‍ശിച്ചത്. വിശ്വാസത്തിന്റെ പരസ്യസാക്ഷ്യമാണ് ദിവ്യകാരുണ്യ പ്രദക്ഷിണമെന്ന് പാപ്പ വത്തിക്കാന്‍ ചത്വരത്തിലെത്തിയ കാല്‍ ലക്ഷത്തോളം വിശ്വാസികളോട് പറഞ്ഞു. ലത്തീൻ പ്രയോഗമനുസരിച്ച് "കോർപുസ് ക്രിസ്റ്റി" എന്ന പേരിൽ അറിയപ്പെടുന്ന, ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാൾ ഈ ആഴ്ചയിൽ നാം ആചരിക്കുകയാണെന്ന് അനുസ്മരിച്ച പാപ്പ, നമുക്കായി മുറിക്കപ്പെട്ടതും നമുക്കേവർക്കുമായി നൽകപ്പെട്ടതുമായ അപ്പമായ യേശുവിനെയാണ് വിശുദ്ധ കുർബാനയിൽ നാം ധ്യാനിക്കുന്നതെന്ന വിശ്വാസ സത്യം അനുസ്മരിച്ചു. ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട ജനകീയ ഭക്തിയുടെ ഭാഗമാണ്, വിശുദ്ധ കുർബാന എഴുന്നെള്ളിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിലെ വീഥികളിലൂടെ നടക്കുന്ന ദിവ്യകാരുണ്യപ്രദക്ഷിണം എന്ന് പറഞ്ഞ പാപ്പ, വിശ്വാസത്തിന്റെ പരസ്യ സാക്ഷ്യവും, മനോഹരവുമായ ദിവ്യകാരുണ്യ പ്രദിക്ഷണം സജീവമായി തുടരാൻ ഏവരെയും ആഹ്വാനം ചെയ്തു. ക്രിസ്തുവിന്റെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും തിരുനാൾ അഥവാ കോർപ്പസ് ക്രിസ്റ്റി തിരുനാൾ (Corpus Christi) കത്തോലിക്ക സഭയിൽ പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ കഴിഞ്ഞു വരുന്ന വ്യാഴാഴ്ചയാണ് കൊണ്ടാറുള്ളത്. ഈ വര്‍ഷത്തെ തിരുനാള്‍ ഇന്നാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-04-08:03:40.jpg
Keywords: ദിവ്യകാരുണ്യ

26844
Category: 1
Sub Category:
Heading: പെറുവിലെ ദിവ്യകാരുണ്യ അത്ഭുതത്തിന്റെ വാര്‍ഷികത്തില്‍ ഒരുമിച്ച് കൂടിയത് ആയിരങ്ങള്‍
Content: ലിമ: പെറുവില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന്റെ 377-ാം വാർഷികത്തിനു ആയിരക്കണക്കിന് വിശ്വാസികള്‍ ഒരുമിച്ച് കൂടി. ജൂണ്‍ 2 ചൊവ്വാഴ്ച ചിക്ലായോ പ്രവിശ്യയിലെ സിയുഡാഡ് ഈറ്റനിലാണ് മൂന്നര നൂറ്റാണ്ട് മുന്‍പ് നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന്റെ വാര്‍ഷികത്തിനായി വിവിധയിടങ്ങളില്‍ നിന്നെത്തിയ വിശ്വാസികള്‍ ഒരുമിച്ച് കൂടിയത്. തിരുസഭയുടെ ഇപ്പോഴത്തെ തലവനായ ലെയോ പാപ്പ പില്‍ക്കാലത്ത് മെത്രാനായി സേവനം ചെയ്ത രൂപതയാണ് ചിക്ലായോ. 2019-ല്‍ ദിവ്യകാരുണ്യ അത്ഭുതവുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ ബിഷപ്പ് റോബര്‍ട്ട് പ്രിവോസ്റ്റ് (ഇപ്പോള്‍ ലെയോ പാപ്പ) ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൈമാറിയിരുന്നു. #{blue->none->b-> പെറുവില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം എന്തായിരിന്നു? }# 1649 ജൂൺ 2-ന്, വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ തലേന്നാണ് അത്ഭുതം നടന്നത്. വടക്കൻ പെറുവിലെ ചിക്ലേയോ രൂപതയുടെ കീഴിലുള്ള സിയുഡാഡ് ഈറ്റൻ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ മഗ്ദലന മറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലായിരിന്നു അത്ഭുതം. വൈകീട്ട് 5 മണിക്ക് അര്‍പ്പിച്ച വിശുദ്ധ കുർബാനയ്ക്കിടെ ഉണ്ണിയേശുവിന്റെ രൂപം തിരുവോസ്തിയില്‍ പ്രത്യക്ഷപ്പെടുകയായിരിന്നു. ഫ്രാൻസിസ്‌ക്കൻ വൈദികര്‍ ഉള്‍പ്പെടെയുള്ള അനേകരെ അമ്പരപ്പിച്ച് കൊണ്ടായിരിന്നു അത്ഭുതം. മെറൂൺ നിറത്തിലുള്ള വസ്ത്രവും തോളിന്റെ അത്രയും നീളമുള്ള സുന്ദരമായ മുടിയും ധരിച്ച വശ്യമായ മുഖമുള്ള കുട്ടിയെയാണ് എല്ലാവരും കണ്ടത്. നഗരം മുഴുവൻ "അത്ഭുതം! അത്ഭുതം!" എന്ന വാക്കുകളോടെ ആര്‍പ്പുവിളിയും കരഘോഷവുമായി ജനം തെരുവില്‍ ഇറങ്ങിയെന്നും തുടര്‍ച്ചയായി മണി മുഴക്കിയെന്നുമാണ് ചരിത്ര രേഖകളില്‍ പറയുന്നത്. അതേ വർഷം ജൂലൈ 22നു ഇടവക മധ്യസ്ഥയായ വിശുദ്ധ മഗ്ദലന മറിയത്തിന്റെ തിരുനാള്‍ ദിനത്തിലും വിശുദ്ധ കുർബാനയ്ക്കിടെ ഉണ്ണീശോ വീണ്ടും പ്രത്യക്ഷപ്പെട്ടിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-04-08:24:31.jpg
Keywords: അത്ഭുത

26845
Category: 1
Sub Category:
Heading: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികൻ ഫാ. ബ്രൂണോ വിടവാങ്ങി
Content: ഫുൾഡ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വൈദികൻ എന്ന നിലയില്‍ ശ്രദ്ധ നേടിയ ജര്‍മ്മന്‍ വൈദികന്‍ വിടവാങ്ങി. ജർമ്മനിയിലെ ഫുൾഡ രൂപത വൈദികനായ ഫാ. ബ്രൂണോ കാന്‍റാണ് 110ാം വയസ്സില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 1950 മുതൽ 76 വര്‍ഷമാണ് അദ്ദേഹം വൈദികനായി സേവനം ചെയ്തിരിന്നത്. ഫെബ്രുവരി 26നാണ് അദ്ദേഹം 110-ാം ജന്മദിനം ആഘോഷിച്ചത്. ഈ അവസരത്തില്‍ ലെയോ പാപ്പ അഭിനന്ദനങ്ങളും അനുഗ്രഹാശിസ്സുകളും അറിയിച്ചിരിന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വൈദികനെന്ന സ്ഥിരീകരണം ഫാ. ബ്രൂണോയ്ക്കു അന്നു വത്തിക്കാനില്‍ നിന്നു ലഭിച്ചു. 1916 ഫെബ്രുവരി 26 ന് ജർമ്മനിയിലെ സാക്സണിയിലെ വെർബ്ലിനിലാണ് ബ്രൂണോ കാന്റ് ജനിച്ചത്. ഒന്നാം ലോകമഹായുദ്ധസമയത്ത് അദ്ദേഹത്തിന്റെ കുടുംബം പലായനം ചെയ്തു. രണ്ടാം ലോകമഹായുദ്ധസമയത്ത്, പലായനവും മടങ്ങി വരവും നടത്തി. സോവിയറ്റ് യുദ്ധത്തിൽ മൂന്ന് വർഷത്തെ തടവിൽ കഴിഞ്ഞതിന് ശേഷം 1948 ൽ അദ്ദേഹം ജർമ്മനിയിലേക്ക് മടങ്ങി. 1950 ൽ അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. 76 വര്‍ഷം അദ്ദേഹം വൈദികനായി സേവനമനുഷ്ഠിച്ചിരിന്നു. 100 വയസ്സ് വരെ അദ്ദേഹം ഇടവക ശുശ്രൂഷകളില്‍ സജീവമായിരുന്നു. 100 വയസ്സ് തികഞ്ഞതിനുശേഷവും അദ്ദേഹം തന്റെ സമൂഹത്തിലെ രോഗികളെ സന്ദർശിക്കുന്നത് തുടര്‍ന്നിരിന്നു. ജർമ്മനിയിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന പുരുഷന്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ജീവിച്ചിരിക്കുന്ന പ്രായമേറിയ സൈനികന്‍ എന്നീ വിശേഷണങ്ങള്‍ കൊണ്ടും ശ്രദ്ധ നേടിയ വ്യക്തിയായിരിന്നു ഫാ. ബ്രൂണോ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-04-08:41:20.jpg
Keywords: വൈദിക

26846
Category: 18
Sub Category:
Heading: ജെ. ബി. കോശി കമ്മീഷന്‍: പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയെന്ന് മെത്രാന്‍ സമിതി
Content: കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹം വലിയ പ്രതീക്ഷയോടെ കണ്ട ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ഗൗരവകരമായ നടപടികള്‍ ഇനിയും സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, പുതിയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്രിയാത്മക സമീപനം സ്വീകരിക്കുമെന്ന് കെസിബിസി പ്രത്യാശ രേഖപ്പെടുത്തി. ക്രൈസ്തവ സമൂഹത്തിന് അനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബഹു. മുഖ്യമന്ത്രി മുന്‍കൈയെടുത്ത്, റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രതീക്ഷ പ്രകടിപ്പിച്ചു.
Image: /content_image/India/India-2026-06-05-12:22:36.jpg
Keywords: കോശി

26847
Category: 18
Sub Category:
Heading: ലഹരിനിർമാർജന പദ്ധതി അഭിനന്ദനാർഹം: കെസിബിസി
Content: കൊച്ചി: പുതിയ സർക്കാർ അധികാരത്തിലെത്തിയ ഉടൻ തന്നെ, ലഹരിനിർമാർജനത്തിനുള്ള പദ്ധതി 'ഓപ്പറേഷൻ തൂഫാൻ' പ്രഖ്യാപിച്ചിരിക്കുന്നത് അഭിനന്ദനാർഹമാണെന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി. ഈ പദ്ധതിക്കും തുടർനീക്കങ്ങൾക്കും എല്ലാവിധ പിന്തുണയും അറിയിക്കുകയാണെന്നും കേരളത്തിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പൂർണ സഹകരണം ലഹരിനിർമാർജന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എന്നും സർക്കാരിന് ഉണ്ടാകുമെന്നും കെസിബിസി സമ്മേളനത്തിന് പിന്നാലേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/India/India-2026-06-05-12:30:10.jpg
Keywords: കെസിബിസി

26848
Category: 18
Sub Category:
Heading: കെസിബിസി വര്‍ഷകാല സമ്മേളനം: സമ്പൂര്‍ണ്ണ പ്രസ്താവന
Content: കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാലസമ്മേളനം ജൂണ്‍ രണ്ട്, മൂന്ന്, നാല് തീയതികളിലായി കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം, പി.ഒ.സിയില്‍ നടന്നു. കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ രൂപതകളിലെ മെത്രാന്മാര്‍ പങ്കെടുത്തു. ലെയോ പതിനാലാമന്‍ പാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്‌കന്‍ വര്‍ഷാചരണത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് ഒത്തുചേര്‍ന്ന മെത്രാന്മാര്‍ സാമൂഹികവും സഭാപരവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. #{blue->none->b-> പുതിയ സംസ്ഥാന ഭരണകൂടത്തിന് അനുമോദനങ്ങള്‍ }# ഉജ്ജ്വലമായ വിജയത്തിന്റെ പിന്‍ബലത്തില്‍ അധികാരത്തിലേറിയ യു. ഡി. എഫ്. മന്ത്രിസഭയ്ക്ക് കെസിബിസി അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ചു. മുഖ്യമന്ത്രി അഡ്വ. വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ ഏറെ പ്രതീക്ഷയോടെ കാണുന്നു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ചതുള്‍ പ്പെടെയുള്ള മന്ത്രിസഭയുടെ ആദ്യ നീക്കങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. പാവപ്പെട്ട ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും സംസ്ഥാനത്ത് സുസ്ഥിര വികസനവും ഉറപ്പുവരുത്താനും പ്രതിസന്ധികളില്‍ കഴിയുന്ന വിവിധ വിഭാഗങ്ങളില്‍ പെട്ട ജനങ്ങള്‍ക്ക് കൈത്താങ്ങാകാനും ഈ സര്‍ക്കാരിന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. #{blue->none->b-> ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ }# പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ തന്നെ, ലഹരി നിര്‍മ്മാര്‍ജ്ജനത്തിനുള്ള പദ്ധതി, ഓപ്പറേഷന്‍ തൂഫാന്‍ പ്രഖ്യാപിച്ചിരിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. ഈ പദ്ധതിക്കും തുടര്‍ നീക്കങ്ങള്‍ക്കും എല്ലാവിധ പിന്തുണയും അറിയിക്കുന്നു. കേരളത്തിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പൂര്‍ണ്ണ സഹകരണം ലഹരി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്നും സര്‍ക്കാരിന് ഉണ്ടായിരിക്കുമെന്ന് ഉറപ്പുനല്‍കുന്നു. #{blue->none->b-> വയനാട് - വിലങ്ങാട് പുനരധിവാസം }# കെസിബിസിയുടെ വയനാട് - വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ എണ്‍പത് ഭവന നിര്‍മ്മാണങ്ങള്‍ വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി പൂര്‍ത്തിയാക്കാനായത് അഭിമാനകരമാണ്. നൂറ്റെണ്‍പത് ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്. ഈ വലിയ പദ്ധതിയ്ക്ക് കരുത്തുപകര്‍ന്ന കേരളത്തിന് അകത്തും പുറത്തുമുള്ള രൂപതകള്‍, സന്യാസസമൂഹങ്ങള്‍, സംഘടനകള്‍, നിരവധി സുമനസുകള്‍ തുടങ്ങി എല്ലാവര്‍ക്കും കേരളകത്തോലിക്കാ മെത്രാന്‍ സമിതി ഹൃദയപൂര്‍വ്വം നന്ദി അര്‍പ്പിക്കുന്നു. #{blue->none->b-> ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് }# കേരളത്തിലെ ക്രൈസ്തവ സമൂഹം വലിയ പ്രതീക്ഷയോടെ കണ്ട ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ഗൗരവകരമായ നടപടികള്‍ ഇനിയും സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, പുതിയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്രിയാത്മക സമീപനം സ്വീകരിക്കുമെന്ന് കെസിബിസി പ്രത്യാശ രേഖപ്പെടുത്തി. ക്രൈസ്തവ സമൂഹത്തിന് അനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബഹു. മുഖ്യമന്ത്രി മുന്‍കൈയെടുത്ത്, റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. #{blue->none->b-> മുനമ്പം ജനതയ്ക്ക് നീതി ലഭിക്കണം }# മുനമ്പം ജനതയുടെ ഭൂസ്വത്തിന് മേലുള്ള റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായുള്ള പോരാട്ടങ്ങള്‍ക്ക് കെസിബിസി സര്‍വ്വാത്മനാ പിന്തുണ അറിയിക്കുന്നു. പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിച്ച്, ആ ജനതയ്ക്ക് നീതി നടത്തിക്കൊടുക്കുമെന്ന വാഗ്ദാനം പുതിയ സര്‍ക്കാര്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. #{blue->none->b-> ആശുപത്രികളിലെ സമരങ്ങളും പ്രതിസന്ധികളും }# സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനനിരക്കിനെക്കാള്‍ കൂടിയ വേതനം നല്‍കുന്ന കത്തോലിക്കാ ആശുപത്രികളില്‍, ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങള്‍ പതിവായിരിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബ്ബലപ്പെടുത്താനുള്ള നീക്കമായേ വിലയിരുത്താനാവൂ. സമരത്തിന് നേതൃത്വം നല്‍കുന്ന സംഘടന ആവശ്യപ്പെടുന്ന വിധത്തിലുള്ള ശമ്പള പരിഷ്‌കരണം ചികിത്സാ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധത്തില്‍ വര്‍ധിക്കാനും ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ നിലയ്ക്കാനും കാരണമാകും. സര്‍ക്കാരിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ആശുപത്രികളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇവ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ ഘട്ടത്തില്‍, 2026 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച, ശമ്പള പരിഷ്‌കരണത്തിന്റെ കരട് രേഖയില്‍ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അതുവഴി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കെസിബിസി സര്‍ക്കാരി നോട് അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ നാളുകളില്‍ കണ്ടതുപോലെ, ചില ആശുപത്രികള്‍ കേന്ദ്രീകരിച്ച് മിന്നല്‍ പണിമുടക്കുകള്‍ ഉണ്ടാവുകയും നൂറുകണക്കിന് രോഗികള്‍ പ്രതിസന്ധിയിലാകുകയും ചെയ്യുന്ന സാഹചര്യം വീണ്ടും ഉടലെടുക്കാതിരിക്കാന്‍ ആവശ്യമായ കര്‍ശന നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണം. #{blue->none->b-> വന്യമൃഗശല്യം }# പുതിയ വനം മന്ത്രിയുടെ ആരംഭഘട്ട സമീപനങ്ങള്‍ വന - മലയോര മേഖലകളില്‍ ജീവിക്കുന്ന സാധാരണ ക്കാര്‍ക്ക് ആശ്വാസം പകരുന്നവയാണ്. വന്യമൃഗ ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, ജനങ്ങളുടെ പക്ഷത്തുനിന്ന് തീരുമാനങ്ങളെടുക്കാനും നിലപാടുകള്‍ സ്വീകരി ക്കാനും വനം വകുപ്പ് തയ്യാറാകണം. മനുഷ്യജീവനും സ്വത്തിനും പ്രാഥമിക പരിഗണന നല്‍കിക്കൊണ്ട് വനം വന്യജീവി സംരക്ഷണ നിയമത്തില്‍ ഉചിതമായ പരിഷ്‌കരണങ്ങള്‍ വരുത്തണം. വനസംബന്ധമായ പ്രതിസന്ധികള്‍ മൂലം ജീവിതം വഴിമുട്ടിയിരിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ പ്രതിസന്ധി സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണനയ്ക്കെടുക്കണമെന്ന് കെസിബിസി അഭ്യര്‍ത്ഥിക്കുന്നു. #{blue->none->b-> തീരദേശം, മല്‍സ്യത്തൊഴിലാളികള്‍ }# ഓരോ വര്‍ഷകാലം വരുമ്പോഴും ദാരിദ്ര്യത്തിലും ദുരിതങ്ങളിലും അകപ്പെടുന്ന തീരദേശ, മല്‍സ്യ തൊഴിലാളി കുടുംബങ്ങളുടെ അതിജീവന പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാകണം. തീരശോഷണവും കടലാ ക്രമണവും വര്‍ധിക്കുന്നതിന് അനുസരിച്ച് ഇത്തരം പതിനായിരക്കണക്കിന് കുടുംബങ്ങള്‍ കൂടുതല്‍ പ്രതിസന്ധികളിലേക്കാണ് നിപതിച്ചുകൊണ്ടിരിക്കുന്നത്. ആ ജനതയുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണം. #{blue->none->b-> മലയോര പ്രദേശങ്ങളും കര്‍ഷകരും }# മലയോര പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ നേരിടുന്ന അതിജീവന പ്രതിസന്ധികള്‍ അതീവ ശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ്. വാസ്തവത്തില്‍, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരിക്കേണ്ട കാര്‍ഷിക മേഖല അത്യന്തം ഗുരുതരമായ അതിജീവന പ്രതിസന്ധി നേരിടുന്നു. കര്‍ഷകരും കൃഷിയും നേരിടുന്ന പ്രതിസന്ധികള്‍ ആഴത്തില്‍ പഠിച്ച്, കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് ഉതകുന്ന പദ്ധതികള്‍ തയ്യാറാക്കാനും നടപ്പില്‍ വരുത്താനും പുതിയ സര്‍ക്കാര്‍ തയ്യാറാകണം. കാര്‍ഷിക മേഖലകളില്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികള്‍, വന്യമൃഗ ശല്യം, മലയോര മേഖലകളില്‍ അവശ്യ നിര്‍മ്മിതികള്‍ക്ക് പോലും നിയമതടസ്സങ്ങള്‍ ഉണ്ടാകുന്നത് തുടങ്ങിയ പ്രതിസന്ധികളില്‍ ഗൗരവപൂര്‍ണമായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ പ്രസ്താവിച്ചു.
Image: /content_image/India/India-2026-06-05-12:45:24.jpg

26849
Category: 1
Sub Category:
Heading: ലെയോ പാപ്പ നാളെ സ്പെയിനിലേക്ക്
Content: വത്തിക്കാന്‍ സിറ്റി/ മാഡ്രിഡ്: അന്താരാഷ്ട്ര അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി സ്‌പെയിനിലേക്ക് ലെയോ പാപ്പ നടത്തുന്ന സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. നാളെ ജൂൺ ആറുമുതൽ പന്ത്രണ്ടു വരെ തീയതികളിൽ നടക്കുന്ന സന്ദര്‍ശനത്തിനിടെ മാഡ്രിഡ്, ബാർസിലോണ, കനേറി ദ്വീപുകൾ എന്നിവിടങ്ങൾ ലെയോ പാപ്പ സന്ദർശിക്കും. സമാധാനം, സാങ്കേതികവളർച്ച, കുടിയേറ്റം തുടങ്ങിയ വിവിധ വിഷയങ്ങൾ സംബന്ധിച്ച് സഭയുടെ നിലപാടുകൾ യാത്രയിൽ പ്രത്യേകം പരാമർശിക്കപ്പെടും. നാളെ ജൂൺ 6 ശനിയാഴ്ച രാവിലെ റോമിൽ ഫ്യുമിച്ചീനോയിലുള്ള ലെയൊനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽനിന്ന് സ്പെയിനിലേക്ക് യാത്ര തിരിക്കുന്ന പാപ്പ നിരവധി സമ്മേളനങ്ങളില്‍ പങ്കെടുക്കും. ഇരുപതിലധികം പ്രഭാഷണങ്ങളാണ് ഇതിനിടെ നടത്തുക. നിരായുധീകരണം, സമാധാന പുനഃസ്ഥാപനം, യൂറോപ്പിലെ പ്രത്യേകിച്ച് സ്പെയിനിലെ സഭ നേരിടുന്ന വെല്ലുവിളികൾ, കുടിയേറ്റം തുടങ്ങി വിവിധ വിഷയങ്ങൾ ലെയോ പാപ്പയുടെ പ്രഭാഷണങ്ങളില്‍ ഇടം നേടുമെന്നാണ് കരുതപ്പെടുന്നത്. ജൂൺ 9 ചൊവ്വാഴ്ച വരെ തീയതികളിൽ തലസ്ഥാനനഗരിയായ മാഡ്രിഡിലായിരിക്കും ചിലവഴിക്കുക. ജൂൺ 9 ചൊവ്വാഴ്ച മാഡ്രിഡിൽനിന്ന് സ്പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശത്തുള്ള ബാർസിലോണയിലേക്ക് പോകുന്ന പാപ്പാ മോണ്ട്സെറാറ്റും സന്ദർശിക്കും. ജൂൺ 11 തിങ്കളാഴ്ച വരെ പരിശുദ്ധ പിതാവ് ബാർസിലോണയിലുണ്ടാകും.ജൂൺ 11 തിങ്കളാഴ്ച രാവിലെ കനേറി ദ്വീപുകളിലെ ഒന്നായ ഗ്രാൻ കനേറിയയിലേക്ക് യാത്രയാകും. തുടർന്ന് ജൂൺ 12 വെള്ളിയാഴ്ച തെനെറീഫ് ദ്വീപിലെത്തുന്ന പാപ്പ, തുടർന്ന്, വൈകുന്നേരം മൂന്നുമണിയോടെ അവിടെനിന്ന് തിരികെ റോമിലേക്ക് മടങ്ങും. വിശുദ്ധ യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായത്തിൽ യേശുവും ശിഷ്യന്മാരുമായുള്ള സംഭാഷണത്തെ ആധാരമാക്കി, "അൽസാദ് ല മിരാദ" (കണ്ണുകളുയർത്തി നോക്കുവിൻ) എന്ന വാക്യമാണ് യാത്രയുടെ ആപ്തവാക്യമായി പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. ദൈവത്തിലേക്ക് തിരികെ നോക്കാനും മറ്റുള്ളവരോട് സഹോദര്യസഹാനുഭൂതികളോടെ നോക്കാനുമുള്ള വിളിയാണ് ഇതിലൂടെ അനുസ്മരിക്കപ്പെടുന്നതെന്നു വത്തിക്കാന്‍ സൂചിപ്പിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-05-13:49:44.jpg
Keywords: ലെയോ, സ്പെയി

26850
Category: 1
Sub Category:
Heading: ജീവനു വേണ്ടിയുള്ള പോരാട്ടത്തിന് സഭയുടെ പിന്തുണ; 14 ബ്രിട്ടീഷ് മെത്രാന്മാര്‍ പ്രോലൈഫ് റാലിയില്‍ പങ്കെടുക്കും
Content: ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള പതിനാല് കത്തോലിക്ക ബിഷപ്പുമാർ ഇത്തവണ ലണ്ടനിൽ നടക്കുന്ന മാർച്ച് ഫോർ ലൈഫ് യുകെ റാലിയിൽ പങ്കെടുക്കും. ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രോലൈഫ് റാലിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും മെത്രാന്മാര്‍ റാലിയില്‍ അണിനിരക്കുക. റാലിയുടെ ആരംഭത്തിന് മുന്നോടിയായി നടക്കുന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ വെസ്റ്റ്മിൻസ്റ്ററിലെ ആർച്ച് ബിഷപ്പ് റിച്ചാർഡ് മോത്ത് മുഖ്യകാര്‍മ്മികനാകും. റാലിയില്‍ അണിചേരുന്ന പതിനാലു പേരിൽ ബ്രിട്ടനിലെ മൂന്ന് പ്രധാന അതിരൂപതകളുടെ അധ്യക്ഷന്മാരും ഉള്‍പ്പെടുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr"> Breaking news!!!!!<br>FOURTEEN Catholic bishops will be attending this year's annual March for Life on Sept 5th in London. The Church is standing firm on the issue of life - make sure you're there to stand alongside. <a href="https://t.co/4Q4ntHpq7w">pic.twitter.com/4Q4ntHpq7w</a></p>— Isabel Vaughan-Spruce (@IsabelVSpruce) <a href="https://x.com/IsabelVSpruce/status/2061878865002102926?ref_src=twsrc%5Etfw">June 2, 2026</a></blockquote> <script async src="https://platform.x.com/widgets.js" charset="utf-8"></script> <p> വെസ്റ്റ്മിൻസ്റ്ററിലെ ആർച്ച് ബിഷപ്പ് റിച്ചാർഡ് മോത്ത്, ബർമിംഗ്ഹാമിലെ ആർച്ച് ബിഷപ്പ് ബെർണാഡ് ലോങ്‌ലി, സൗത്ത്‌വാർക്കിലെ ആർച്ച് ബിഷപ്പ് ജോൺ വിൽസൺ, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ മറ്റ് ബിഷപ്പുമാരും റാലിയില്‍ പങ്കെടുക്കും. സഭയുടെ അധികാരശ്രേണിയിൽ നിന്ന് ഇത്രയും പിന്തുണ ലഭിക്കുന്ന മറ്റൊരു ബ്രിട്ടീഷ് പരിപാടി കാണില്ലായെന്ന് മാർച്ച് ഫോർ ലൈഫ് യുകെയുടെ സംഘാടകർ ജൂൺ 2നു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സമീപകാലത്ത് ജീവന് നേരെ നിരവധി വെല്ലുവിളികൾ ഉയരുന്നുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ മെത്രാന്‍മാരുടെ സാന്നിധ്യം വലിയ പ്രതീക്ഷ പകരുകയാണെന്നും മാർച്ച് ഫോർ ലൈഫ് യുകെയുടെ ഡയറക്ടർ ഇസബെൽ വോൺ-സ്പ്രൂസ് പറഞ്ഞു. 2022 ൽ ഇംഗ്ലണ്ടിലും വെയിൽസിലും 251,377 ഗർഭഛിദ്രങ്ങൾ നടന്നതായാണ് കണക്ക്. 1967 ൽ ഗർഭഛിദ്ര നിയമം നിലവിൽ വന്നതിനു ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യ രേഖപ്പെടുത്ത കണക്കായിരിന്നു ഇത്. 2012ൽ ബർമിംഗ്ഹാമിൽ ആരംഭിച്ച ബ്രിട്ടീഷ് പ്രോലൈഫ് റാലിയില്‍ ഓരോ വര്‍ഷവും പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ആദ്യ റാലിയില്‍ എഴുപതു പേര്‍ മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ റാലിയില്‍ പതിനായിരത്തില്‍ അധികം പേരുടെ പ്രാതിനിധ്യമുണ്ടായിരിന്നു. 2018-ലാണ് റാലി ലണ്ടനിലേക്ക് മാറ്റിയത്. ഈ വര്‍ഷം സെപ്റ്റംബര്‍ 5നാണ് മാര്‍ച്ച് ഫോര്‍ ലൈഫ് റാലി നടക്കുക. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-05-15:52:40.jpg
Keywords: പ്രോലൈഫ്, ബ്രിട്ട

26851
Category: 1
Sub Category:
Heading: യേശു ജ്ഞാനസ്നാനം സ്വീകരിച്ച ജോർദാനിൽ ആദ്യത്തെ ക്രിസ്ത്യൻ സർവ്വകലാശാല യാഥാര്‍ത്ഥ്യമായി
Content: ജോര്‍ദാന്‍: സ്നാപക യോഹന്നാനില്‍ നിന്നു യേശുക്രിസ്തു ജ്ഞാസ്നാനം സ്വീകരിച്ച സ്ഥലമായി അറിയപ്പെടുന്ന ജോർദാനിൽ ആദ്യത്തെ ക്രിസ്ത്യൻ സർവ്വകലാശാല യാഥാര്‍ത്ഥ്യമായി. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി രേഖപ്പെടുത്തിയിരിക്കുന്ന മേഖല ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. മേഖലയില്‍ സ്ഥാപിക്കപ്പെട്ട പ്രഥമ ക്രൈസ്തവ സര്‍വ്വകലാശാലയുടെ ഉദ്ഘാടന ചടങ്ങിൽ ജോർദാനിയൻ രാജകുടുംബത്തിലെ അംഗങ്ങൾ, പാത്രിയർക്കീസുമാർ, ജെറുസലേമിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ പ്രതിനിധികള്‍, സർക്കാർ ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ, വൈദികര്‍, അക്കാദമിക് വിദഗ്ധർ എന്നിവർ പങ്കെടുത്തു. തുടർച്ചയായ സംഘർഷം, കുടിയിറക്കം, സാമൂഹിക വിഘടനം എന്നിവക്കൊണ്ട് കൊടിയ പ്രതിസന്ധി നേരിടുന്ന മേഖലയിൽ ക്രൈസ്തവ സാന്നിധ്യം, വിദ്യാഭ്യാസം, മതാന്തര സഹകരണം എന്നിവയുടെ ഭാവിയിലെ ഒരു ചരിത്രപരമായ നിക്ഷേപമായിട്ടാണ് സഭാ നേതാക്കൾ സർവ്വകലാശാലയെ വിശേഷിപ്പിക്കുന്നത്. വിശ്വാസത്തിലും സേവനത്തിലും വേരൂന്നിയ ഒരു ദർശനത്തോടെയാണ് സര്‍വ്വകലാശാല സ്ഥാപിക്കുന്നതെന്നു പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമൻ പറഞ്ഞു. ആത്മീയ രൂപീകരണത്തെ അക്കാദമിക് മികവുമായി സംയോജിപ്പിക്കാനും, ദൈവശാസ്ത്രവും ശാസ്ത്രവും, വിശ്വാസവും യുക്തിയും തമ്മിലുള്ള സംഭാഷണം, പാരമ്പര്യവും സമകാലിക ഉത്തരവാദിത്തവും എന്നിവ വളർത്തിയെടുക്കാനും സർവ്വകലാശാല ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവരുടെ പുണ്യസ്ഥലങ്ങളുടെ സംരക്ഷണത്തിനായി അബ്ദുള്ള രണ്ടാമൻ രാജാവ് ദീർഘകാലമായി നൽകിയ പിന്തുണയ്ക്ക് നന്ദി അര്‍പ്പിക്കുകയാണെന്നും പാത്രിയാർക്കീസ് തിയോഫിലോസ് പറഞ്ഞു. ബാപ്റ്റിസം സൈറ്റ് ഇന്റർനാഷണൽ ഓർത്തഡോക്സ് യൂണിവേഴ്സിറ്റി (BIOU) എന്ന പേരിലാണ് യൂണിവേഴ്സിറ്റി അറിയപ്പെടുക. "പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ അവന്റെ മേല്‍ ഇറങ്ങി വന്നു. സ്വര്‍ഗത്തില്‍നിന്ന് ഒരു സ്വരവും ഉണ്ടായി: നീ എന്റെ പ്രിയ പുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു " (ലൂക്ക 3:22) എന്ന വചനം യാഥാര്‍ത്ഥ്യമായ യേശു ക്രിസ്തുവിന്റെ മാമോദീസ നടന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സർവകലാശാലയെന്ന നിലയില്‍ നിര്‍മ്മാണ സമയത്ത് തന്നെ യൂണിവേഴ്സിറ്റി ശ്രദ്ധ നേടിയിരിന്നു. വരും നാളുകളില്‍ ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റിയിലേക്ക് കടന്നുവരുമെന്നാണ് വിലയിരുത്തുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-05-17:33:47.jpg
Keywords: സർവ്വകലാ